മലയാളം ഇ മാഗസിൻ.കോം

ലോക്ക്ഡൗൺ കാലത്ത്‌ വൈറലായി പ്രിയ താരങ്ങളുടെയും താര പുത്രിമാരുടെയും ഫോട്ടോ ഷൂട്ടുകളും ഇൻസ്റ്റാഗ്രാം ചിത്രങ്ങളും

നടി പത്രലേഖയുടെ കടലിൽ നിന്നുള്ള ചിത്രത്തിന്‌ കാമുകൻ രാജ്‌കുമാർ റാവു നൽകിയ കമന്റാണ്‌ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്‌. ചിത്രത്തിലേതിനേക്കാൾ പ്രതികരണം അതിന്‌ ലഭിച്ച നടന്റെ കമന്റിനാണ്‌. ലോക്ക്‌ ഡൗൺ ആയതോടെ വീട്ടിൽ കുടുങ്ങിപ്പോയതിനാൽ പഴയ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്താണ്‌ താരങ്ങൾ തൃപ്തരാകുന്നത്‌.

ത്രോ ബാക്ക്‌ തേഴ്സ്‌ ഡേയിൽ പത്രലേഖ പങ്കുവച്ചത്‌ രാജ്‌കുമാർ റാവുവിനൊപ്പം കടലിൽ നിന്നെടുത്ത ചിത്രമാണ്‌. ഞാൻ കടലിലനെ മിസ്സ്‌ ചെയ്യുന്നുവെന്നാണ്‌ പത്രലേഖ കുറിച്ചത്‌. ഇതിന്‌ രാജ്‌കുമാർ റാവു നൽകിയ മറുപടി ഇങ്ങനെ. ഞാൻ ആലോചിക്കായിരുന്നു, ഇന്ന്‌ എങ്ങനെയാണ്‌ ഇത്ര ഹോട്ട്‌ ആയതെന്ന്‌, ഇപ്പോൾ എനിക്ക്‌ അറിയാം. രാജ്‌കുമാർ റാവു കമന്റ്‌ ചെയ്തു. രാജ്‌കുമാർ റാവു തന്നെയാണ്‌ ആ നിമിഷം ക്യാമറയിൽ പകർത്തിയത്‌.

നടി ആൻഡ്രിയ ജെറിമിയ ആരാധകർക്കായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രം വൈറലായി. യോഗ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന നടി ആരാധകർക്കു മുന്നിൽ വ്യത്യസ്തമായ അഭ്യാസവുമായാണ്‌ എത്തിയിരിക്കുന്നത്‌. യോഗയിലെ ചക്രാസനമാണ്‌ താൻ പരീക്ഷിച്ചു നോക്കിയതെന്ന്‌ ആൻഡ്രിയ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മുടി നിലം തൊടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയെന്ന തമാശ കലർത്തിയ അടിക്കുറിപ്പും.

പൂമാല കഴുത്തിലൂടെ ചുറ്റി ക്രീം പാവാടയണിഞ്ഞ്‌ കൈകൊണ്ട്‌ മാറിടം മറച്ചുനിൽക്കുന്ന പദ്മാ ലക്ഷ്മി. ഇതിനോടകം ചിത്രം ശ്രദ്ധ നേടി. പുതുവർഷം, അതേ ഞാൻ എന്ന അടിക്കുറിപ്പിലാണ്‌ ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. വോഗ്‌ ഇന്ത്യയുടെ ഫോട്ടോ ഷൂട്ടിലാണ്‌ അതീവ ഗ്ലാമറസായി പദ്മാലക്ഷ്മി എത്തിയത്‌. പ്രായം കൂടുന്തോറും സൗന്ദര്യം വർദ്ധിക്കുകയാണെല്ലോ എന്നാണ്‌ എന്നാണ്‌ ആരാധകരുടെ കമന്റ്‌.

ഇതിന്‌ മുൻപും ഇത്തരം ചിത്രങ്ങൾ 49 കാരി യായ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. പ്രമുഖ കുക്കറി ഷോ ആയ ടോപ്‌ ഷെഫിന്റെ വിധികർത്താവാണ്‌ ലക്ഷ്മി. തമിഴ്‌ വംശജയായ ലക്ഷ്മി പ്രമുഖ നോവലിസ്റ്റ്‌ സൽമാൻ റുഷ്ദിയുടെ ഭാര്യയാണ്‌. അടുത്തിടെ പ്രിയങ്ക ചോപ്രയുടെ പേരിൽ പദ്മാലക്ഷ്മി വാർത്തകളിൽ നിറഞ്ഞിരുന്നു. ന്യൂയോർക്ക്‌ മാഗസിൻ പദ്മാലക്ഷ്മിയുടെ ചിത്രത്തിൽ പ്രിയങ്കയെ ടാഗ്‌ ചെയ്തതാണ്‌ വിവാദങ്ങൾക്കിടയാക്കിയത്‌. ഇതിനെതിരേ രൂക്ഷ പ്രതികരണവുമായി താരം രംഗത്തെത്തിയിരുന്നു.

ബോളിവുഡ്‌ സൂപ്പർ താരവും സംവിധായകനുമായ അമീർഖാന്റെ മകൾ ഇറാ ഖാന്റെ സിനിമാ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാമ്‌ ആരാധകർ. എന്നാൽ സംവിധാനരംഗമാണ്‌ ഇറാ ഖാൻ തന്റെ തട്ടകമായി തിരഞ്ഞെടുത്തിരിക്കുന്നത്‌. ഇപ്പോഴിതാ താരപുത്രിയുടെ പുത്തൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ്‌ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്‌.

നടി സാറാ അലി ഖാൻ ഇപ്പോൾ മാലിദ്വീപിൽ വെക്കേഷൻ അടിച്ചു പൊളിക്കുന്നു. സ്വിമ്മിംഗ്‌ പൂളിൽ നീന്തുന്ന ചിത്രങ്ങൾ താരം തന്നെയാണ്‌ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്‌. അമ്മയും സഹോദരനും സാറയ്ക്കൊപ്പമുണ്ട്‌. മൾട്ടി കളർ ബിക്കിനിയിട്ട്‌ പൂളിൽ വിശ്രമിക്കുന്ന ചിത്രമാണ്‌ കഴിഞ്ഞ ദിവസം സാറ പങ്കുവച്ചതെങ്കിൽ ഒടുവിലായി പങ്കുവച്ചത്‌ സായാഹ്നത്തിലെ കടലിനോട്‌ ചേർന്നുള്ള ചിത്രമാണ്‌. അമ്മ അമൃതാ സിംഗിനും സഹോദരൻ ഇബ്രാഹിം അലി ഖാനുമൊപ്പമുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്‌.

മലയാളികളുടെ പ്രിയ താരമാണ്‌ അഹാന കൃഷ്ണ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്‌. അഹാനയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങൾ വൈറലായിരുന്നു. മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ്‌ നടി പങ്കുവെച്ചത്‌.

Avatar

Staff Reporter