മലയാളം ഇ മാഗസിൻ.കോം

നാൽപതുകളിൽ ആണോ നിങ്ങളിപ്പോൾ? ഈ പ്രായത്തിലും ‘ആക്ടീവ്‌’ ആകാൻ ഇതാ ചില സൂപ്പർ ഭക്ഷണ ശീലങ്ങൾ

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമാണ് യൗവനം. ചർമസൗന്ദര്യം, ശരീരത്തിന്റെ ഫിറ്റ്നെസ്, മാനസികമായ ഉണർവും ഊർജവും പ്രസന്നതയുമെല്ലാം യൗവനത്തിന് മാറ്റ് കൂട്ടുന്നു. എന്നാൽ, യൗവനം എത്രനാൾ എന്ന ചോദ്യത്തിന് മുന്നിൽ പകച്ചുപോകുന്നവരാണ് മലയാളികൾ. മുപ്പതുകൾ അവസാനിക്കുന്നതോടെ യൗവനവും അവസാനിച്ചെന്നാണ് നമ്മുടെ ധാരണ. എന്നാൽ, ആ ധാരണ ശരിയല്ല.

ഒന്നു മനസുവച്ചാൽ യൗവനം അതിന്റെ ഊർജസ്വലതയോടെ ദീർഘകാലം കാത്തു സൂക്ഷിക്കാൻ കഴിയും. മുപ്പതുകളുടെ ചെറുപ്പം നാൽപതുകളിലും നിലനിർത്താം. യുവത്വത്തെ കാത്തു സൂക്ഷിക്കുന്നതിൽ നിരവധി കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. പ്രായത്തെ ചെറുക്കാനും യൗവനത്തെ സംരക്ഷിക്കാനും ഇനി പറയുന്ന കാര്യങ്ങൾ നിത്യജീവിതത്തിൽ പാലിച്ചു നോക്കൂ. വെറും ആറുമാസം കൊണ്ട് പോലും മറ്റുള്ളവർ പറയും നിങ്ങളിപ്പോൾ എത്രമാത്രം ചെറുപ്പമായിരിക്കുന്നു എന്ന്.

ഈ സൂപ്പർ ഫൂഡ്സ് ശീലമാക്കുക
ആഹാരത്തിന് മാജിക്കുകൾ തന്നെ സൃഷ്ടിക്കാൻ കഴിയും. പ്രായത്തിന്റെ മാറ്റങ്ങൾക്കെതിരെ ശരീരത്തിന് സംരക്ഷണമേകുന്ന നിരവധി ആഹാരവസ്തുക്കളുണ്ട്. ശരീരത്തിൽ കൊഴുപ്പടിയാതിരിക്കാൻ കാലറി കുറഞ്ഞ ഭക്ഷണം കഴിക്കുക. എപ്പോഴും നമുക്ക് വയർ നിറഞ്ഞുവെന്നു തോന്നുംവരെ കഴിക്കാതിരിക്കുക.

ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ആഹാരമാണ് ശരീരത്തിനു യുവത്വം നൽകുന്നത്. കടുംനിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കുക. ഉദാ: ആപ്പിൾ, പപ്പായ, ഓറഞ്ച്, ബീറ്റ്റൂട്ട്, മുന്തിരി, മാമ്പഴം, കാപ്സിക്കം… ഇങ്ങനെ. റെയിൻബോ ഫൂഡ് എന്നാണ് ഈ ആഹാരരീതി അറിയപ്പെടുന്നത്.

വൈറ്റമിൻ സി അടങ്ങിയ ആഹാരം ചർമത്തിലെ പിഗ്മെന്റേഷനെ (കറുത്ത പാടുകൾ) തടയുന്നു. സിട്രസ്, ഫ്രൂട്ടിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ലൈം ജ്യൂസ് നിത്യവും കുടിക്കുക. ഒരു നെല്ലിക്ക നിത്യേന കഴിക്കുക.

ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് ശുദ്ധമായ വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം ഒരിക്കലും കുറഞ്ഞുപോവരുത്.

ഗ്രീൻ ടീ നിത്യവും രാവിലെ കുടിക്കുക. ജപ്പാൻകാരുടെയും ചൈനക്കാരുടെയും ആരോഗ്യരഹസ്യം അവർ നിത്യവും ഗ്രീൻ ടീ കുടിക്കുമ്പോൾ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയരുന്നു. ഗ്രീൻ ടീയിൽ നാരങ്ങ പിഴിഞ്ഞു ചേർത്തു കുടിച്ചാൽ കൂടുതൽ നന്ന്.

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ, Video കാണാം

വെളുത്തുള്ളി ആഹാരത്തിലുൾപ്പെടുത്തുകയോ രണ്ടു മൂന്ന് അല്ലികൾ ചവച്ചു തിന്നുകയോ ചെയ്യുന്നതോ നല്ലതാണ്. വെളുത്തുള്ളി രോഗപ്രതിരോധശക്തി പ്രദാനം ചെയ്യുന്നു.

റെഡ് വൈൻ പ്രായത്തെ ചെറുക്കാൻ നല്ലതാണെന്ന് നിരവധി പഠനങ്ങൾ. ആഹാരം ആഗിരണം ചെയ്യാനും സഹായിക്കുന്നു. വീട്ടിൽ തയാറാക്കുന്ന മുന്തിരിവൈൻ ദിവസം 15 മില്ലി ഒരു മരുന്നു പോലെ കഴിച്ചാൽ ഗുണം ചെയ്യും.

കഴിയുന്നതും ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയിലെ കീടനാശിനിയുടെ അംശങ്ങൾ കളയാനും ശ്രദ്ധിക്കണം. അരമണിക്കൂറെങ്കിലും ഉപ്പിട്ട വെള്ളത്തിലിട്ടു വയ്ക്കണം. ടാപ്പിനടിയിൽ പിടിച്ച് നന്നായി കഴുകണം.

നട്സ് (ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവ) നിത്യഭക്ഷണത്തിലുൾപ്പെടുത്തുക. നട്സിലെ കൊഴുപ്പ് ചർമത്തിലെ കൊളാജൻ അയഞ്ഞു പോകാതെ സംരക്ഷിക്കുന്നു. ദിവസവും ഒരു വലിയ സ്പൂൺ (30 ഗ്രാം) നട്സ് കഴിക്കുക.

പ്രായത്തെ ചെറുക്കാൻ സഹായിക്കുന്ന മാന്ത്രിക ആഹാരമാണ് ബ്രൊക്കോളി. ഇത് മനസിന് നല്ല മൂഡ് നൽകും.

ആഴ്ചയിൽ ഏതെങ്കിലും മൂന്ന് നിറത്തിലുള്ള പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. (ഉദാ: മുന്തിരി, പപ്പായ, മാതളം ഇങ്ങനെ പല നിറങ്ങൾ നോക്കി പഴങ്ങൾ കഴിക്കുക.)

ഹോൾ വീറ്റ് ആഹാരങ്ങളിലടങ്ങിയിരിക്കുന്ന വീറ്റ് ജെം ചർമത്തെ സംരക്ഷിക്കുന്നു. ഗോതമ്പുപൊടി, ബ്രെഡ് തുടങ്ങിയവ വാങ്ങുമ്പോൾ ഹോൾ വീറ്റ് നോക്കി വാങ്ങുക.

സാലഡ്സ്, സൂപ്പ്സ് ഇതു മാത്രമായാൽ പ്രോട്ടീനിന്റെ അളവു കുറയും. പ്രോട്ടീൻ ലഭിക്കാൻ പാട നീക്കിയ പാൽ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, സോയാബീൻ ഇവ കഴിക്കുക.

ഹൃദയത്തെ സംരക്ഷിക്കാൻ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം (അയല, മത്തി, ട്യൂണ) ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സമൃദ്ധമായി ഭക്ഷണത്തിലുൾപ്പെടുത്തുക. ഒലിവ് ഓയിലിലും ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉണ്ട്.

ഒഴിവാക്കേണ്ട ചില ആഹാരങ്ങളുണ്ട്. വൈറ്റ് പോയ്സൺ എന്നറിയപ്പെടുന്ന പഞ്ചസാര, ട്രാൻസ് ഫാറ്റുകൾ (വനസ്പതി പോലുള്ള എണ്ണകൾ) ഇവ കൊണ്ടു തയാറാക്കുന്ന ബേക്കറി പലഹാരങ്ങൾ, സോസുകൾ തുടങ്ങിയവ.

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ, Video കാണാം

Avatar

Staff Reporter