ഒരുപക്ഷെ ഈ അടുത്തൊന്നും സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന മറ്റൊരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ഉണ്ടാകില്ല. അവളുടെ കുറവുകളെ സ്നേഹിച്ച രാജകുമാരൻ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ മുഴുവനും പാറി പറന്ന ചിത്രങ്ങൾക്ക് പിന്നിൽ ഒരേ സമയം കണ്ണ് നനയിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യുന്ന ഒരു യാഥാർത്ഥ്യം കൂടിയുണ്ട്.
സത്യത്തിൽ അതൊരു യഥാർത്ഥ കല്യാണ ഫോട്ടോഷൂട്ട് അല്ലായിരുന്നു. തൊലിവെളുപ്പും ആകാരഭംഗിയും ഉണ്ടെങ്കിൽ മാത്രമേ ഗ്ലാമർ ആകു എന്ന് കരുതുന്നവർക്ക് സൗന്ദര്യം അളക്കുന്നത് നിറത്തിൽ അല്ല എന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു ഒരു വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട്. ഈ കൺസപ്റ്റ് പിറന്നത് ആകട്ടെ ഡോ. മനു ഗോപിനാഥിലൂടെയും ആയിരുന്നു. എല്ലാവരുടെയും മനം കവർന്നെങ്കിലും ചിത്രം കണ്ട എല്ലാവർക്കും ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ ആരാണ് ആ ഫോട്ടോഷൂട്ടിലെ കല്യാണ പെണ്ണ്.
യഥാർത്ഥത്തിൽ അതിൽ കല്യാണ പെണ്ണിൻറെ മോഡലായി വന്നത് സൂസൺ തോമസാണ്. സൂസൺ മികച്ചൊരു മോഡൽ മാത്രമല്ല നാലൊരു പാട്ടു കാരിയും കൂടെയാണ്. പുറമെ കാണുന്നത് അല്ല സൗന്ദര്യം മനസിനാണ് സൗന്ദര്യം വേണ്ടതെന്ന് തെളിയിച്ചവൾ തനിക്ക് സൗന്ദര്യം ഇല്ല എന്ന് പറഞ്ഞ് കരയുന്നതിന് പകരം വാശിയോടെ പൊരുതി ജീവിച്ച് കാണിച്ചവൾ. നിരവധി ആൾകാർ ആ ഫോട്ടോയുടെ താഴെ ചോദിച്ച മറ്റൊരു ചോദ്യമാണ് സൂസന് എന്താണ് പറ്റിയത്.
ഇടുക്കി കുമിളി സ്വദേശിനിയാണ് സൂസൺ ഇരുപത്തിനാലാം വയസ് വരെ അവൾ എല്ലാരേയും പോലെ ആയിരുന്നു. വിധിയുടെ വിളയാട്ടം കണക്ക് ഇരുപത്തിയഞ്ചാം വയസ് തൊട്ടാണ് അവൾ ഇന്ന് ഈ കാണുന്ന രൂപത്തിൽ ആയത്. വീട്ടിൽ രാത്രി പ്രാർത്ഥിച്ച് കൊണ്ടിരിക്കുമ്പോൾ അടുക്കളയിൽ നിന്ന് വന്ന ഗന്ധം എന്തെന്നറിയാതെ അടുക്കളയിൽ ഓടി പോയ് നോക്കിയതായിരുന്നു. പക്ഷെ അത് ഗ്യാസ് ലീക്കായിരുന്ന് എന്ന് അവൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല.
ഗ്യാസ് ലീക്കാണെന്ന് മനസിലാകാത്ത പാവം സൂസൺ വന്ന് അടുക്കളയുടെ ലൈറ്റ് ഓണാക്കി. നിമിഷ നേരം കൊണ്ട് തീ ആളിപടർന്നു. തൊട്ടടുത്തിരുന്ന ഗ്യാസ് കുറ്റിയിലും തീ പിടിച്ചു അതോട് ആ മുറി നിമിഷനേരം കൊണ്ട് അഗ്നിയാൽ നിറഞ്ഞു. അടുക്കളയുടെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും അത് സാധ്യമായില്ല. എന്നാൽ ജന്നൽ തുറന്നപ്പോൾ കാറ്റ് എതിർ ദിശയിലേക്ക് അടിക്കുകയും തീ അവളുടെ ദേഹത്തേക്ക് പടർന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും വെന്തുരുകിയിരുന്നു.
എന്നാൽ ചികിത്സ കൊണ്ട് ജീവൻ തിരിച്ച് പിടിച്ചപ്പോൾ വീണ്ടും അടുത്ത പരീക്ഷണം എത്തി. പുതിയതായി വന്ന ഡോക്ടർ ചികിത്സയിൽ ഒന്ന് അലംഭാവം കാണിച്ചപ്പോൾ അവൾക്ക് നഷ്ടമായത് അവളുടെ വിരലുകളായിരുന്നു. എന്നാൽ അതെല്ലാം പൊരുതി അവൾ അതിജീവിച്ച് കാണിക്കുകയായിരുന്നു. അവൾ ചെയ്യാത്ത ജോലികൾ ഇല്ല. അവളെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞോ അതെല്ലാം അവൾ വാശിയോടെ ചെയ്തു കാണിച്ചു കൊടുത്തു.
ഈ വിവാഹ ഫോട്ടോ ഷൂട്ടിന്റെ കൺസപ്റ്റിന്റെ സൂത്രതാരൻ ഡോ. മനു പറയുന്നത് ഇങ്ങനെ ഈ ഫോട്ടോഷൂട്ട് ഏറ്റെടുത്ത എല്ലാവർക്കും നന്ദി. പക്ഷെ ഒട്ടുമിക്ക പേരും ഇതൊരു ഒറിജിനൽ സേവ് ദി ഡേറ്റ് ആയാണ് കണ്ടത്, അവർ ആ ധാരണ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു കൺസപ്റ്റ് മാത്രമായിരുന്നു. പിന്നെ ഇത്ര മനോഹരമായി ചിത്രം പകർത്തിയ അജയ കുമാറിനും ക്രെഡിറ്റ് അവകാശപ്പെടാനുണ്ട്. എന്തായാലും ഒരുപാട് പേർക്ക് പ്രചോദനമായ ഈ ചിത്രങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം ഏവരുടെയും കണ്ൺ തുറപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.