മലയാളം ഇ മാഗസിൻ.കോം

സംസ്ഥാന ചലച്ചിത്ര അവാർഡ്‌: മത്സരം കടുക്കുന്നു, അവസാന ഘട്ടത്തിലേക്ക്‌ കടക്കുമ്പോൾ പ്രധാന മത്സരങ്ങൾ ഇങ്ങനെ!

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം സെൻസറിംഗ്‌ കഴിഞ്ഞ 110 ചിത്രങ്ങളാണ് ഇത്തവണ തീപാറുന്ന മത്സരത്തിൽ ഉള്ളത്‌. മലയാള സിനിമയിലെ ഒട്ടുമിക്ക നായകന്മാരുടെയും ചിത്രങ്ങൾ ഇത്തവണ മത്സരത്തിന് ജൂറിയുടെ മുന്നിൽ എത്തിയിട്ടുണ്ട്‌.

\"\"

മികച്ച നടന് വേണ്ടിയുള്ള മത്സരത്തിൽ സൂപ്പർതാരങ്ങൾക്കൊപ്പം മലയാളത്തിലെ എല്ലാ യുവ താരങ്ങളും അണി നിരക്കുന്നുണ്ട്‌. മികച്ച നടിയുടെ കാര്യത്തിൽ മഞ്ജു വാര്യരും പാർവ്വതിയുമാണ് പ്രധാനമായും മത്സര രംഗത്തുള്ളത്‌. ഇവരെ കൂടാതെ ഏതാനും പുതുമുഖ താരങ്ങളും മത്സര രംഗത്തുണ്ട്‌.

ജയരാജിന്റെയും ലിജോ ജോസ്‌ പല്ലിശേരിയുടെയും രണ്ട്‌ വീതം ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്‌. വീരം, ഭയാനകം (ജയരാജ്‌) അങ്കമാലി ഡയറീസ്‌, ഈ മ യൗ (ലിജോ ജോസ്‌) എന്നിവയാണ് ആ ചിത്രങ്ങൾ.

\"\"

മത്സരിക്കുന്ന സിനിമകളും സംവിധായകരുടെ പേരും:
ടെലിസ്കോപ് (എം.ബി.പത്മകുമാർ)
ആഷിക്ക് വന്ന ദിവസം (ക്രിഷ് കൈമൾ)
തൊണ്ടി മുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തൻ)
മൈ സ്കൂൾ(പപ്പൻ പയറ്റുവിള)
പശു(എം.ഡി.സുകുമാരൻ)

സഖാവ് (സിദ്ധാർഥ് ശിവ)
പുള്ളിക്കാരൻ സ്റ്റാറാ (ശ്യാം ധർ)
മണ്ണാംകട്ടയും കരിയിലയും (അരുൺ)
നീ മാത്രം സാക്ഷി(ഗുരു)
രാമന്റെ ഏദൻ തോട്ടം (രഞ്ജിത് ശങ്കർ)

താൻ (മായാ ശിവ)
പുണ്യാളൻ പ്രൈവറ്റ് ലിമിറ്റ‍ഡ് (രഞ്ജിത് ശങ്കർ)
ഒറ്റമുറി വെളിച്ചം (രാഹുൽ റിജി നായർ)
എബി (ശ്രീകാന്ത് മുരളി)
കുഞ്ഞിരാമന്റെ കുപ്പായം (സിദ്ദിക്ക് ചേന്നമംഗലൂർ)

ഹാദിയ (പി.സി.ലതീഷ്, ഉണ്ണി പ്രണവം)
ഷ്റിക്ക് (മനു കൃഷ്ണ)
ടേക്ക് ഇറ്റ് ഈസി (എ.കെ.സത്താർ)
സൺഡേ ഹോളിഡേ (ജിസ് ജോയ്)
കെയർ ഓഫ് സൈരബാനു (ആന്റണി സോണി)

രക്ഷാധികാരി ബൈജു ഒപ്പ് (ടി.പി.പ്രമോദ്)
സദൃശ്യ വാക്യം 24:29 (എം.പ്രശാന്ത്)
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള (അൽത്താഫ് സി. സലീം)
പറവ (സൗബിൻ ഷാഹിർ)
കോമ്രേഡ് ഇൻ അമേരിക്ക–സിഐഎ (അമൽ നീരദ്)

\"\"

ഉല (ജി.കൃഷ്ണസ്വാമി)
അതിശയങ്ങളുടെ വേനൽ (പ്രശാന്ത് വിജിൽ)
മെല്ലെ (ഉലഹന്നാൻ ബിനു)
ഏദൻ (സഞ്ജു സുരേന്ദ്രൻ)
പുഴ (കെ.എ.സുരേന്ദ്രൻ)

ശ്രീഹള്ളി (സച്ചിൻ രാജ്)
സ്റ്റെതസ്കോപ് (സുരേഷ് ഇരിങ്ങല്ലൂർ)
ലാലിബേല (ബിജു ബെർണാഡ്)
ഖരം (ഡോ.പി.വി.ജോസ്)
ഒന്നുമറിയാതെ (സജീവ് വ്യാസ)

മറവി (സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ‌)
സവാരി (ടി.അശോക് കുമാർ)
ചോദ്യം (ബിജു സുകുമാർ)
സഖാവിന്റെ പ്രിയ സഖി (സിദ്ദിക്ക് താമരശേരി)
ചക്കരമാവിൻ കൊമ്പത്ത് (ടോണി ചിറ്റോട്ട്കളം)

കിണർ (എം.എ.നിഷാദ്)
പാതിരാക്കാലം (പ്രിയനന്ദനൻ)
മായാ നദി (ആഷിക്ക് അബു)
രണ്ടു പേർ (പ്രേംശങ്കർ)
കടംകഥ (സെന്തിൽ രാജൻ)

\"\"

മഴയത്ത് (സുവീരൻ)
അകത്തോ പുറത്തോ (സുദേവൻ)
സ്ലീപ്‌ലെസ്‌ലി യുവേഴ്സ് (ഗൗതം സൂര്യ)
വില്ലൻ (ബി.ഉണ്ണികൃഷ്ണൻ)
നിലാവറിയാതെ (ഉത്പൽ വി.നായനാർ)

ദ ക്രാബ് (ഭരതൻ ഞാറയ്ക്കൽ)
പരീത് പണ്ടാരി (ഗഫൂർ വൈ ഇല്ലിയാസ്)
സ്വയം (ആർ.ശരത്)
വെളിപാടിന്റെ പുസ്തകം (ലാൽ ജോസ്)
ഡ്രൈ (വൈശാഖ് പുന്ന)

എന്റെ പ്രിയതമന് (പി.സേതുരാജൻ )
പ്രതിഭാസം (വിപിൻ വിജയ്)
ഹൂ ആം ഐ (പി.ആർ.ഉണ്ണികൃഷ്ണൻ)
സോളോ (ബിജോയ് നമ്പ്യാർ)
ഹേയ് ജൂഡ് (ശ്യാമ പ്രസാദ്)

ഉദാഹരണം സുജാത (ഫാന്റം പ്രവീൺ)
ആളൊരുക്കം (അഭിലാഷ്)
വിമാനം (പ്രദീപ് എം.നായർ)
ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് (ബെന്നി ആശംസ)
തൃശിവപേരൂർ ക്ലിപ്തം (രതീഷ്കുമാർ)

ബോൺസായി (സന്തോഷ്കുമാർ പെരിങ്ങേത്ത്)
തീരം (സഹീദ് അറാഫത്ത്)
ടേക്ക് ഓഫ് (മഹേഷ് നാരായണൻ)
കാറ്റ് (അരുൺകുമാർ അരവിന്ദ്)
ഈട (ബി.അജിത്കുമാർ)

ടിയാൻ (ജി.എൻ.കൃഷ്ണകുമാർ)
എസ്.ദുർഗ (സനൽകുമാർ ശശിധരൻ)
ദ ഗ്രേറ്റ് ഫാദർ (ഹനീഫ് അദീനി)
ദേവസ്പർശം (വി.ആർ.ഗോപിനാഥ്)
സർവോപരി പാലാക്കാരൻ (വേണുഗോപൻ)

ദുര്യോധന (പ്രദോഷ് മോഹൻ)
ക്ലിന്റ് (ഹരികുമാർ)
വർണ്യത്തിൽ ആശങ്ക (സിദ്ധാർഥ് ഭരതൻ)
ഇരട്ട ജീവിതം (സുരേഷ് നാരായണൻ)
മീസാൻ (ജബ്ബാർ ചെമ്മാട്)

നിന്നെ ഞാൻ പ്രണയിക്കട്ടെ (സുനിൽകുമാർ)
ക്രോസ് റോഡ് (വിവിധ സംവിധായകർ)
വിശ്വഗുരു (വിജീഷ് മണി)
ആട് രണ്ട് (മിഥുൻ മാനുവൽ തോമസ്)
ആദം ജോൺ (ജിനു വി.ഏബ്രഹാം)

അങ്കമാലി ഡയറീസ് (ലിജോ ജോസ് പെല്ലിശേരി)
ഉത്തരം പറയാതെ (കൊല്ലം കെ.രജേഷ്)
പൈപ്പിൻ ചുവട്ടിലെ പ്രണയം (ഡോമിൻ ഡിസിൽവ)
അച്ചായൻസ് (കണ്ണൻ താമരക്കുളം)
അയാൾ ജീവിച്ചിരിപ്പുണ്ട് (കെ.പി.വ്യാസൻ)

നിദ്രാടനം (സജി വൈക്കം)
ഹിസ്റ്ററി ഓഫ് ജോയ് (വിഷ്ണു ഗോവിന്ദൻ)
സ്ഥാനം (ശിവപ്രസാദ്)
ഭയാനകം (ജയരാജ്)
രാമലീല (അരുൺഗോപി)

വീരം (ജയരാജ്)
ലവ് ബോണ്ട (ആർ.രാജേഷ്)
എസ്ര (ജയ് ആർ കൃഷ്ണൻ)
ഗോദ (ബേസിൽ ജോസഫ്)
ഈ മ യൗ (ലിജോ ജോസ് പെല്ലിശേരി)

ഒരു മെക്സിക്കൻ അപാരത (ടോം ഇമ്മട്ടി)
വിശ്വാസപൂർവം മൻസൂർ (പി.ടി.കുഞ്ഞുമുഹമ്മദ്)
ആകാശ മിഠായി (എം.പത്മകുമാർ).

\"\"

ബാല ചിത്രങ്ങൾ:
സ്വനം (ടി.ദീപേഷ്)
ഇലകൾ പച്ച പൂക്കൾ മഞ്ഞ (വിജയകൃഷ്ണൻ)
മരം പറഞ്ഞത് (ദേവപ്രസാദ് നാരായണൻ)
ചിപ്പി (പ്രദീപ് ചൊക്ലി)
ജംഗിൾ ഡോട്ട് കോം (അരുൺ നിശ്ചൽ)
കളഞ്ഞു പോയ വിത്ത് (ആർ.അനിൽകുമാർ)
ദ്രാവിഡ പുത്രി (റോയ് തൈക്കാടൻ)

തിരുവനന്തപുരം കിൻഫ്ര വീഡിയോ ആൻഡ് ഫിലിം പാർക്കിലാണ് സ്ക്രീനിംഗ് നടക്കുന്നത്. മാർച്ച് 12 നു അവാർഡ് പ്രഖ്യാപനം ഉണ്ടാകും. സംവിധായകൻ ടി.വി ചന്ദ്രൻ ചെയർമാനായ ജൂറിയിൽ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, കാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ.

അവാർഡ് കമ്മിറ്റി രണ്ടായി തിരിഞ്ഞ് 56 സിനിമകൾ വീതം കാണും. അന്തിമ റൗണ്ടിൽ എത്തുന്ന ചിത്രങ്ങൾ ആവശ്യമെങ്കിൽ കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്ന് ഒരിക്കൽക്കൂടി കണ്ടശേഷമായിരിക്കും അവാർഡ് നിർണയിക്കുക.

Staff Reporter