മലയാളം ഇ മാഗസിൻ.കോം

പുരുഷന്മാർ അധികം വെയിലു കൊള്ളരുതെന്ന് പറയുന്നതിനു പിന്നിലെ കാരണം എന്താണെന്ന് അറിയാമോ?

നീ അധികം വെയിലു കൊള്ളരുതെന്ന് ആണുങ്ങളോട്‌ തമാശക്കെങ്കിലും പറയാറുണ്ട്‌. എന്നാൽ സംഗതി തമാശയല്ല കേട്ടോ. പുരുഷന്മാർ വെയിലു കൊള്ളുന്നതു കൊണ്ട്‌ ചില ദോഷങ്ങളുണ്ടെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

സൂര്യപ്രകാശം പുരുഷന്മാരിൽ വിശപ്പ് വർധിപ്പിക്കുമെന്നാണ്‌ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്‌. എന്നാൽ സ്ത്രീകളിൽ സൂര്യപ്രകാശം വിശപ്പ് വർധിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. ഇസ്രായേലിലെ തേൽ അവീവ് സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 3,000 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്.

സൂര്യപ്രകാശം കൂടുതലായി ഏറ്റ പുരുഷന്മാരുടെ കലോറി ഇൻടേക്ക് 300 കലോറിയായി വർധിച്ചുവെന്നും സ്ത്രീകളുടേതിൽ മാറ്റമൊന്നും കണ്ടെത്തിയില്ലെന്നും പഠനത്തിൽ പറയുന്നു.

പഠനത്തിൽ ലഭിച്ച ഫലങ്ങൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി പുരുഷന്മാരോടും സ്ത്രീകളോടും വെയിലത്ത് പോകാൻ ഗവേഷകർ ആവശ്യപ്പെദുകയും പഠനത്തിൽ പങ്കെടുത്തവർ സ്ലീവ്‌ലസ് ഷർട്ടും ഷോർട്ട്‌സും ധരിക്കുകയും ചെയ്തു.

പഠനത്തിൽ ‘ഗ്രെലിൻ’ എന്ന ഹോർമോൺ സൂര്യപ്രകാശം പുരുഷന്മാരിൽ ഉത്പാദിപ്പിക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി. ഗ്രെലിന്റെ സാന്നിധ്യമാണ് വിശക്കാൻ കാരണം. സ്ത്രീകളിൽ സൂര്യപ്രകാശം ഈ ഹോർമോൺ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ല.

YOU MAY ALSO LIKE THIS VIDEO, ടൈഗർ ചെമ്മീൻ കൃഷി: 120 ദിവസംകൊണ്ട്‌ ലക്ഷങ്ങളുടെ ലാഭം, ജോൺ എന്ന കർഷകന്റെ വിജയഗാഥ

Avatar

Staff Reporter