മലയാളം ഇ മാഗസിൻ.കോം

ജയസൂര്യ നടൻ, അന്നബെൻ നടി, സിജിപ്രദീപ്‌ സ്പെഷ്യൽ ജൂറി അവാർഡ്‌: സംസ്ഥാന ചലച്ചിത്ര അവാർഡ്‌: മുഴുവൻ ലിസ്റ്റ്‌

മികച്ച നടന്‍ – ജയസൂര്യ (ചിത്രം- വെള്ളം). മികച്ച നടി – അന്ന ബെന്‍ (ചിത്രം- കപ്പേള). മികച്ച ചിത്രം – ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ (സംവിധാനം – ജിയോ ബേബി). മികച്ച സംവിധായകന്‍ – സിദ്ധാര്‍ഥ് ശിവ (ചിത്രം – എന്നിവര്‍). മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം – സെന്ന ഹെഗ്‌ഡേ)

മികച്ച നവാഗത സംവിധായകന്‍ – മുസ്തഫ (ചിത്രം – കപ്പേള). മികച്ച സ്വഭാവ നടന്‍ – സുധീഷ് (ചിത്രം – എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം). മികച്ച സ്വഭാവ നടി – ശ്രീരേഖ (ചിത്രം – വെയില്‍). പ്രത്യേക ജൂറി അവാർഡ്‌ (നടി) – സിജി പ്രദീപ്‌ (ചിത്രം – ഭാരതപ്പുഴ). മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും (സംവിധാനം – സച്ചി). സ്ത്രീ / ട്രാൻസ്‌ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്‌ – നാഞ്ചിയമ്മ – ചിത്രം അയ്യപ്പനും കോശിയും.

മികച്ച ബാലതാരം ആണ്‍ – നിരഞ്ജന്‍. എസ് (ചിത്രം – കാസിമിന്റെ കടല്‍). മികച്ച ബാലതാരം പെണ്‍ – അരവ്യ ശര്‍മ (ചിത്രം- പ്യാലി). മികച്ച കഥാകൃത്ത് – സെന്ന ഹെഗ്ഡേ (ചിത്രം – തിങ്കളാഴ്ച്ച നിശ്ചയം). മികച്ച ഛായാഗ്രാഹകന്‍ – ചന്ദ്രു സെല്‍വരാജ് (ചിത്രം – കയറ്റം). മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ചിത്രം – ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)

മികച്ച ഗാനരചയിതാവ് – അന്‍വര്‍ അലി. മികച്ച സംഗീത സംവിധായകന്‍ – എം. ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും). മികച്ച പശ്ചാത്തല സംഗീതം – എം. ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും). മികച്ച പിന്നണി ഗായകന്‍ – ഷഹബാസ് അമന്‍. മികച്ച പിന്നണി ഗായിക – നിത്യ മാമന്‍ ഗാനം – വാതുക്കല് വെള്ളരിപ്രാവ് (ചിത്രം – സൂഫിയും സുജാതയും)

മികച്ച ഡബ്ബിംഗ്‌ ആർട്ടിസ്റ്റ്‌ (പുരുഷൻ) – ഷോബി തിലകൻ – ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം, കഥാപാത്രം – തമ്പിദുരൈ. മികച്ച ഡബ്ബിംഗ്‌ ആർട്ടിസ്റ്റ്‌ (സ്ത്രീ) – റിയ സൈറ – ചിത്രം അയ്യപ്പനും കോശിയും, കഥാപാത്രം – കണ്ണമ്മ. മികച്ച വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ – ചിത്രം മാലിക്‌. മികച്ച ചിത്രസംയോജകൻ – മഹേഷ്‌ നാരായണൻ – ചിത്രം സീയു സൂൺ

മികച്ച ചലച്ചിത്ര ഗ്രന്ഥം – ആഖ്യാനത്തിന്റെ പിരിയന്‍ കോവണികള്‍ ഗ്രന്ഥകര്‍ത്താവ് – പി.കെ.സുര്രേന്ദന്‍. മികച്ച ചലച്ചിത്ര ലേഖനം – അടൂരിന്റെ അഞ്ച് നായക കഥാപാര്രങ്ങള്‍ (സമകാലിക മലയാളം വാരിക) ലേഖകന്‍ – ജോണ്‍ സാമുവല്‍

Avatar

Staff Reporter