23
March, 2019
Saturday
03:47 AM
banner
banner
banner

ആ നിർമ്മാതാക്കളെയൊന്നും ഇനി ഈ വഴിക്ക്‌ കാണില്ലെന്ന് സുരേഷ്കുമാറിന്റെ പരിഹാസം

“100 കോടി ക്ലബ്ബില്‍ എത്തിയ സിനിമയെന്ന ചിലരുടെ പോസ്റ്റ് കാണാറുണ്ട്. ബഡായി പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും കുറച്ചെങ്കിലും മര്യാദ വേണ്ടേ. 2018ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ 22 ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തികമായി നേട്ടമുണ്ടാക്കിയത്.” നടി മേനകയുടെ ഭർത്താവും നിർമ്മാതാവുമായ സുരേഷ് കുമാറിന്റെ വാക്കുകൾ ആണ് ഇത്. മുൻപ് കളക്ഷൻ പെരുപ്പിച്ചു പറയുന്ന കണക്കുകളെപ്പറ്റി നിർമാതാവ് സുരേഷ്‌കുമാർ പറഞ്ഞ വാക്കുകൾ അന്ന് വൈറൽ ആയിരുന്നു. ഇപ്പോൾ വീണ്ടും പുതിയ ഒരു അഭിമുഖത്തിൽ മലയാള സിനിമയിലെ കളക്ഷൻ പെരുപ്പിക്കലുകളെപ്പറ്റി പറയുകയാണ് സുരേഷ് കുമാർ.

മലയാള സിനിമയിലെ കളക്ഷന്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് ലാഭം കിട്ടിയെന്ന് പറഞ്ഞു പ്രേക്ഷകരെ വിഡ്ഢികളാക്കാമെന്ന ധാരണ വെറുതെ ആണ്. ആ കാലമൊക്കെ കഴിഞ്ഞു. നല്ലതിന് വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചാൽ മാത്രമേ വിജയം നേടാന്‍ സാധിക്കുകയുള്ളൂ. പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പരസ്യം നല്‍കിയും. പൊടിപ്പും തൊങ്ങലും വച്ച് പെരുപ്പിച്ചു കാണിച്ചിട്ടും കാര്യമില്ല. ആര് അഭിനയിച്ച ഏത് സിനിമ ആയാലും കഥയും തിരക്കഥയും നന്നാവണം. അടിസ്ഥാനപരമായി സിനിമ നന്നാവണം. അല്ലാത്ത ചിത്രങ്ങൾ പരാജയപെടുമെന്നും സുരേഷ് കുമാർ പറയുന്നു.

100 കോടി ക്ലബ്ബില്‍ എത്തിയ സിനിമയെന്ന ചിലരുടെ പോസ്റ്റ് കാണാറുണ്ട്. ഒരു സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയാല്‍ അതിന്റെ മൂന്നിലൊന്നേ നിര്‍മാതാവിന് കിട്ടൂ. മുന്നില്‍ ഒരു വിഹിതം കിട്ടിയാല്‍ 100 കോടി ആവില്ലല്ലോ, തിയ്യേറ്ററില്‍ ഒരു ദിവസം തികച്ചു കളിക്കാത്ത സിനിമ 25 കോടി ക്ലബ്ബില്‍ കയറിയെന്ന് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടു. ബഡായി പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും കുറച്ചെങ്കിലും മര്യാദ വേണ്ടേ എന്നും സുരേഷ് കുമാർ.

2018ല്‍ പുറത്തിറങ്ങിയ 156 സിനിമകളില്‍ 22 ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തികമായി നേട്ടമുണ്ടാക്കിയത്. ഈ വര്‍ഷം 400 കോടി രൂപയാണ് നഷ്ടം. നവംബര്‍ മാസത്തില്‍ 23ന് എട്ടു സിനിമകള്‍ റിലീസ് ചെയ്തു. ഒരു സിനിമയ്ക്ക് മൂന്നു കോടി വച്ചു കൂട്ടിയാല്‍ ആകെ 24 കോടി രൂപ ചെലവുണ്ടാവും. പക്ഷേ ആ ആഴ്ചയില്‍ എല്ലാത്തിനും കൂടി എട്ടു ലക്ഷം രൂപ മാത്രമായിരുന്നു ഷെയര്‍ കിട്ടിയത്.

സാറ്റലൈറ്റ് വിറ്റാല്‍ ഇത്ര കിട്ടും ഓഡിയോ വിറ്റാല്‍ ഇത്ര കിട്ടും എന്നെല്ലാം പ്രൊഡക്ഷന്‍ മാനേജര്‍ പറയുന്നത് കേട്ട് വിശ്വസിച്ചാണ് പലരും സിനിമയെടുക്കാന്‍ വരുന്നത്. അവര്‍ ആര്‍ടിസ്റ്റുകളെയും ടെക്‌നീഷ്യന്‍സിനെയും തീരുമാനിച്ചതിന് ശേഷമായിരിക്കും അസോസിയേഷനില്‍ ബന്ധപ്പെടുക. പണം മുടക്കി നിര്‍മിക്കുന്നയാള്‍ ആദ്യം ബന്ധപ്പെടേണ്ടത് അസോസിയേഷനിലാണ് ഇവിടെ അതല്ല സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം നൂറിലധികം പുതിയ നിര്‍മാതാക്കള്‍ വന്നിരുന്നുവെന്നും അവരെയൊന്നും ഇനി ഈ വഴിക്ക് കാണില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

[yuzo_related]

Comments



Related Articles & Comments