മലയാളം ഇ മാഗസിൻ.കോം

കേരളം നീങ്ങുന്നത്‌ കർശന നിയന്ത്രണങ്ങളിലേക്ക്‌, കോഴിക്കോടിന്‌ പിന്നാലെ മിക്ക ജില്ലകളിലും ലോക്‌ ഡൗണിന്‌ തുല്യമായ നിയന്ത്രണങ്ങൾ വരുന്നു?

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ലോക്ഡൗൺ ഏ‍ർപ്പെടുത്തി. ഡിസാസ്റ്റ‍ർ മാനേജ്മെന്റ് ആക്ട് പ്രകാരം കോഴിക്കോട് ജില്ലാ കളക്ട‍ർ സാംബശിവ റാവുവാണ് ഉത്തരവിറക്കിയത്. ഏപ്രിൽ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച അഞ്ച് പേരിൽ കുറഞ്ഞ ആളുകൾക്ക് മാത്രമാണ് കൂടിച്ചേരാൻ അനുവാദമുള്ളത്. പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്ത് പോകാവൂ. അവശ്യ വസ്തുക്കളുടേയും സേവനങ്ങളുടേയും കടകളും സ്ഥാപനങ്ങളും രാത്രി ഏഴ് വരെ പ്രവ‍ർത്തിക്കാം. മറ്റ് സ്ഥാപനങ്ങളായ ബീച്ച്, പാ‍ർക്ക്, വിനോദ കേന്ദ്രങ്ങൾ എന്നിവ തുറന്നു പ്രവ‍ർത്തിക്കാൻ പാടില്ല.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാവുന്നതാണ്. പൊതു ഗതാഗത സംവിധാനം സാധാരണ നിലയിൽ പ്രവ‍ർത്തിക്കുമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവ‍ർക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഐപിസി 188-ാം വകുപ്പ് പ്രകാരവും മറ്റ് ചട്ടങ്ങൾ ഉൾപ്പെടുത്തിയും കേസെടുക്കുമെന്ന് കളക്ട‍ർ വ്യക്തമാക്കി.

നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങൾ വേണ്ടത്ര ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങിയവരെ തടഞ്ഞ് ബോധവൽക്കരണം നടത്തി. ബസുകളിൽ കയറി മാസ്ക് ധരിക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിച്ചു. സീറ്റിങ് കപ്പാസിറ്റിയേക്കാൾ കൂടുതൽ യാത്രക്കാരുമായി എത്തിയ ജീവനക്കാർക്കെതിരെ നടപടി എടുത്തു.

അതേസമയം കോഴിക്കോടിന്‌ പിന്നാലെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആള്‍ക്കൂട്ടത്തിനും കടകള്‍ തുറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്.

ര്‍ശന നിയന്ത്രണങ്ങളാണ് കാസര്‍കോട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്ബള എന്നീ ടൗണുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കേണ്ടതുള്ളൂ എന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചത്. ഇത് നടപ്പാക്കാനായി ഈ ടൗണുകളില്‍ രണ്ട് വശത്തും പൊലീസ് പരിശോധന നടത്തും.

ആരാധനാലയങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും പങ്കെടുക്കേണ്ടവരുടെ പരമാവധി എണ്ണം നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. അടച്ചിട്ട ഹാളുകളില്‍ 75 പേര്‍ക്കും പുറത്തു നടക്കുന്ന ചടങ്ങുകളില്‍ 150 പേര്‍ക്കും പങ്കെടുക്കാം. ഇതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ അവര്‍ 24 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായവരോ 2 ഡോസ് വാക്സീന്‍ സ്വീകരിച്ചവരോ ആയിരിക്കണമെന്നു ചീഫ് സെക്രട്ടറി വി.പി. ജോയി വ്യക്തമാക്കി.

Avatar

Staff Reporter