19
November, 2018
Monday
11:55 PM
banner
banner
banner

ഋഷ്യശൃംഗനും വൈശാലിയും തമ്മിൽ യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്ന ഈ ബന്ധം മലയാളികൾക്ക് അറിയില്ലായിരുന്നു!

വൈശാലി, ഞാൻ ഗന്ധർവ്വൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുപർണ്ണ. വൈശാലി ചിതത്തിലെ നായകൻ സഞ്ജയ് മിശ്രയുടെ ജീവിതനായികയുമായി മാറി സുപർണ്ണ.

ഇത് നമുക്ക് അറിവുള്ള കാര്യം എന്നാൽ കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് ഇവർ വേർപിരിഞ്ഞു. വൈശാലി സിനിമയുടെ 30 ആം വർഷതിന്റെ ഓര്മപുതുക്കാൻ മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ ചിത്രത്തിലെ നായകൻ സഞ്ജയ് മിശ്രയും സംവിധായകൻ ഭരതന്റെ ഭാര്യ കെ പി എ സി ലളിതയും എത്തിയിരുന്നു.

ഒന്നും ഒന്നും മൂന്നിൽ വൈശാലി ചിത്രത്തിന്റെ ഓർമ്മകൾ പങ്കു വച്ചു. ഇതിനിടെയാണ് അവതാരിക ആയ റിമി ടോമി സുപർണ്ണയെ പറ്റി സംസാരിച്ചത്. ഇതിനിടയിൽ ഫോണിൽ സുപർണ്ണയുമായി ബന്ധപെട്ടു. ഒരു അപകടം സംഭവിച്ചതിനെ തുടർന്ന് വിശ്രമത്തിൽ ആയതു കൊണ്ടാണ് പരിപാടിയിൽ എത്താൻ സാധിക്കാത്തത് എന്ന് സുപർണ പറഞ്ഞു.

സംസാരത്തിനിടയ്ക്കു സുപർണ്ണ സഞ്ജയുടെ മുൻകാമുകി ആയിരുന്നില്ലേ? വിശേഷങ്ങൾ പങ്കു വക്കാൻ ഇല്ലേ? എന്ന് റിമി ചോദിച്ചു. ഇത് കേട്ട സുപർണ്ണ റിമിയെ തിരുത്തി. മുൻകാമുകി ആയിരുന്നു. പിന്നെ മുൻ ഭാര്യയും. പക്ഷെ ഇപ്പോളും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ് എന്ന് സുപർണ്ണ പറഞ്ഞു.

ഇപ്പോൾ വിവാഹ മോചനത്തിന് ശേഷം നിങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം ഉണ്ടെന്നാണ് റിമി പറഞ്ഞത്. 2007 ൽ ആണ് ഇവർ പിരിഞ്ഞത്. വിവാഹ മോചനത്തിനു ശേഷം ഇരുവരും വേറെ വിവാഹം ചെയ്തു.

സുപർണ്ണയും കുട്ടികളും ഡൽഹിയിൽ ആണ് താമസം. അപൂർവ സംഗമപരിപാടിയിൽ സഞ്ജയ് മിശ്രയ്‌ക്കും കെ പി എ സി ലളിതയ്ക്കും ഒപ്പം ഋഷിശൃഖനു വേണ്ടി ഡബ്ബ് ചെയ്ത കൃഷ്ണ ചന്ദ്രനും ഉണ്ടായിരുന്നു.

RELATED ARTICLES  ജോണിന്റെ വീട്ടിൽ നിന്ന് താമസം മാറി, മകന് വേണ്ടിയാണിപ്പോൾ ജീവിക്കുന്നത്‌: ധന്യ മേരി വർഗ്ഗീസ്‌
[yuzo_related]

Comments


Related Articles & Comments