ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് നിരവധി പരാതികളാണ് നമുക്കെല്ലാവർക്കുമുള്ളത്. സാലറി അക്കൗണ്ടുള്ളവർക്കാണ് പരാതി കൂടുതൽ. പല സേവനങ്ങളുടെയും പേരിൽ ബാങ്ക് എക്സിക്യൂട്ടിവുകൾ വിളിച്ച് ശല്യപ്പെടുത്തുന്നു എന്നതാണ് പ്രധാന പരാതികളിൽ ഒന്ന്. എന്നാൽ, സാലറി അക്കൗണ്ട് അത്ര ചെറിയ സർവീസുകളൊന്നുമല്ല നമുക്ക് നൽകുന്നത് എന്നറിഞ്ഞാൽ ഈ പരാതികളൊക്കെ മാറും.
മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പലപ്പോഴും പിഴ ഇടാക്കുന്ന ബാങ്കുകളോട് നമുക്ക് അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ, സാലറി അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല എന്നതാണ് ആദ്യത്തെ പ്ലസ് പോയിന്റ്. സാലറി അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ടാണ്. അതുകൊണ്ട് തന്നെ ബാലൻസായി നിശ്ചിത തുക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നില്ല. ഒപ്പം പരിധിയില്ലാത്ത ട്രാൻസാക്ഷനും അനുവദിക്കും.

സാലറി അക്കൗണ്ട് ഉടമയ്ക്ക് 20 ലക്ഷം രൂപയുടെ പേഴ്സണൽ ആക്സിഡന്റ് കവർ ലഭിക്കും. സാലറി അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ നോമിനിക്കാകും ഇൻഷുറൻസ് തുക ലഭിക്കുക. പേഴ്സണൽ ലോണുകൾ, ഹോം, വെഹിക്കിൾ എജ്യുക്കേഷൻ ലോണുകൾ എന്നിവയ്ക്ക് സാലറി അക്കൗണ്ടുകാർക്ക് മുൻഗണന ലഭിക്കും. സാലറി അക്കൗണ്ട് ഉടമയ്ക്ക് അതേ ബാങ്കിൽ ലോക്കർ തുറന്നാൽ 25% ഇളവ് ലഭിക്കും.
സാധാരണ സേവിംഗിസ് അക്കൗണ്ടിൽ മാസത്തിൽ 5 തവണ മാത്രമേ സൗജന്യ എടിഎം ഇടപാട് നടത്താനാകൂ. പിന്നീടുള്ള എടിഎം ട്രാൻസാക്ഷന് സർവീസ് ചാർജ് ഈടാക്കും. എന്നാൽ സാലറി അക്കൗണ്ട് ഉള്ളവർക്ക് എത്ര തവണ വേണമെങ്കിലും സൗജന്യ ഇടപാട് നടത്താം. സൗജന്യ എടിഎം ട്രാൻസാക്ഷന് പുറമെ ഡ്രാഫ്റ്റ്, മൾട്ടി സിറ്റി ചെക്ക്, എസ്എംഎസ് അലേർട്ട്, എൻഎഫ്ടി, ആർടിജിഎസ് ഇടപാട് എന്നിവയും സൗജന്യമാണ്.
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ കിലോക്കണക്കിന് കശുവണ്ടി കിട്ടും