മലയാളം ഇ മാഗസിൻ.കോം

ലോകത്തെ ഞെട്ടിച്ചുകൊണ്ട്‌ ഒരു സ്ത്രീപക്ഷ പരസ്യം! ആണിന്റെ നഗ്നത വെറുമൊരു പ്രോപ്പർട്ടി മാത്രം!

ലോകമെമ്പാടും പരസ്യ കമ്പനികളുടെ കച്ചവട തന്ത്രം സ്ത്രീ മേനികളാണ്. പെണ്ണുടലിന്‍റെ അഴകും അളവുകളും കാട്ടിയാണ് പല ബ്രാന്‍റുകളും പരസ്യ ചിത്രങ്ങള്‍ ചെയ്യുന്നത്.

\"\"

എന്നാല്‍ കാലം മാറുകയാണ്. പെണ്ണുടലിന്‍റെ കച്ചവട തന്ത്രം മാറ്റിപിടിക്കുകയാണ് സ്യൂട്ട് ബ്രാന്‍ഡായ സ്യൂ സ്റ്റ്യൂഡിയോ. സ്ത്രീ നഗ്ന മേനിയല്ല ഇവരുടെ പുതിയ പരസ്യത്തില്‍. പുരുഷന്‍റെ നഗ്ന മേനിക്ക് മേല്‍ തലയുയര്‍ത്തി അധികാരവും അന്തസ്സും ജ്വലിക്കുന്ന സ്ത്രീകളുമായി പരസ്യ ലോകത്ത് പുതുമ തീര്‍ക്കുകയാണ് ഇവര്‍.

\"\"

സ്യൂട്ട് ധരിച്ച സ്ത്രീകളുടെ സോഫയില്‍ നഗ്നരായ പുരുഷന്മാരെയാണ് കമ്പനി ചിത്രീകരിച്ചിരിക്കുന്നത്. പുരുഷ നഗ്നതയെ സ്യൂട്ട് ധരിച്ച സ്ത്രീ തന്‍റെ കാല് കൊണ്ട് ചവിട്ടി മറച്ച് പിടിക്കുന്നു !!

\"\"

\"\"

ഫാഷന്‍ ഫോട്ടോഗ്രാഫിയിലെ വിപ്ളവകരമായ സംഗതി തന്നെയാണിത്. ഒരു സോഫാ വിരി പോലെയോ ബ്ളാങ്കറ്റ് പോലെയോ ചിത്രീകരിക്കുന്ന നഗ്ന മേനികളായ പുരുഷന്‍റെ മുഖം ചിത്രത്തില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ സ്യൂട്ട് ധരിച്ച സ്ത്രീയുടെ തലയുയര്‍ത്തിപ്പിടിച്ച് അഭിമാനം സ്ഫുരിക്കുന്ന മുഖം ചിത്രത്തില്‍ നമുക്ക് കാണാം.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com