മലയാളം ഇ മാഗസിൻ.കോം

മൊഴിയെല്ലാം മാറ്റി മറിച്ച്‌ പൾസർ സുനി: മാഡം കെട്ടുകഥ, കാവ്യയുടെ കൈയ്യിൽ നിന്ന് പണം തട്ടിയിട്ടുണ്ട്‌!

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനി വീണ്ടും പറഞ്ഞതെല്ലാം തിരുത്തി. സംഭവത്തില്‍ മാഡത്തിന് പങ്കില്ലെന്നാണ് സുനി ഇപ്പോള്‍ പറയുന്നത്. നേരത്തെ ഓഗസ്റ്റ് 16ന് മുൻപ് കേസിലെ വിഐപി മാഡത്തിന്‍റെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് ശേഷം കോടതി അനുമതിയോടെ സുനി വിയ്യൂർ ജയിലേയ്ക്ക് മാറി. ജയിൽ ജീവനക്കാരും കളമശേരി ജയിലിലെ തടവുകാരും തന്നെ മർദ്ദിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സുനി ജയിൽ മാറ്റത്തിന് അങ്കമാലി കോടതിയുടെ സമ്മതം വാങ്ങിയത്.

മറ്റൊരു കേസില്‍ ഹാജരാക്കാനായി കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി നാടകീയമായി ഈ മലക്കം മറിച്ചില്‍ നടത്തിയത്. കേസില്‍ ഒരു മാഡം ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ സിനിമാ നടിയാണെന്നും നേരത്തെ സുനി പറഞ്ഞിരുന്നു. മാഡത്തെക്കുറിച്ചുളള വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും സുനി പറഞ്ഞിരുന്നു.എന്നാല്‍ ഒന്നും പറയാന്‍ പൊലീസ് അനുവദിച്ചില്ല.

ആരാണ് മാഡം എന്നതിനെച്ചൊല്ലി കാവ്യയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ചൂട് പിടിച്ചിരിക്കവെയാണ് സുനിയുടെ മനംമാറ്റം. കേസില്‍ വന്‍ സ്രാവുകള്‍ ഇനിയും വലയിലാകാനുണ്ടെന്നും സുനി പറഞ്ഞിരുന്നു.

തന്നെ അറിയില്ലെന്ന് ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവൻ പോലീസിന് മൊഴി നൽകിയത് കളവാണെന്ന് പൾസർ സുനി വ്യക്തമാക്കി. കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താൻ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. ബൈ​ക്ക് മോ​ഷ​ണ​ക്കേസുമായി ബന്ധപ്പെട്ടാണ് സു​നി​യെ ഇ​ന്ന് ഹാ​ജ​രാ​ക്കി​യ​ത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസിൽ ദിലീപിന് ജാമ്യം തേടിയുള്ള പ്രതിഭാഗത്തിന്‍റെ വാദം തുടരുന്നതിനിടെ പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്. കേസിൽ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സംഭവം. പ്രതിഭാഗം ആക്രമിക്കപ്പെട്ട നടിയുടെ പേര് കോടതിയിൽ പറഞ്ഞതോടെയാണ് ഹൈക്കോടതി ഇടപെട്ട് താക്കീത് നൽകിയത്.

Avatar

Staff Reporter