സൈബർ ലോകത്ത് പ്രചരിക്കുന്നത്ര ശമ്പളം സീരിയൽ താരങ്ങൾക്കില്ലെന്ന് വെളിപ്പെടുത്തി നടി ഉമ നായർ. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് നല്ലൊരു തുക കോസ്റ്റ്യൂമിനായി മാറ്റിവെക്കേണ്ടി വരാറുണ്ടെന്നും താരം പറയുന്നു. സീരിയൽ താരങ്ങളുടെ ശമ്പളത്തെ കുറിച്ച് യൂട്യൂബ് ചാനലുകളിൽ വരുന്ന വാർത്തകൾ കാണുമ്പോൾ ഞെട്ടലാണ് തോന്നുന്നതെന്നും ഉമ നായർ പറഞ്ഞു.
ഈ പറയുന്നത്ര ശമ്പളം ഒന്നുമല്ല നമുക്ക്. തോന്നിയതു പോലെ ശമ്പളം എഴുതുന്നത് ഒരു ട്രെൻഡ് ആണെന്ന് തോന്നുന്നു. നമ്മുക്ക് കിട്ടുന്ന സാലറിയുടെ വലിയൊരു പങ്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് കോസ്റ്റ്യൂമിന് തന്നെ പോകും. പത്ത് സാരി എടുത്താൽ അതിനുള്ള ബ്ലൗസ് സ്റ്റിച്ച് ചെയ്യിക്കണം, പിന്നെ അതിനു വേണ്ടുന്ന ആക്‌സസറീസ് എടുക്കണം അങ്ങനെ എല്ലാം കൂടി നല്ല തുക ചിലവാകും. എല്ലാത്തിന്റെയും കൂടി തുക കാൽക്കുലേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു ഷെഡ്യൂൾ കഴിയുമ്പോൾ സങ്കടം വരും.
ടെലിവിഷൻ മേഖലയിൽ ജോലി ചെയ്യുന്നവരിൽ വളരെ കുറച്ചാളുകൾക്ക് മാത്രമേ സ്ഥിരജോലിയുണ്ടെന്ന് പറയാൻ കഴിയൂ എന്നും താരം പറയുന്നു. ഉന്നതവിദ്യാഭ്യാസം നടത്തിയ ആളുകൾ പോലും ഇപ്പോഴും ജോലി ഇല്ലാതെ നടക്കുകയാണ്. പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിലാണ് പലരും ഉള്ളത്. ഇതൊക്കെ നമ്മൾ ആരോട് പറയും. ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചെറുപ്പത്തിലേ അഭിനയത്തിലേക്ക് വന്നതെന്നും ഉമ നായർ വെളിപ്പെടുത്തി.
ഗോസിപ്പുകാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും എന്നെക്കുറിച്ച് എന്തറിയാം? റാണിയമ്മ എന്ന നിഷാ മാത്യു ചിലത് തുറന്ന് പറയുന്നു – ദിലീപേട്ടനെയും കാവ്യയെയും പണ്ടേ അറിയാം!