നാമെല്ലാം ആഗ്രഹിക്കുന്നത് മധുരമാണെങ്കിലും പലപ്പോഴും കയ്പ്പേറിയ അനുഭവങ്ങളാണ് ജീവിതം നമുക്ക് സമ്മാനിക്കുന്നത്. ജീവിതത്തിന്റെ മധ്യത്തില്‍വെച്ചു പല കാര്യങ്ങളെ ശീലമാക്കിയെടുക്കേണ്ട അവസ്ഥയിലാണ് നാമെല്ലാം. പുതിയതരം അസുഖങ്ങള്‍ നമ്മെ പലതും ശീലിപ്പിക്കുന്നു. പ്രമേഹം വന്നതിനുശേഷം മധുരത്തെ അവഗണിക്കുന്നതു പോലെ.
രോഗപ്രതിരോധശേഷി നഷ്ടപ്പെടുന്നതാണ് നാമെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളി. പ്രതിരോധശേഷി വെച്ചുനീട്ടുന്ന പ്രകൃതിയിലെ നന്മകളെ നാം മനപ്പൂര്‍വ്വം അവഗണിക്കുകയോ തിരിച്ചറിയാതെ പോകുകയാണെന്നത് മറ്റൊരു വസ്തുത.
വാസ്തവത്തില്‍ നമുക്കറിയാവുന്നതും എന്നാല്‍ ശീലങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാത്രം നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്ന നിരവധികാര്യങ്ങളുണ്ട്. ഉദാഹരണത്തിന് പഞ്ചസാരയെ ഒഴിവാക്കി ‘മധുരതുളസി അഥവാ സ്റ്റീവിയ ഉപയോഗിക്കാം എന്നതുപോലെ.
പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരം അടങ്ങിയിരിക്കുന്ന സ്റ്റീവിയ സീറോ കലോറിയുള്ള, പ്രകൃതിദത്തമായ മധുരം നമുക്ക് നല്‍കുകയും ചെയ്യുന്നു. ഇവയുടെ ഇലകള്‍ പഞ്ചസാരയ്ക്ക് പകരമായി ഭക്ഷണ പാദാര്ത്ഥങ്ങളില് ആശങ്കകള്‍ ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്. നമ്മില്‍ പലര്‍ക്കും ഇതെല്ലാം അറിയാവുന്നതാണെങ്കിലും ശീലത്തിന്റെ പുറത്തുമാത്രം പഞ്ചസാരയെ നാം ഒപ്പം കൂട്ടുകയും ചെയ്യുന്നു. ഇനി മധുരം ഒഴിവാക്കാനാകാത്തവര്ക്കായി വിപണികള്‍ അവതരിപ്പിച്ചതോ? മധുരത്തിന് പകരക്കാരന് എന്ന നിലയില്‍ വിപണിയില്‍ എത്തിയ ഉല്പന്നങ്ങള് അക്ഷരാര്‍ത്ഥത്തില്‍ മരുന്നിന്റെ മറ്റൊരു രൂപമായിരുന്നു.
വീണ്ടും നാം ആലോചിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയിലേക്ക് മടങ്ങുകയാണ് ആരോഗ്യത്തിനും മനസംപ്തൃപ്തിയ്ക്കും ഉത്തമം. നല്ലത് തിരഞ്ഞെടുക്കാന്‍ പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ സാധിക്കുമായിരിക്കും. അതുപോലെയുള്ള ജീവിതസാഹചര്യങ്ങളില്‍ ജീവിച്ചതിനാലാണത്. ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര അറിവില്ലാതെ പോകുന്ന പുതുതലമുറയെ അത് പരിയപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.
ഇക്കോഹീൽ സ്റ്റീവിയ ഉൽപ്പന്നങ്ങൾ വാങ്ങാൻ ലിങ്കിൽ ക്ലിക് ചെയ്യൂ
https://ecoheal.in?rtwwwap_aff=ogilviatechnologies_224
കലോറി ഇല്ലാത്ത, പഞ്ചസാരക്ക് പകരം കഴിക്കാവുന്ന, നല്ല അസ്സല് പ്രകൃതിദത്ത മധുരമാണ് സ്റ്റീവിയ. പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം എന്നിവ ഉള്ളവർക്കും ധൈര്യമായി കഴിക്കാം. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലുള്ള വിജയൻ എന്ന കർഷകൻ തന്റെ വീട്ടുമുറ്റത്ത് കൃഷി ചെയ്ത് വിജയിപ്പിച്ച സ്റ്റീവിയ കൃഷിയുടെ കാഴ്ചകൾ കാണാം. വീഡിയോ ചുവടെ.