19
November, 2018
Monday
10:50 PM
banner
banner
banner

അന്ന് ‘കാമസൂത്ര’യെക്കുറിച്ച്‌ ശ്വേതയുടെ അച്ഛനോട്‌ ചോദിച്ച മാധ്യമ പ്രവർത്തകന്‌ അദ്ദേഹം കൊടുത്ത മറുപടി, മാസാണ് ശ്വേതയുടെ അച്ഛൻ!

മലയാള സിനിമയില്‍ ബോൾഡായ സ്വഭാവം കൊണ്ടും മികവുറ്റ കഥാപാത്രം കൊണ്ടും തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് ശ്വേത മേനോന്‍. കളിമണ്ണ് സിനിമയിലെ പ്രസവരംഗം അടക്കം ബോൾഡായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനിടയില്‍ തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളോ വിമര്‍ശനങ്ങളോ ഒന്നും ശ്വേത തിരിഞ്ഞു നോക്കാറുപോലും ഇല്ല.

മലയാള സിനിമയുടെ ലോകത്തും മഞ്ഞ പത്രം എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ ഉള്ള കേരളത്തിലും ജീവിക്കണം എങ്കിൽ ഇത്തരം വിവാദങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് തന്നെയാണ് നല്ലത് എന്ന ശ്വേതയുടെ നിലപാട് തന്നെയാണ് വിവാദങ്ങൾ ഏറെ ഉയർത്തിയ ഈ താരം കുടുംബ പ്രേക്ഷകർക്ക് പ്രീയപ്പെട്ടവൾ ആയതിന് പിന്നിൽ. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോ ആരംഭിച്ചപ്പോൾ മുതൽ ടെലിവിഷൻ പ്രേക്ഷകർ ഉറ്റുനോക്കുന്നതും ശ്വേതയെ തന്നെയാണ്.

സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടും അഭിപ്രായവും ഉള്ള ശ്വേത ബിഗ്‌ബോസിലും കൃത്യമായ നിലപാടുകളോട് കൂടി തന്നെയാണ് ഉള്ളത്.

ബിഗ്‌ബോസില്‍ നടന്ന സൗഹൃദ സംഭാഷണത്തിനിടയിൽ സാബുവിനോടും പേളിയോടും തന്റെ ലൈഫിൽ തന്നെ ഏറെ വിവാദത്തിൽ അകപ്പെടുത്തിയ കാമസൂത്ര അനുഭവത്തെക്കുറിച്ച് ശ്വേതയുടെ തുറന്നു പറച്ചിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. അതേക്കുറിച്ച് ശ്വേതയുടെ വാക്കുകൾ ഇങ്ങിനെ.

“1996 – 97 കാലഘട്ടത്തിൽ ആണ് കാമസൂത്രയുടെ സംഭവം. അന്ന് യെല്ലോ ജേണലിസം ഇത്രയധികം പോപ്പുലറായിരുന്നില്ല. എങ്കിലും അന്ന് അച്ഛനോടും അമ്മയോടും ഒരു അഭിമുഖത്തിനിടയില്‍ ഇതേക്കുറിച്ച് അഭിമുഖത്തിന് വന്ന പെണ്കുട്ടി ഇതേക്കുറിച്ച് ചോദ്യം ചോദിച്ചിരുന്നു. ഏതായിരുന്നു ആ മാധ്യമമെന്ന് താന്‍ ഓര്‍ത്തിരിക്കുന്നില്ല.

എങ്കിലും ആ കുട്ടി ചോദിച്ചത് ഒരു മലയാളി പെണ്‍കുട്ടി ഇങ്ങനെയൊരു കാമസൂത്ര പോലെ ഒരു പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ എന്ത് തോന്നി? എന്ന് അവൾ ചോദിച്ചപ്പോള്‍ അവള്‍ അവളുടെ ജോലി ചെയ്തെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അപ്പോഴാണ് മലയാളികളുടെ സംസ്‌കാരത്തെക്കുറിച്ച് ആ കുട്ടി വീണ്ടും ചോദിച്ചത്. എന്നാൽ ഇത് ഉപയോഗിക്കാത്തതാണോ മലയാളി സംസ്‌കാരം എന്ന് അച്ഛന്‍ തിരിച്ചുചോദിക്കുകയും ചെയ്തു.

ഒരു മലയാളി പെണ്‍കുട്ടി കാമസൂത്രയില്‍ അഭിനയിച്ചുവെന്ന് പറഞ്ഞ് ഈ സംഭവം വലിയ വാര്‍ത്തയായിരുന്നു അന്ന്. അതിന് മുന്‍പ് നാല് സിനിമകള്‍ ചെയ്തതും മിസ്സ് ഇന്ത്യയായതിനെക്കുറിച്ചും ഒന്നും ആരും ശ്രദ്ധിച്ചതുമില്ല ഒരു വാർത്തയും വന്നിരുന്നതുമില്ല. മിസ്സ്‌ ഇൻഡ്യ ആയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെങ്കിലും മലയാളത്തില്‍ ഒരു മധ്യമത്തിലും വാര്‍ത്ത വന്നിരുന്നില്ലെന്നും ശ്വേത പറയുന്നു.

മിസ്സ് ഇന്ത്യയായിരുന്ന സമയത്ത് പോലും തന്നെയാരും തിരിച്ചറിഞ്ഞിരുന്നില്ല അതുകൊണ്ട് ഒക്കെ ആ സമയത്ത് കോഴിക്കോടൊക്കെ വന്നപ്പോൾ ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ കാമസൂത്രയുടെ പരസ്യം വന്നതിന് ശേഷമാണ് രണ്ട് വര്‍ഷം മിസ്സ് ഇന്ത്യയായിരുന്നുവെന്ന് പലരും അറിഞ്ഞത് എന്നും ശ്വേത പറഞ്ഞു.

RELATED ARTICLES  'മീടു' വെളിപ്പെടുത്തലുകളെ തള്ളി മോഹൻലാൽ, ഇതുകൊണ്ട്‌ ഒന്നും സംഭവിക്കില്ലെന്നും സൂപ്പർ താരം

[yuzo_related]

Comments



Related Articles & Comments