മലയാളം ഇ മാഗസിൻ.കോം

നല്ല കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനിയായ കണ്ണന്താനത്തിനു എങ്ങനെ സംഘപരിവാർ പാളയത്തിൽ എത്താൻ കഴിഞ്ഞു

കണ്ണന്താനവും തീവ്ര ഹിന്ദുത്വവും തമ്മിലുള്ള അന്തർധാര എന്താണ് ?

നല്ല കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനിയായ കണ്ണന്താനത്തിനു എങ്ങനെ സംഘപരിവാർ പാളയത്തിൽ എത്താൻ കഴിഞ്ഞു എന്നാലോചിച്ചു നോക്കിയിട്ടുണ്ടോ ?

സുറിയാനി ക്രിസ്ത്യാനികളുടെ ഒരു സ്വകാര്യ അഹങ്കാരം അവർ ബ്രാഹ്മണർ മാർഗം കൂടി ഉണ്ടായവരാണെന്നതാണ് . കണ്ണന്താനത്തിന്റെ ഉള്ളിലും ഒരു സവർണ്ണ ബ്രാഹ്മണനാണ് ഉള്ളത് . അല്ലാതെ നമ്മൾ പുറത്തു കാണുന്ന ക്രിസ്ത്യാനി അല്ല .

അടിസ്ഥാനപരമായി ജാതി ബോധവും ജാതി മേൽക്കോയ്മയും സവർണ്ണ ബോധവും ഉള്ളവർ ആത്യന്തികമായി എത്തുക സംഘപരിവാർ പാളയത്തിൽ തന്നെയല്ലേ . ആ സ്വാഭാവികമായ എത്തിച്ചേരലാണ് ഇപ്പോൾ സംഭവിച്ചത് .

ഇപ്പോൾ മനസ്സിലായില്ലേ ക്രിസ്തുവും മോദിയും തമ്മിലുള്ള ആ അന്തർധാരയും ? കണ്ണന്താനത്തിന്റെ ഉള്ളിലെ ക്രിസ്തു മോദിയാണ് . ഒരു സവർണ ബ്രാഹ്മണ ക്രിസ്തു .

ആ സവർണ്ണൻ ഇപ്പോൾ ആകെ കുടുങ്ങിയത് ബീഫ് കാരണമാണ് .
ക്രിസ്ത്യാനി ആണെന്ന് ആളുകൾ കരുതുന്നത് കൊണ്ട് ബീഫ് കഴിക്കരുത് എന്ന് പറയാൻ വയ്യ . എന്നാൽ പഴയ ബ്രാഹ്മണന്റെ പ്രേതം ഉള്ളിൽ കിടന്നു \”വിടമാട്ടേൻ\” പറയുന്നത് കൊണ്ട് ബീഫ് കഴിക്കുന്നത് ശരിയല്ല എന്നാണ് തോന്നൽ . അതെ സമയം ടൂറിസം മന്ത്രി ആയതു കൊണ്ട് വിനോദസഞ്ചാരികളെ വെറുപ്പിക്കാനോ ടൂറിസം മേഖലയെ തകർക്കുന്ന പരാമർശം നടത്താനോ വയ്യ .

\"\"

ചുരുക്കി പറഞ്ഞാൽ ബ്രാഹ്മണൻ പിടിച്ച പുലിവാലാണ് കണ്ണന്താനത്തെ സംബന്ധിച്ചിടത്തോളം ബീഫ് .

അപ്പോൾ നമ്മൾക്കൊരു കാര്യം ചെയ്യാം . ഇങ്ങനെ കുത്തി കുത്തി ചോദിച്ചു ആ ബ്രാഹ്മണന്റെ ശാപം വാങ്ങേണ്ട . നമ്മൾക്ക് ഇനി ബീഫിനെ കുറിച്ചുള്ള കണ്ണന്താനത്തിന്റെ അഭിപ്രായം ചോദിക്കേണ്ട …

ഒരു ക്രിസ്ത്യാനിയുടെ ഉള്ളിലെ വിങ്ങുന്ന ബ്രാഹ്മണന്റെ ദുഃഖം അതനുഭവിക്കുന്നവനെ അറിയൂ പുണ്യാളാ.

 

Content Editor

Content Editor

sunitha-fb-kannanthanam

Staff Reporter