മലയാളം ഇ മാഗസിൻ.കോം

സൂര്യന്റെ രാശിമാറ്റം: ജൂലൈ 15 വരെ ഈ നാളുകാർക്ക്‌ വമ്പൻ നേട്ടങ്ങൾ, ജീവിതം ഭാഗ്യം കൊണ്ട്‌ ശോഭിക്കും

സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്. ജ്യോതിഷ പ്രകാരം സൂര്യൻ മാസത്തിൽ ഒരിക്കൽ രാശി മാറുന്നു. ജൂൺ 15ന് സൂര്യൻ രാശി മാറി കഴിഞ്ഞു. ഇപ്പോൾ മിഥുന രാശിയിലാണ് വിരാചിക്കുന്നത്. ജൂലൈ 15 വരെ സൂര്യൻ മിഥുന രാശിയിൽ തുടരും. ശേഷം കർക്കടക രാശിയിൽ പ്രവേശിക്കും.

സൂര്യൻ ധൈര്യം, വിജയം, ആത്മവിശ്വാസം, അന്തസ്സ്, ആരോഗ്യം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഒരാളുടെ ജാതകത്തിൽ സൂര്യൻ ശക്തമായ സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ, അത് അയാളുടെ ജീവിതത്തിൽ കൂടുതൽ പുരോഗതിയും ബഹുമാനവും കൊണ്ടുവരുമെന്ന് ഉറപ്പാണ്. സൂര്യൻ രാശിമാറിയപ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം തെളിയുന്നു. ജൂലൈ 15 വരെ ഏതൊക്കെ നാളുകാർക്കാണ്‌ ഗുണകരം എന്നറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടം രാശിക്കാർക്ക് ഈ സമയം മനസിന് നല്ല സന്തോഷമുള്ള ദിനങ്ങൾ ആയിരിക്കും. ജോലി ട്രാൻസ്ഫർ ഉണ്ടായേക്കാം. വരുമാനം വർദ്ധിക്കും. ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. വസ്ത്രങ്ങൾക്കും മറ്റും ചെലവ് കൂടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം വരുമാനം വർദ്ധിപ്പിക്കും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. തൊഴിൽ അന്വേഷകർക്ക് പുതിയ ജോലി ലഭിക്കും. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രമോഷനും ശമ്പള വർധനവും ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. സർക്കാർ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം വളരെ നല്ലതാണ്. ദൗത്യം വിജയിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുന രാശിക്കാർക്ക് ഈ സമയം ആത്മവിശ്വാസം വർധിക്കും. കുടുംബത്തിലെ സുഖസൗകര്യങ്ങളുടെ വികാസം ഉണ്ടാകും. പങ്കാളിയുമായി അകൽച്ച ഉണ്ടാകാം.ജോലിസ്ഥലത്ത് മാറ്റം ഉണ്ടായേക്കാം. കഠിനാധ്വാനം ഉണ്ടാകും. അമ്മയുടെ പിന്തുണ ലഭിക്കും. ലാഭം കൂടാൻ സാധ്യത. ഉദ്യോഗസ്ഥർക്ക് ജോലിയിൽ പിന്തുണ ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർക്കിടകം രാശിക്കാർക്ക് ജോലിയിൽ ഉത്സാഹമുണ്ടാകും. മതപരമായ കാര്യങ്ങളിൽ ശ്രദ്ധ കൂടും. അമ്മയുടെ പിന്തുണ ലഭിക്കും. അമ്മയിൽ നിന്ന് പണം ലഭിക്കാൻ സാധ്യതയുണ്ട്. ഒരു സുഹൃത്ത് വന്നേക്കാം. ബുദ്ധിപരമായ പ്രവർത്തനങ്ങളിൽ നിന്നും നേട്ടമുണ്ടാകും. ജോലിയിൽ മാറ്റത്തിന് സാധ്യത. കുടുംബത്തോടൊപ്പം മതപരമായ സ്ഥലങ്ങളിലേക്ക് ഒരു യാത്ര ഉണ്ടാകാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം നല്ല ഫലങ്ങൾ നൽകും. അവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ചിങ്ങം രാശിക്കാർക്ക് മൂല്യവും ബഹുമാനവും വർദ്ധിക്കും. ബിസിനസ്സിൽ വിജയിക്കും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ശമ്പള വർദ്ധനയും ഉണ്ടായേക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിശ്ചിക രാശിക്കാർക്ക് ഈ സമയം ബിസിനസ് വിപുലീകരണത്തിനുള്ള പദ്ധതികൾ സാധ്യമാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ ജോലികൾ നടക്കും. വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. ജോലിയിലെ മാറ്റം മറ്റൊരിടത്തേക്ക് മാറേണ്ടി വരും. ഇറക്കുമതി-കയറ്റുമതി ബിസിനസിൽ ലാഭസാധ്യതകൾ ഉണ്ടാകും. അമ്മയുടെ പിന്തുണ ലഭിക്കും. വാഹന യോഗമുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാർക്ക് സൂര്യൻ മിഥുന രാശിയിലേക്ക് പ്രവേശിക്കുന്നത് ജോലിസ്ഥലത്ത് ശക്തമായ നേട്ടങ്ങൾ കൊണ്ടുവരും. നിങ്ങൾ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞവനായിരിക്കും. ഓരോ ജോലിയും മികച്ച രീതിയിൽ പൂർത്തിയാക്കാൻ ഇത് നിങ്ങളെ സഹായിക്കും. മകരം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പഴയ കടബാധ്യതയ്ക്ക് പരിഹാരമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം ശുഭകരമായ നേട്ടങ്ങൾ നൽകും. പുതിയ ജോലി ലഭിക്കും. തൊഴിലില്ലാത്തവർക്ക് നല്ല തൊഴിലവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. മൊത്തത്തിൽ ഈ സമയം വളരെ നല്ലതായിരിക്കും.

YOU MAY ALSO LIKE THIS VIDEO, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം, 13 ഇനങ്ങളിലായി 500ൽപരം പ്ലാവുകൾ, Tapovan Jacks, Veliyam

Avatar

Staff Reporter