26
February, 2018
Monday
05:11 AM
banner
banner
banner

താൻ ചെയ്ത ‘കുറ്റങ്ങൾ’ അക്കമിട്ടു നിരത്തി സുനിതാ ദേവദാസ്‌: വിമർശകർ കാണുന്നുണ്ടല്ലോ അല്ലേ!

തനിക്കെതിരെ പ്രചരിക്കുന്ന അപവാദങ്ങൾക്കെതിരെ മംഗളം ചാനലിന്റെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസർ സുനിത ദേവദാസിന്റെ ശക്തമായ പ്രതികരണം. താൻ ചെയ്ത ‘തെറ്റുകൾ’ എണ്ണിയെണ്ണിപ്പറഞ്ഞിരിക്കുകയാണ് സുനിത തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ. രണ്ടു വശവും അറിയാതെ വാർത്തകൾ ഉണ്ടാക്കുന്നതിനെതിരെയാണ് സുനിതയുടെ പ്രതികരണം. ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

എന്തിനാണ്  നിങ്ങൾ എന്നെ കുറിച്ച് ഓൺലൈനിൽ അപവാദങ്ങൾ എഴുതി നിറക്കുന്നത് ?
ഞാൻ മംഗളത്തിൽ ഇരുന്ന കഴിഞ്ഞ 3 മാസം കൊണ്ട് ചെയ്ത കുറ്റങ്ങൾ ഇവയാണ് .
1. മംഗളത്തിൽ ജോയിൻ ചെയ്തു . എല്ലാവരും മംഗളം പൂട്ടി പോകട്ടെ എന്ന നിലപാട് എടുത്തു നിന്ന സമയത്തു , അത് ശരിയല്ലല്ലോ ഇതൊരു മാധ്യമസ്ഥാപനമാണല്ലോ , അതങ്ങനെ പൂട്ടിയാൽ പറ്റില്ലല്ലോ എന്ന് ആത്മാർഥമായി ഫീൽ ചെയ്തു നിന്ന നിൽപ്പിൽ കാനഡയിൽ നിന്നും ഫ്ലൈറ്റ് കയറി തിരുവനന്തപുരത്തു വന്നു പോയി .

2. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എന്ന നിലയിൽ സ്ഥിരമായി ലേറ്റ് ആയി വരുന്നവരെ പഞ്ച് ലിസ്റ്റ് നോക്കി കണ്ടു പിടിച്ചു നേരത്തു ജോലിക്ക് വരണം കേട്ടോ എന്ന് ആവശ്യപ്പെട്ടു പോയി . ജീവിതത്തിൽ ഇന്നേവരെ സമയത്തും കാലത്തും ജോലിക്കു വരാത്തവരുടെ ഈഗോ അതുവഴി hurt ചെയ്തു .

3. എല്ലാവരും പ്രത്യേകിച്ചും പെൺകുട്ടികൾ ആത്മാഭിമാനം ഉള്ളവരായിരിക്കണം എന്ന് എപ്പോഴും ഓർമിപ്പിച്ചു . അന്തസില്ലാത്ത കാര്യങ്ങൾ ആരു പറഞ്ഞാലും ചെയ്യരുതെന്ന് അവരോടൊക്കെ പറയാൻ ശ്രമിച്ചു .

4. ടോയ്‌ലെറ്റ് എന്നും ബ്ലോക്ക് ആയിരുന്നു . എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ നിങ്ങൾ പാഡ് ടോയ്‌ലെറ്റിൽ ഇട്ടു വെള്ളമൊഴിക്കരുതെന്നു പറഞ്ഞു . പകരം അത് ഒരു പേപ്പറിൽ പൊതിഞ്ഞു ഡസ്ട് ബിന്നിൽ ഇടണം എന്ന് പറഞ്ഞു .

5. എന്നോട് തൊഴിൽ സാഹചര്യത്തെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും പരാതി പറഞ്ഞ എല്ലാ ജീവനക്കാരോടും ജനുവരിയോട് കൂടി കൂടുതൽ നല്ല തൊഴിൽ സാഹചര്യവും ശമ്പളവും ഒരുക്കാനുള്ള ശ്രമത്തിലാണ് ഞാൻ എന്നും ഈ മാസം മുതൽ ഞാൻ മാർക്കറ്റിംഗ് കൂടി ചെയ്തു സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തി നമുക്ക് ഒന്നിച്ചു വളരാമെന്നും വാക്ക് കൊടുത്തു പോയി .

ഇത്രയുമാണ് ഞാൻ ചെയ്ത കുറ്റങ്ങൾ.
അതിനെന്നെ ഇത്രയും ക്രൂശിക്കേണ്ടതുണ്ടോ ?

എഴുതുന്നവർ എനിക്ക് എന്ത് പറയാനുണ്ടെന്നും സ്ഥാപനത്തിന് എന്ത് പറയാനുണ്ടെന്നും കൂടി ദയവായി ഉൾപ്പെടുത്തണം .

പിന്നെ 16 മണിക്കൂർ ജോലി ചെയ്യുന്ന ആരോ ഇവിടെ ഉണ്ടെന്നു എല്ലാവരും എഴുതി കണ്ടു . ആ ആളെ എനിക്കൊന്നു കാണിച്ചു തരണം . വെറുതെ ഒന്ന് കാണാൻ ആണ് . ഇത്രയും ദിവസം പഞ്ച് ലിസ്റ്റ് നോക്കിയിട്ടും ഞാൻ അങ്ങനൊരാളെ ഇവിടെ കണ്ടിട്ടില്ല.

സെക്യൂരിറ്റി 24 മണിക്കൂർ പണിയെടുത്തു പിറ്റേ ദിവസം ഓഫ് എടുക്കുന്നവരാണ് . അവരെ കണ്ടിട്ടുണ്ട് .

പിന്നെ ടെക്‌നിക്കലിലെ ചിലർ 8 മണിക്കൂർ ഡ്യൂട്ടി അഡ്‌ജസ്റ്റു ചെയ്തു രണ്ടു പേരുടെ ഡ്യൂട്ടി ഒന്നിച്ചെടുത്തു ചിലപ്പോൾ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട് . അത് അവർ പരസ്പരം അഡ്ജസ്റ്റ് ചെയ്തു ചെയ്യുന്നതാണ്.

RELATED ARTICLES  മധു എന്റെ അനുജനാണ്: കൊല്ലപ്പെട്ട കാടിന്റെ മകനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ ഹൃദയസ്പർശിയായ കുറിപ്പ്‌!

അതിൽ ഞാൻ ചെയ്ത കുറ്റമെന്താണ്? അല്ലെങ്കിൽ തന്നെ 16 മണിക്കൂർ പഞ്ച് ചെയ്യാൻ പറ്റുന്ന മെഷീൻ ഇതുവരെ കണ്ടു പിടിച്ചിട്ടുണ്ടോ?

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments