മലയാളം ഇ മാഗസിൻ.കോം

സണ്ണി ലിയോൺ വീണ്ടും ഇരട്ടക്കുട്ടികളുടെ അമ്മയായി, ഇത്തവണ ഒരു പ്രത്യേകതയുണ്ട്‌!

സണ്ണി ലിയോൺ എന്ന പേര് കേൾക്കുമ്പോൾ ഓരോ ആളുകളുടെയും മനസിലേക്ക് വരുന്നത് ഒരു ഹോട്ട് ഇമേജ് തന്നെ ആയിരിക്കും. ഇതുവരെ ലുക്ക് കൊണ്ടായിരുന്നു സണ്ണി ലിയോൺ ആരാധകരെ ഇങ്ങിനെ ഞെട്ടിച്ചിരുന്നത്. ഇപ്പോഴിതാ ആരാധകർക്കായി സണ്ണിയുടെ വക മറ്റൊരു ഞെട്ടിക്കുന്ന വാർത്ത.

\"\"

ഒരുകാലത്ത് ഇന്ത്യയുടെ പോൺ സിനിമാ വ്യവസായത്തെ പിടിച്ചുകുലുക്കിയിരുന്ന സണ്ണി ലിയോൺ അമ്മയായി എന്നതാണ് പുതിയ വാർത്ത. പ്രസവിക്കാതെ തന്നെ മൂന്ന്‌ മക്കളുടെ അമ്മയായി മാറിയിരിക്കുകയാണ് ഈ താര സുന്ദരി. ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വീബറും നീഷാ കോര്‍ വീബര്‍ എന്ന പെണ്‍കുട്ടിയെ ദത്തെടുത്തത് ഇന്ത്യ മുഴുവന്‍ വാര്‍ത്തയായിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ സണ്ണി ലിയോണും ഭര്‍ത്താവും സറോഗസിയിലൂടെ (വാടക ഗര്‍ഭധാരണം) വീണ്ടും മാതാപിതാക്കള്‍ ആയിരിക്കുന്നത്.

സണ്ണി ലിയോണിന്റെയും ഭര്‍ത്താവിന്റെയും അണ്ഡവും ബീജവും ഉപയോഗിച്ച് മറ്റൊരാളുടെ ഗര്‍ഭപാത്രത്തില്‍ കുത്തിവെച്ച് കുഞ്ഞിനെ സൃഷ്ടിക്കുന്നതാണ് വാടകഗര്‍ഭ ധാരണം.

ഏറ്റവും ഒടുവിലായി ബോളിവുഡില്‍ സറോഗസി നടത്തിയത് ഷാരുഖ് ഖാന്‍ ആയിരുന്നു. ഷാരൂഖിന്റെ ഏറ്റവും ഇളയ മകന്‍ അബ്‌റാം ഖാന്‍ സറോഗസിയിലൂടെയാണ് ജനിച്ചത്.

\"\"

അഷര്‍ സിങ് വീബറിന്റെയും നോവാ സിങ് വീബറിന്റെയും ബയോളജിക്കല്‍ മാതാപിതാക്കള്‍ താനും ഡാനിയേലുമാണെന്ന് സണ്ണി ലിയോണ്‍ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. ഏതാനും ആഴ്ച്ചകള്‍ മാത്രം പ്രായമുള്ള കുട്ടികളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കുടുംബത്തിലെ പുതിയ അതിഥികളുടെ വരവ് സണ്ണി ലിയോൺ ആരാധകരെ അറിയിച്ചത്.

ആഷര്‍ സിങ് വീബര്‍ എന്നും ലോവ സിങ് വീബര്‍ എന്നുമാണ് കുട്ടികളുടെ പേരുകള്‍. തന്റെ മൂന്ന് കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ദൈവഹിതം എന്നാണ് സണ്ണി ലിയോണ്‍ തന്‍റെ കുട്ടികളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളിലാണിത്. ഞങ്ങളുടെ കുടുംബജീവിതം സമ്പൂര്‍ണമാകുന്നത് ഞങ്ങളുടെ മൂന്ന് മക്കള്‍ക്കൊപ്പമാണ്. ഞങ്ങള്‍ക്ക് ആഴ്ചകള്‍ക്ക് മുന്‍പ് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറന്നു. ഞങ്ങളുടെ ഹൃദയവും കണ്ണും അവരാണെന്നും പോസ്റ്റില്‍ പറയുന്നു. ഞങ്ങള്‍ രണ്ടും സന്തുഷ്ടരാണ് മൂന്ന് സുന്ദരിക്കുട്ടികളുടെ മാതാപിതാക്കളായതിലെന്നും പറയുന്നു. ഇത് ഒരു സര്‍പ്രൈസായി എല്ലാവരേയും അറിയിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.

Malu Sheheerkhan

Malu Sheheerkhan | Executive Editor