യാത്രയെ ഇഷ്ട്ടപ്പെടുന്നവരാണോ നിങ്ങള്‍. ഒരു ബൈക്കിലോ കാറിലോ ട്രെയിനിലോ ആരുടേയും ശല്യമില്ലാതെ യാത്ര ചെയ്യാന്‍ ആരും ആഗ്രഹിക്കും.
നിങ്ങള്‍ ഒരു പക്ഷേ ട്രാന്‍സ്പോര്‍ട്ട് ബസിലെ ഏക യാത്രക്കാരനായി സഞ്ചരിചിട്ടുണ്ടാകാം. ഓട്ടോയിലും കാറിലും ചിലപ്പോള്‍ ട്രെയിനിലും വരെ ചിലര്‍ക്ക് അത്തരം യാത്രകള്‍ മറക്കാനാകാത്ത അനുഭവങ്ങള്‍ നല്‍കാറുണ്ട്.
എന്നാല്‍, ഒരു വിമാനത്തിന് ബിസിനസ്സ് ക്ലാസ്സില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുക. അതും ഒരു സെലിബ്രിറ്റി. ആരാധകരുടെ തിക്കും തിരക്കും ബഹളവും ഒന്നുമിലാതെ ഒരു സെലിബ്രിറ്റിക്ക് യാത്ര ചെയ്യാനാകുക എന്നത് തന്നെ അവര്‍ക്ക് വലിയ സന്തോഷം നല്‍കും.
അത്തരം ഒരു സന്തോഷകരമായ യാത്രയുടെ വിശേഷം പങ്ക് വച്ചത് ബോളിവുഡ് താരമായ സുസ്മിത സെന്‍ ആണ്. ദുബായിലേക്കുള്ള എമിരേറ്റ്സ് വിമാനത്തിലാണ് താരത്തിനു ഇത്തരം ഒരു ഭാഗ്യം ലഭിച്ചത്. ആ സന്തോഷം സമൂഹ മാധ്യമത്തിലൂടെ പങ്ക് വയ്ക്കുകയും ചെയ്തു താരം.
ഇന്‍സ്റ്റഗ്രാമില്‍ സുസ്മിത തന്നെയാണ് എമിരേറ്റ്സ വിമാനത്തില്‍ നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. A38൦ വിമാനത്തില്‍ ഫസ്റ്റ് ക്ലാസ്സ് തനിക്ക് മാത്രമായ് ആണെന്ന സന്തോഷം പോസ്റ്റില്‍ അവര്‍ കുറിക്കുന്നു.
മിഡില്‍ഈസ്റ്റിലെ പ്രമുഖ ഗ്രൂപ്പായ ധനുബെയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് താരം ദുബായില്‍ പോകുന്നത്. അവിടെ നിന്നും കുവൈറ്റിലേക്കും പോകും എന്നും താരം കുറിച്ചു.
എന്തായാലും താരത്തിന്റെ പോസ്റ്റിനു വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ ഫസ്റ്റ് ക്ലാസ്സിലെ ഏകാന്ത യാത്രയെ ഭാഗ്യം എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ ആരുടേയും ശല്യപ്പെടുത്തല്‍ ഇല്ലാതെ യാത്ര ചെയ്യാനായി എന്നതാണ് ഭാഗ്യം എന്ന് പറയുന്നത്.