2050 ൽ ലോകം നേരിടാൻ പോകുന്നത് വൻ വിപത്തുകളെന്ന് മുൻപേ പറഞ്ഞിരുന്നു. എന്നാൽ അതിനെ ശരിവെക്കുന്ന തരത്തിലുള്ള പഠനങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇതേ കുറിച്ച പരാമർശിക്കുന്നത്. 1990-നും 2021-നുമിടയില്‍ 204 രാജ്യങ്ങളിലെ ആശുപത്രി വിവരങ്ങളും മരണനിരക്കുമാണ് പഠനവിധേയമാക്കിയിട്ടുള്ളത്. രോഗകാരികളായ ബാക്ടീരിയ, ഫംഗി തുടങ്ങിയവയെയാണ് പൊതുവെ സൂപ്പർബഗ്സ് എന്ന് വിശേഷിപ്പിക്കുന്നത്. ഇവ മരുന്നുകളോട് കൂടുതല്‍ പ്രതിരോധശേഷി കൈവരിക്കുകയും മരുന്നുകള്‍ രോഗങ്ങള്‍ക്കെതിരേ ഫലിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയുണ്ടകുന്നു. ഇതിനെ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്നാണ് പറയുന്നത്. ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതമായ ഉപയോഗത്തിലൂടെയാണ് ഈ അവസ്ഥയുണ്ടാകുന്നത്. അങ്ങനെവരുമ്പോൾ അതായിരിക്കും ലോകം 2050 ൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ വിപത്ത്. 2050-നുള്ളില്‍ ഏകദേശം നാലു കോടിയോളം പേര്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് മൂലം മരിക്കുമെന്നാണ് പ്രവചനം. അതിൽ 70 വയസ്സിനു മുളകിലുള്ളവരായിരിക്കും കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു. എന്നാൽ കുട്ടികളില്‍ ഇത്തരം രോഗാണുക്കള്‍ മൂലമുള്ള മരണം കുറവാണെന്നത് ആശ്വാസകരമാണ്.
1990-നും 2021-നുമിടയ്ക്ക് പത്തുലക്ഷത്തിലേറെപ്പേര്‍ ഇതേ രോഗാവസ്ഥയെ തുടർന്ന് മരണപെട്ടിട്ടുണ്ട്. അത് 2050 ൽ ഇരുപത് ലക്ഷമായി വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഏകദേശം ഒന്‍പതു കോടിയോളം പേരെ തക്കതായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് രക്ഷപെടുത്താനാകും.പാകിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലായിരിക്കും കൂടുതല്‍ മരണങ്ങൾ ഉണ്ടാവുക എന്നും റിപ്പോർട് സൂചിപ്പിക്കുന്നു.