മലയാളം ഇ മാഗസിൻ.കോം

സന്ധ്യ, സ്വന്തം ബെഡ്രൂമിൽ ഭർത്താവിനാൽ പീ ഡിപ്പിക്കപ്പെടുന്ന, റേ പ്പ്‌ ചെയ്യപ്പെടുന്ന അനേകം ഭാര്യമാരിൽ ഒരാൾ, അതിനു കാരണക്കാരൻ ഭർത്താവിന്റെ ബോസ്‌

ഒന്ന്‌ കിതപ്പാറിയ ശേഷം രമേശ്‌, മെല്ലെ എഴുന്നേറ്റു. അഴിഞ്ഞു പോയ മുണ്ട്‌, മുറുക്കി ഉടുത്തിട്ടു അയാൾ തിരിഞ്ഞു നോക്കി. സന്ധ്യ ബ്ലാങ്കറ്റിന്റെ അടിയിലേയ്ക്കു നൂഴ്‌ന്നു ഇറങ്ങുന്നു. ഇവൾക്കെന്ത്‌ സുഖമാണ്‌, ഒരു പെണ്ണായി ജനിച്ചാൽ മതിയായിരുന്നു .ഒന്നും അറിയണ്ട. രാത്രിയിൽ വെറുതെ കിടന്നു കൊടുത്താൽ മതി. അയാൾ ഒരു സിഗരട്ട്‌ എടുത്തു കത്തിച്ചു, മുറിയ്ക്ക്‌ പുറത്തേയ്ക്ക്‌ നടന്നു. തലയ്ക്കു ഭ്രാന്തു പിടിച്ചത്‌ പോലെ തോന്നുന്നു. ബോസിനോടുള്ള ദേഷ്യമാണ്‌ സന്ധ്യയോടു തീർത്തത്‌. അല്ലാണ്ട്‌ പിന്നെ ഞാൻ എന്താ ചെയ്യുക. ഇതിപ്പോൾ രണ്ടാമത്തെ തവണയാണ്‌ ഇങ്ക്രിമെന്റ്‌ തരാതെ അയാൾ തന്നെ അവഗണിക്കുന്നത്‌. വേറെ കമ്പനി നോക്കേണ്ടി വരും. പക്ഷെ, കഴിഞ്ഞ പതിനഞ്ചു വർഷമായി ഇവിടെയാണ്‌. എന്റെയും കൂടി വിയർപ്പാണ്‌ എല്ലാം. എന്നിട്ടും അയാൾ എന്നെ മനപ്പൂർവം അവഗണിക്കുന്നതാണ്‌.

അയാൾ സോഫയിലേക്ക്‌ വീണു. എന്നും അയാൾ അങ്ങനെയാണ്‌. ഭാര്യയുടെ ദേഹത്തുള്ള പരാക്രമം കഴിഞ്ഞാൽ പുറത്തു ഹാളിലെ സോഫയിൽ പോയി കിടക്കും. അവിടെയാണ്‌ ഉറക്കവും. മുറിയിലെ ബ്ലാങ്കെറ്റിനടിയിൽ, അയാൾ പറയും പോലെ, ഭാഗ്യം ചെയ്ത ജന്മം വിങ്ങി പൊട്ടുന്നത്‌ അയാൾ കേട്ടില്ല. അയാൾ അറിഞ്ഞില്ല. ചിലപ്പോൾ കാ മപൂരണത്തിനു, ചിലപ്പോൾ ആരോടെക്കയോ ഉള്ള വാശി തീർക്കുവാൻ, അയാൾ വാങ്ങിയിട്ട ഒരു പെൺപാവ ആയിരുന്നു അവൾ അയാൾക്ക്‌. സന്ധ്യ ശബ്ദം പുറത്തു വരാതെ എങ്ങലടച്ചു കരയുകയായിരുന്നു. സ്വന്തം ബെഡ്രൂമിൽ ഭർത്താവിനാൽ പീ ഡിപ്പിക്കപ്പെടുന്ന, റേ പ്പ്‌ ചെയ്യപ്പെടുന്ന അനേകം ഭാര്യമാരിൽ ഒരാൾ…

ശരീരം മുഴുവൻ കൊത്തി നുറുക്കുന്ന പോലെ വേദനിക്കുന്നു, ഒരിയ്ക്കലും സ്നേഹത്തോടെ തന്റെ ദേഹത്ത്‌ തൊട്ടിട്ടില്ല . കെട്ടി പിടിക്കുകയോ, ചുണ്ടിലും കണ്ണിലും, നെറ്റിയിലും ചുംബിക്കുകയോ ചെയ്തിട്ടില്ല. ആരോടെക്കയോ ഉള്ള വാശി പോലെ, എന്നും രാത്രി ചെയ്യുന്ന ഒരു വഴിപാട്‌. ഒരിയ്ക്കലും തന്റെ ഇഷ്ടങ്ങൾ ചോദിച്ചിട്ടില്ല. എല്ലാം കഴിഞ്ഞു. ആ വിയർപ്പിൽ മുഖം ഒളിപ്പിച്ചു കിടക്കുന്നതും, നെഞ്ചിലെ രോമപടർപ്പിൽ, വിരലോടിക്കുന്നതും ഒരുപാട്‌ സ്വപ്നം കണ്ടിട്ടുണ്ട്‌. ഇതുവരെ പ്രണയത്തോടെ ഒരു വാക്ക്‌ മിണ്ടീട്ടില്ല.

എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു . കൂട്ടുകാരികൾ അവരുടെ കഥകൾ ഒക്കെ പറഞ്ഞപ്പോൾ, ഒരുപാട്‌ ആഗ്രഹിച്ചു പോയിരുന്നു. വിവാഹം, ഭർത്താവ്‌, ആദ്യ രാത്രി, കുട്ടികൾ… പക്ഷെ എല്ലാം അവസാനിച്ചു, താൻ ഒരു വേ ശ്യ ആണെന്ന്‌, സന്ധ്യയ്ക്ക്‌ തോന്നി, ഒരാൾക്ക്‌ മാത്രം ശരീരം വിൽക്കുന്ന ഒരു വേ ശ്യ. തന്റെ ഭർത്താവ്‌ രാത്രിയിൽ കാ മം ശമിപ്പിക്കാൻ വേണ്ടി മാത്രം വരുന്ന, അനേകം പുരുഷന്മാരെ പോലെ ഒരാളും.

ഫോണിൽ ഒരു മെസ്സേജ്‌ വരുന്ന ശബ്ദം സന്ധ്യ കേട്ടു. അവൾ കൈ നീട്ടി മൊബെയിൽ എടുത്തു. മനുവാണ്‌… “സന്ധ്യമോളെ, ഞാൻ ദേ മുറ്റത്ത്‌ ഇരിക്കുവാ, ഇവിടെ മഴ പെയ്തു മാറി… ആകാശം തെളിഞ്ഞപ്പോൾ, അവിടവിടെയായി നക്ഷത്രങ്ങൾ മിന്നി മിന്നി നിൽക്കുന്നു… നല്ല ഭംഗിയുണ്ട്‌ കാണാൻ… നീ ഇങ്ങോട്ട്‌ വരുന്നോ നമുക്ക്‌ ചുമ്മാ സംസാരിച്ചു ഇരിക്കാം…” സന്ധ്യ ഒന്ന്‌ കണ്ണടച്ചു. ഒരു നീർമണി കവിളിൽ വീണു പൊള്ളി. അവളുടെ വിരലുകൾ മൊബെയിലിന്റെ കീപ്പാടിൽ അമർന്നു… “ഞാൻ വരുന്നു മനു”.

Avatar

Staff Reporter