19
June, 2018
Tuesday
11:27 PM
banner
banner
banner

വിനയായത്‌ ശ്രീദേവിയുടെ സൗന്ദര്യം നിലനിർത്താനുള്ള ചികിത്സകൾ? ഇതൊരു മുന്നറിയിപ്പാണെന്നും വെളിപ്പെടുത്തൽ

സർജറി ചെയ്ത് മേക്കോവർ നടത്തുന്നതിൽ ബോളിവുഡ് താര സുന്ദരികൾ എന്നും മുന്നിലാണ്. മുഖത്തിനും, ശരീരത്തിന് മുഴുവനായുമൊക്കെ കോസ്മറ്റിക് സര്ജറികൾ ചെയ്ത് രൂപം മാറിയ നടിമാർ നിരവധിയുണ്ട്. നടി ശ്രീദേവിയുടെ മരണവാർത്ത ഞെട്ടലോടെ സ്വീകരിച്ച സിനിമാ ലോകം ഇപ്പോൾ ചർച്ചചെയ്യുന്നതും ഇത്തരം കോസ്മെറ്റിക് സർജറികളെക്കുറിച്ചാണ്.

ഹൃദയാഘാതം ആണ് ശ്രീദേവിയുടെ മരണകാരണം എന്നറിഞ്ഞത് മുതൽ എല്ലാവരും ചോദിക്കുന്ന ചോദ്യം കാഴ്ചയില്‍ ഇത്രയും സുന്ദരിയും ആരോഗ്യമുള്ളയാളുമായ ഒരാള്‍ക്ക് ഹൃദയാഘാതം വന്നുവെന്നതാണ്. ശരീര സൗന്ദര്യത്തിലും ആരോഗ്യത്തിലും അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ് പൊതുവെ ബോളിവുഡ് താരങ്ങൾ അതുകൊണ്ട് തന്നെ ശ്രീദേവിയുടെ മരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണ് സമൂഹമാധ്യമങ്ങളും ആരാധകരും. ബോളിവു‌ഡുമായി അടുത്തുനില്‍ക്കുന്ന പലരും ഇതേ സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തിയെങ്കിലും അതിൽ കൂടുതൽ ആളുകളും പറയുന്നത് അടുത്തിടെ ചുണ്ടില്‍ വരുത്തിയ മാറ്റം ഉൾപ്പെടെ ഉള്ള കോസ്മെറ്റിക് സർജറികൾ ആണ് ശ്രീദേവിയുടെ പ്രധാന മരണ കാരണം എന്നാണ്.

‘അമ്പത്തിനാലു വയസ് ആണ് ശ്രീദേവിക്കുണ്ടായിരുന്നത് എന്നാർക്കും വിശ്വസിക്കാൻ പോലും കഴിഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം ശ്രീദേവിയ്ക്ക് ഇന്നും ഒരു മുപ്പത്കാരിയുടെ സൗന്ദര്യം ആയിരുന്നു എന്നതാണ്. അവരെ അങ്ങിനെ കാണുവാൻ ആണ് സമൂഹം ആഗ്രഹിച്ചതും, അതാണ് അവരോട് സമൂഹം ആവശ്യപ്പെട്ടതും. ഇത് ശ്രീദേവിയ്ക്ക് നല്‍കിയ സമ്മര്‍ദ്ദവും ചെറുതല്ല. ശരീരഭാരം എപ്പോഴും കുറച്ചു നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതയായിരുന്നു എങ്കിൽ മാത്രമേ ബോളിവുഡിന്റെ ഫാഷന്‍ ഐക്കണായി നിലനില്‍ക്കാൻ അവർക്ക് കഴിയുമായിരുന്നുള്ളൂ. അതിനേക്കാളുപരി എപ്പോഴും സുന്ദരിയായിരിക്കുകയെന്ന സ്വന്തം നിലപാട് നിലനിര്‍തത്താനായി ശ്രീദേവി ഇക്കാലയളവിനിടയില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി കോസ്മെറ്റിക് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.

ഒരു പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് തന്നെ ഈ വിവരം ഫെയ്സ്ബുക്കിൽ ‌കുറിച്ചതാണിത്. ‌‌‌സാന്ദര്യവർധക ശസ്ത്രക്രിയകള്‍ താരങ്ങള്‍ക്കിടയില്‍ പതിവാണെങ്കിലും ശ്രീദേവി ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നിന്നിരുന്നവെന്നത് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്.

ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയെ അകാലമരണത്തിലേക്കു നയിച്ചതെന്ന് പലരുടെയും വിലയിരുത്തലിനു പിന്നിൽ വലിയൊരു ചരിത്രം തന്നെ ഈ കൂട്ടർ കാണിച്ച് തരും. തമിഴിൽ നിന്നും ബോളിവുഡിലേക്കുള്ള യാത്ര തുടങ്ങിയ അന്നു മുതല്‍ക്കേ ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ബോളിവുഡിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം നേടുന്നതിനുള്ള മത്സരപ്പാച്ചിലില്‍ അത്തരം ശസ്ത്രക്രിയകളെയാണ് ലുക്ക് നിലനിര്‍ത്താന്‍ താരം ആശ്രയിച്ചിരുന്നതെന്ന് അന്ന് മുതൽ തന്നെ പല മാധ്യമങ്ങളിലും വാർത്തകൾ വന്നിരുന്നു.

മുഖസൗന്ദര്യം കൂട്ടാന്‍ മൂക്കില്‍ ശ്രീദേവി നടത്തിയ ശസ്ത്രക്രിയ അടുത്ത കാലത്ത് വലിയ രീതിയിൽ വാർത്തയായിരുന്നു.എന്നാലും ഇത് അംഗീകരിച്ച് തരാൻ താരം തയ്യാറായിട്ടുമില്ലായിരുന്നു. എന്നാൽ പിന്നീട് രണ്ടാം വരവിൽ വീണ്ടും സർജറിക്ക് വിധേയയായിരുന്നു ശ്രീദേവി. രണ്ടാമത്തെ തവണ അൽപ്പം പാളിപ്പോയെന്നാരോപിച്ച് ആരാധകർ അതും വാർത്ത ആക്കിയിരുന്നു.

RELATED ARTICLES  മണിച്ചിത്രത്താഴിലെ രാമനാഥൻ, 25 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ എങ്ങനെ എന്നറിയാമോ?

ചുണ്ടിനാണ് രണ്ടാംതവണ രൂപമാറ്റം വരുത്തിയിരുന്നത്. എന്നാൽ കടന്നൽ കുത്തേറ്റതു പോലെയോ അലർജി വന്നതു പോലെയോ ആയി മാറി ചുണ്ടിന്റെ അവസ്ഥ. സർജറിയിൽ വന്ന പിഴവാകാം ഇതിന് കാരണമെന്ന് കരുതുന്നു. എന്നാൽ ഒരിക്കലും സർജറി ചെയ്തെന്ന് താരം സമ്മതിച്ച് തന്നിട്ടില്ല.

ശസ്ത്രക്രിയയിലൂടെയാണ് രൂപമാറ്റമെന്ന് വാദമുയര്‍ന്നെങ്കിലും താരം അത് നിഷേധിച്ചു. ആരോഗ്യകാരത്തില്‍ താന്‍ അതീവശ്രദ്ധാലുവാണെന്നും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ നാലു ദിവസം ടെന്നിസ് കളിക്കാറുണ്ടെന്നും ഫാസ്റ്റ്് ഫുഡ്, മധുരവും കൊഴുപ്പും നിറഞ്ഞ ആഹാരവസ്തുക്കള്‍ എന്നിവയൊന്നും ഉപയോഗിക്കാറില്ലെന്നും താരം അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു.

എന്നാൽ കൊഴുപ്പ് വലിച്ചു കളയുന്നതിനു ശസ്ത്രക്രിയകള്‍ നിരവധി പ്രാവശ്യം താരം ചെയ്തിരുന്നുവെന്നാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും ലഭിക്കുന്ന സൂചന. അതുപോലെ സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയകള്‍, ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകൾ ശ്രീദേവി ചെയ്തിരുന്നതായി വാർത്തകളുണ്ടായിരുന്നു.‌ സൗന്ദര്യര വർധനവിന് സഹായകമാകുമെങ്കിലും ഇത്തരം ശസ്ത്രക്രിയകള്‍ ശരീരത്തിനു വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണു നല്‍കുന്നത്. ഇതുമൂലം ഹൃദയം കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്യുന്നു.

ഇത് മനസിലാക്കുവാൻ ഇടയ്ക്കിടെയുള്ള മെഡിക്കല്‍ ചെക്കപ്പുകൾ വഴി ഹൃദയത്തിന്റെ പ്രവർത്തനത്തിലുള്ള പിഴവുകളെ സംബന്ധിച്ച് ഒരു പരിധി വരെ സൂചന ലഭിക്കും. ശ്രീദേവിയെ പോലൊരു വലിയ താരം കൃത്യമായ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയമാകാറില്ല എന്നു വിശ്വസിക്കാന്‍ ആർക്കും കഴിയില്ല. അവര്‍ക്ക് ഒരു കുടുംബ ഡോക്ടറും തീര്‍ച്ചയായും ഉണ്ടായിരിക്കും. എന്നിട്ടും എങ്ങനെ മരണം ശ്രീദേവിയെ ഇത്ര വേഗം കവര്‍ന്നെടുത്തുവെന്ന് ആളുകൾ സ്വാഭാവികമായും ചിന്തിച്ചു പോകും.

ഒരു സൂചനയും നല്‍കാതെ തന്നെ ഹൃദയസ്തംഭനം വരും എന്നതാണു വാസ്തവം. അതാണ് അവരുടെ കാര്യത്തില്‍ സംഭവിച്ചതെന്നു വേണം കരുതാന്‍. വിധി എന്നു കരുതി സമാധിക്കേണ്ടി വരും എല്ലാവര്‍ക്കും എങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു ആവശ്യമായ ഓക്‌സിജന്‍ എത്തിക്കുന്ന രക്തവാഹിനി കുഴലുകളില്‍ ഉണ്ടാകുന്ന തടസ്സമാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത് എന്ന് എല്ലാവരും മനസിലാക്കണം.

ഹൃദയാഘാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മോശം ജീവിത ശൈലി, അമിതമായ ലഹരി ഉപയോഗം തുടങ്ങിയവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു തടസ്സമാകുകയും ഇവ ഹൃദയ സ്തംഭനത്തിലേക്കു നയിക്കുന്ന കാരണങ്ങളായി മാറുകയും ചെയ്യുന്നു എന്നാണ് ശാസ്ത്ര ലോകം ചൂണ്ടിക്കാണിക്കുന്നത്. ശ്രീദേവിയുടെ മരണം താരലോകത്തിന് വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്. പ്രശസ്തി നല്‍കുന്ന സമ്മര്‍ദ്ദങ്ങളുടെ കൂടുതല്‍ ശ്രദ്ധ നേടാനും നിലനില്‍പ്പിനുമായുള്ള ഓട്ടപ്പാച്ചിലിനിടയില്‍ സ്വന്തം ആരോഗ്യം മറന്നു പോകരുതെന്ന വലിയൊരു മുന്നറിയിപ്പ്.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments