മലയാളം ഇ മാഗസിൻ.കോം

ഇതാ ലോകത്തെ ഏറ്റവും മാഹാത്മ്യമുള്ള അമ്മ: മരുമകൾ അനുവദിച്ചു, മകന്റെ കുഞ്ഞിനെ അമ്മ പ്രസവിച്ചു!

കേൾക്കുമ്പോൽ പലരുടേയും നെറ്റി ചുളിയുന്ന സംഭവമാണ് ഒരു അമ്മ സ്വന്തം മകന്റെ കുഞ്ഞിനെ ഉദരത്തിൽ പേറി പ്രസവിക്കുക അതും മരുമകളുടെ അനുവാദത്തോടെ.

\"\"

\"\"

താൻ പ്രസവിച്ച കുഞ്ഞിന്റെ അമ്മൂമ്മയാകുവാൻ യോഗമുണ്ടാകുക എന്നത് അപൂർവ്വങ്ങളിൽ അത്യപൂർവ്വമാണ് . ടെക്സാസിൽ ജീവിക്കുന്ന പാറ്റി എന്ന സ്ത്രീക്കാണ് ഇത്തരം ഒരു യോഗം ഉണ്ടായത്. മകൻ കോഡിക്കും ഭാര്യ കെയ്ലക്കും കുട്ടികൾ ഉണ്ടാകുവാൻ ബുദ്ധിമുട്ടായിരുന്നു.

\"\"

\"\"

\"\"

കാരണമായത് പതിനേഴാം വയസ്സിൽ ഭാഗികമായി മരുമകളുടെ ഗർഭപാത്രം നീക്കം ചെയ്തതും. അണ്ഡോല്പാദനം ഉള്ളതിനാൽ കുഞ്ഞുണ്ടാകുവാനുള്ള സാധ്യത ഉണ്ടെന്ന് ഡൊക്ടർമാർ പറഞ്ഞു. ഇതോടെ ഇരുവരും ഒരു വാടക ഗർഭപാത്രത്തിനായി ശ്രമങ്ങൾ ആരംഭിച്ചു എങ്കിലും വിജയിച്ചില്ല. ഇതിനിടയിൽ പാറ്റി ഒരിക്കൽ തമാശയായി നിങ്ങളുടെ കുഞ്ഞിനെ ഞാൻ സ്വീകരിക്കാമെന്ന് പറഞ്ഞത്. ഇതോടെ മകന്റെയും മരുമകളുടെയും മനസ്സും അതിനെ അംഗീകരിച്ചു.

\"\"

\"\"

ആ അമ്മ മറ്റാരും തയ്യാറാകാത്ത കാര്യത്തിനു സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ ഡോക്ടർമാരും സമ്മതം മൂളി. തുടർന്ന് കെയ്ലയുടെ അണ്ഡവും കോദിയുടെ ബീജവും പാറ്റിയുടെ ഗർഭപാത്രത്തിൽ കൃത്രിമമായി നിക്ഷേപിച്ചു. ആദ്യ ശ്രമം പരാജയപ്പെട്റ്റുവെങ്കിലും പിന്നീട് വിജയം കാണുകയായിരുനു. 2017 മെയിൽ പാറ്റി ഗർഭിണിയായി.

\"\"

\"\"

അപൂർവ്വമായ ഈ ഗർഭത്തിന്റെ വിവിധ ഘട്ടങ്ങളിൽ അവർ തങ്ങളുടെ സന്തൊഷ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു. നിറവയറുമായി നിൽക്കുന്ന അമ്മയ്കൊപ്പം മകനും മരുമകളും ചേർന്നുള്ള ഫോട്ടോഷൂട്ടും നടത്തി. പ്രായത്തിന്റെ ചില പ്രശങ്ങൾ പാറ്റിയെ അലട്ടിയെങ്കിലും അമ്മൂമ്മയാകുന്നതിന്റെ ആവേശത്തിൽ അവർ അതിനെ അതിജീവിച്ചു. ഒടുവിൽ സിസേറിയനിലൂടെ അവർ ഒരു കുഞ്ഞിനു ജന്മം നൽകി. തന്നെ പ്രസവിച്ച അമ്മൂമ്മയ്ക്കും അച്ഛനും അമ്മക്കും ഒപ്പം കുഞ്ഞ് സുഖമായി ഇരിക്കുന്നു.

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor