മലയാളം ഇ മാഗസിൻ.കോം

സൂര്യൻ രാശിമാറുന്നു, ഈ നാളുകാർക്കിത്‌ നല്ല സമയം, ശ്രദ്ധിക്കേണ്ട നാളുകാർ ആരൊക്കെ എന്നും അറിയാം

ഓരോ രാശിമാറ്റങ്ങളും ജ്യോതിഷവശാൽ ഓരോരുത്തർക്കും ഗുണ ദോഷങ്ങൾ സംഭവിക്കാം. അധികാരത്തെയും ശക്തിയെയും സൂചിപ്പിക്കുന്ന സൂര്യനും രാശിമാറുകയാണ്‌. സെപ്റ്റംബർ 17ന്‌ സൂര്യൻ കന്നിരാശിയേക്ക്‌ സംക്രമിക്കുകയാണ്‌. ഒക്ടോബർ 17 വരെ കന്നിരാശിയിൽ തന്നെ തുടരും. സൂര്യന്റെ ഈ രാശിമാറ്റം ഓരോ കൂറുകാരെയും എങ്ങനെയാണ്‌ ബാധിക്കുക എന്നറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സൂര്യന്റെ രാശി മാറ്റം കാരണം മേടം രാശിയിലെ ആളുകള്‍ക്ക് പണത്തിന്റെയും മറ്റും പ്രശ്‌നങ്ങളില്‍ നിന്നും വലിയ തോതില്‍ ആശ്വാസം ലഭിക്കും. നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനാകും. ജോലിയിലും ബിസിനസ്സിലും ലാഭകരമായ സാഹചര്യം ഉണ്ടാകും. സുഹൃത്തുക്കള്‍, പ്രണയ പങ്കാളികള്‍, ബന്ധുക്കള്‍ എന്നിവരുമായുള്ള ബന്ധം തകരാറിലായേക്കാം, അതിനാല്‍ ശ്രദ്ധിക്കുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ജോലിയുടെ കാര്യത്തില്‍, സൂര്യന്റെ രാശി മാറ്റം ഇടവം രാശിക്കാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ നല്‍കും, അതിനാല്‍ ക്ഷമയോടെയിരിക്കുക. അനാവശ്യ തര്‍ക്ക സാഹചര്യങ്ങള്‍ ഒഴിവാക്കുക. മേലുദ്യോഗസ്ഥരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക. മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ആശങ്കയുണ്ടാകും. പ്രണയ ബന്ധങ്ങളിലും തടസ്സങ്ങള്‍ ഉണ്ടായേക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഈ കാലയളവില്‍ നിങ്ങള്‍ പുതിയ എന്തെങ്കിലും പരീക്ഷിക്കാന്‍ ആഗ്രഹിച്ചേക്കാം. മനസ്സ് സന്തോഷിക്കും, അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടായേക്കും. നിര്‍ത്തിവച്ച ജോലികള്‍ ആരംഭിക്കാനാകും. പണം സമ്പാദിക്കാന്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. നിക്ഷേപങ്ങള്‍ ശ്രദ്ധിച്ചുമതി, വഞ്ചനയും നഷ്ടവും ഉണ്ടായേക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സൂര്യന്റെ സംക്രമണം നിങ്ങളുടെ ധൈര്യം വര്‍ദ്ധിപ്പിക്കും. പണ നേട്ടങ്ങളുടെ ഒരു സാഹചര്യവും ഈ കാലയളവില്‍ സൃഷ്ടിക്കപ്പെടും. ഇതിനിടയില്‍, യാത്ര ചെയ്യാനുള്ള അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ കാലയളവില്‍ സാമ്പത്തിക കാര്യത്തില്‍ വിവേകപൂര്‍ണ്ണമായ തീരുമാനം എടുക്കുക. ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സൂര്യന്റെ രാശിമാറ്റം നിങ്ങളുടെ പണത്തിലും സംസാരത്തിലും പ്രതിഫലിക്കും. സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് പെട്ടെന്നുള്ള ലാഭത്തിന്റെ ഒരു ഘടകമായി മാറിയേക്കാം. ഈ സമയം നിങ്ങള്‍ക്ക് നിക്ഷേപങ്ങള്‍, വിപണികള്‍ മുതലായവയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിലും വിജയം കൈവരിക്കാനാകും. അമിത ആത്മവിശ്വാസം ഒഴിവാക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
രാശിചക്രത്തിലെ സൂര്യന്റെ മാറ്റം പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. വളരെ ബുദ്ധിപൂര്‍വ്വം പണം ചെലവഴിക്കുക. ജോലിയില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകാം. ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. നിങ്ങളുടെ ഇണയുമായി തര്‍ക്കത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കരുത്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനലാഭത്തിന്റെ സാഹചര്യം ഉണ്ടാകും. ബഹുമാനവും ആദരവും വര്‍ദ്ധിക്കും. പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്നതില്‍ തടസ്സമുണ്ടാകാം, മുതിര്‍ന്നവരുടെയും അറിവുള്ളവരുടെയും സഹായം സ്വീകരിക്കേണ്ടതായി വന്നേക്കാം. അതില്‍ മടി കാണിക്കരുത്. വാഹനം മുതലായവ ജാഗ്രതയോടെ ഉപയോഗിക്കുക. എതിരാളികള്‍ നിങ്ങള്‍ക്ക് നാശമുണ്ടാക്കിയേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഈ കാലയളവില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. പെട്ടെന്നുള്ള ലാഭ സാഹചര്യവും ഉണ്ടാകും. ധൈര്യം വര്‍ദ്ധിക്കുകയും ആത്മവിശ്വാസം നിലനില്‍ക്കുകയും ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധരാകരുത്. അഹംഭാവത്തില്‍ നിന്ന് അകന്നു നില്‍ക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഈ സമയം നിങ്ങള്‍ ലക്ഷ്യങ്ങള്‍ വെക്കുകയും അവ നേടാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യും. നിങ്ങള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. ഈ സമയം നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക, ഈ കാലയളവില്‍ വായ്പ എടുക്കുന്നത് ഒഴിവാക്കുക. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് സ്ഥാനക്കയറ്റത്തിനായി നല്ല അവസരം ലഭിക്കും. വ്യക്തിപരമായ ജീവിതത്തില്‍ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാര്‍ക്ക് ഈ സമയം കരിയറില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ശരിയായ സമയമല്ല. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ ജീവിതത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കും, എന്നാല്‍ ഈ സമയം ശാന്തമായി കടന്നുപോകാനും നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമിക്കുക. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ താല്‍പര്യം കാണിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സമയം ഗുണം ചെയ്യും. ചില അനാവശ്യ ചെലവുകള്‍ ഈ സമയം നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് മിതമായ രീതിയില്‍ ചെലവഴിക്കുക. നിങ്ങള്‍ക്ക് ചുറ്റുമുള്ള ചില അനാവശ്യ കാര്യങ്ങള്‍ കാരണം നിങ്ങള്‍ നിരന്തരമായി ഭയപ്പെടും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം വഷളാകും. പ്രണയവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഈ കാലയളവില്‍ ദമ്പതികള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വാക്കുകളും വികാരങ്ങളും മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ ഫലപ്രദവും സമാധാനപരവുമായ ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ പരിശ്രമിച്ചാല്‍ നല്ലതായിരിക്കും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും.

കടപ്പാട്‌: ബോൾഡ്‌സ്കൈ മലയാളം

Avatar

Staff Reporter