21
August, 2018
Tuesday
03:17 PM
banner
banner
banner

മോഹൻലാൽ ചിത്രം കാണാൻ തീയറ്ററിൽ എത്തിയ ചിത്രത്തിന്റെ നിർമ്മാതാവ് ബോധം കെട്ടുവീണു; പക്ഷെ പിന്നീട് സംഭവിച്ചത് ചരിത്രം !! സംഭവം ഇതാണ്‌..

1985 ൽ പുറത്തിറങ്ങിയ ചിത്രമാണ് നോക്കെത്താദൂരത്തു കണ്ണും നട്ട്.ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്ന് തന്നെ ആയിരുന്നു എന്ന് നിസ്സംശയം പറയാം.സാദാരണ സിനിമയിൽ നിന്നും വ്യത്യസ്തമായ പരീക്ഷണ ചിത്രം ആയിരുന്നു നോക്കെത്താ ദൂരത്തു കണ്ണും നട്ട്.

 

തീയേറ്റർ ഉടമകൾ ഉൾപ്പെടെ പലരും ഈ ചിത്രം പരാജയം ആകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ വിജയം ഫാസിലിനെ പോലും അത്ഭുതപ്പെടുത്തി എന്നാണ് സംവിധായകൻ ആലപ്പി അഷറഫ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

മോഹൻലാൽ,നാദിയ മൊയ്‌തു,പത്മിനി തിലകൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്.മമ്മൂട്ടിക്കു വേണ്ടിയും ഒരു വേഷം മാറ്റിവച്ചിരുവെങ്കിലും അദ്ദേഹം വന്നിരുന്നില്ല.ആ വേഷം ഫാസിൽ തന്നെ ചെയ്യുകയായിരുന്നു.

സിനിമ ചിത്രീകരണം കഴിഞ്ഞു ഒരു ദിവസം ഫാസിൽ ആലപ്പി അഷറഫിനെ വിളിച്ചു താൻ ഈ സിനിമ വിടുകയാണെന്നും വിതരണക്കാർ വേണ്ടത്ര പബ്ലിസിറ്റി കൊടുക്കിന്നില്ലന്നും പറഞ്ഞു.പ്രസാദ് ലാബിൽ പോയ് ആ സിനിമ ഒന്ന് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു കാരണം അതിന്റെ ടെയിൽ എൻഡിൽ എഴുതികാണിക്കുന്നത് വേണോ ഒഴിക്കണോ എന്നുള്ള കാര്യത്തിൽ കൺഫ്യൂഷൻ ആയിരുന്നു.പോയി കണ്ടപ്പോൾ സിനിമ തനിക്ക് ഇഷ്ടപെട്ടെന്നു എന്ന് അഷറഫ് പറഞ്ഞു.വിതരണകാർക്ക് വേണ്ടി ഒരു ഷോ വച്ചു.ഫൈറ്റും ആക്ഷനും ഇല്ലാത്ത സിനിമ ആയത് കൊണ്ട് ആള് കുറവാകും എന്നു അവർ അഭിപ്രായം പറഞ്ഞു.

പടം റീലീസ് ആയപ്പോൾ നിർമ്മാതാവ് ഔസേപ്പച്ചൻ സിനിമാ കാണാൻ പോയ് അപ്പോൾ 10 പേരിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല ഇത് കണ്ട ഔസേപ്പച്ചൻ തളർന്നുവീണു.എന്നാൽ അടുത്ത ദിവസം മുതൽ നല്ല തിരക്കായി.തീയേറ്ററിൽ ടിക്കറ്റ് കിട്ടാത്ത അവസ്ഥയും.അങ്ങനെ പരാജയപ്പെടുമെന്നു ഉറപ്പിച്ച ചിത്രം വൻ വിജയമായി തീർന്നു.

RELATED ARTICLES  “ഞങ്ങളുടെ കുഞ്ഞിനെ തിരിച്ചു തന്നത് ജനങ്ങളാണ്‌”; ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് കണ്ണീരോടെ അപ്പാനി ശരത്ത് പറയുന്നു
[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments