മലയാളം ഇ മാഗസിൻ.കോം

പ്രേതബാധ: സുശാന്ത്‌ സിംഗ്‌ രജ്പുത്‌ താമസിച്ച വീട്ടിൽ കേറാൻ പോലും ഭയം, വെളിപ്പെടുത്തൽ

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് 2020 ജൂൺ 14 നാണ് മരിച്ചത്.ഇന്ത്യൻ സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ച തീരദുഃഖമായിരുന്നു അത്. നടൻ്റെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് നടനെ കണ്ടെത്തിയത്. കടുത്ത വിഷാദരോഗമായിരുന്നു നടനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

സുശാന്ത് സിങ് താമസിച്ചിരുന്ന ആഢംബര ഫ്ലാറ്റ് രണ്ടര വർഷം കഴിഞ്ഞിട്ടും ആരും വാങ്ങാൻ തയ്യാറായില്ല. 5 ലക്ഷം രൂപയാണ് ഫ്ലാറ്റിന് ചോദിക്കുന്ന മാസ വാടക. ഇനിയൊരു സിനിമാ താരത്തിന് വീട് വാടകക്ക് നൽകേണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കറായ റഫീക്കിൻ്റെ തീരുമാനം.

“ആളുകൾ ഈ ഫ്ലാറ്റിലേക്ക് മാറാൻ ഭയപ്പെടുന്നു. മുന്‍പ് സുശാന്ത് മരിച്ച അതേ അപ്പാർട്ട്‌മെന്‍റാണ് ഇതെന്ന് കേട്ടാൽ, ആവശ്യക്കാര്‍ ഫ്ലാറ്റ് സന്ദർശിക്കുക പോലും ചെയ്യില്ല. ഇന്നിപ്പോൾ മരണം നടന്ന് ഇത്രയും കാലമായതിനാല്‍ ഇപ്പോള്‍ ഫ്ലാറ്റ് ഒന്ന് കാണാനെങ്കിലും ആളുകൾ എത്തുന്നുണ്ട്. എന്നിട്ടും ഇടപാടുകള്‍ നടക്കുന്നില്ല. ഉടമയും ഏറെ പ്രയാസത്തിലാണ്.

അതേസമയം സുശാന്തിന്റെ ബന്ധുക്കളും ചില സുഹൃത്തുക്കളും ഫ്ലാറ്റു വാങ്ങാൻ എത്തുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ബ്രോക്കർ ദേശീയ മാധ്യമങ്ങളോട് പറയുന്നു.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter