മലയാളം ഇ മാഗസിൻ.കോം

ഐഡിയ സ്റ്റാർ സിംഗറിലെ ആ മിന്നും താരം ഇമ്രാൻ ഖാന്റെ ജീവിതം തകർത്തതാര്‌? തുറന്ന്‌ പറഞ്ഞ്‌ ഇമ്രാൻ രംഗത്ത്‌

കഴിവുള്ള ഗായകരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പരിപാടിയാണ്‌ ഐഡിയ സ്റ്റാർ സിംഗർ. റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളെ സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ പോലെയാണ്‌ മലയാളികൾ നെഞ്ചിലേറ്റിയത്‌. ഒരുപാട്‌ മികച്ച ഗായകരെയാണ്‌ ഐഡിയ സ്റ്റാർ നൽകിയത്‌.

അത്തരത്തിൽ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസ്സിൽ കേറിപറ്റിയ ഒരാളാണ്‌ ഇമ്രാൻ ഖാൻ. തടിച്ച ശരീരവുമായി ജങ്ങളുടെ മനസ്സിൽ കയറി പറ്റിയ താരം ഒരു സീസണിൽ ഫൈനൽ വരെ എത്തിയ മത്സരാർത്ഥിയായിരുന്നു.

എന്നാൽ ഇപ്പോൾ ഇമ്രാനെ കണ്ടാൽ ആർക്കും തിരിച്ചറിയാൻ കഴിയില്ല. ഓട്ടോ സ്റ്റാന്റിൽ ഇരുന്ന്‌ പാട്ടു പാടുന്ന ഇമ്രാനെ ടിക്‌ ടോക്കിൽ കണ്ടിട്ടും പലർക്കും മനസിലായില്ല. 200 കിലോ ഉണ്ടായ ഇമ്രാന്റെ ഭാരം ഒരു സർജറിയിലൂടെ കുറച്ചിരിക്കുകയാണ്‌. അതിന്‌ ശേഷം ആളുകൾക്ക്‌ ഇമ്രാനെ തിരിച്ചറിയാതെ ആയി. അങ്ങനെ ഗാനമേള പരിപാടികളും തനിക്ക്‌ നഷ്ടമായി എന്നും താരം പറയുന്നു.

ഓട്ടോറിക്ഷ ഓടിച്ചിട്ടാണ്‌ ഇമ്രാൻ ഉപജീവനം നടത്തുന്നത്‌. തെന്നെ ആരും തിരിച്ചറിയാത്തതിൽ സങ്കടം ഉണ്ടെന്നും പാടാൻ കഴിവ്‌ മാത്രം പോര രൂപവും വേണം എന്നാൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ എന്നും ഇമ്രാൻ പറയുകയുണ്ടായി. ഐഡിയ സ്റ്റാർ സിംഗറിലെ ആരുമായും ബന്ധങ്ങൾ ഇല്ല നേരിട്ട്‌ കണ്ടാൽ ചിരിക്കും അത്രേ ഉള്ളൂ. എന്നും ഇമ്രാൻ പറയുന്നു.

കൊല്ലം പള്ളിമുക്ക്‌ എന്ന സ്ഥലത്താണ്‌ ഇമ്രാൻ താമസിക്കുന്നത്‌ വിവാഹം കഴിച്ചിട്ടില്ല ഇമ്രാൻ വാപ്പയുടെ മരണ ശേഷം ഞാൻ ആകെ തകർന്നു പോയി എന്നും കരകയറാൻ ഓട്ടോ കൊണ്ട്‌ മാത്രം കഴിഞ്ഞില്ല ഇടക്ക്‌ കിട്ടുന്ന പരിപാടികൾ മാത്രമായിരുന്നു ആശ്രയം. തന്നെ ആരും തിരിച്ചറിയാത്തത്‌ ഒരു സങ്കടം തന്നെയാണ്‌ എന്നും ഇമ്രാൻ പറയുന്നു.

Staff Reporter