20
September, 2018
Thursday
11:32 PM
banner
banner
banner

നാലു വർഷം കാത്തിരുന്ന ശേഷമായിരുന്നു വിവാഹ മോചനം: വെളിപ്പെടുത്തലുമായി നടി ശ്രിന്ദ

ക്യാരക്ടർ റോളും കോമഡിയും ഒക്കെ ഒരു പോലെ വഴങ്ങുന്ന നടിയാണ് ശ്രിന്ദ. സംവിധാന സഹായി ആണ് ശ്രിന്ദയുടെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. അതിനു ശേഷം ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും പരസ്യചിത്രങ്ങളിലും അഭിനയിച്ചു.

ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്‌, തട്ടത്തിന്‍ മറയത്ത് , ആര്‍ട്ടിസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോൾ ആദ്യമായി തന്റെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

ശ്രിന്ദ പറയുന്നു വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊൻപതാം വയസ്സിലായിരുന്നു തന്റെ വിവാഹം. പലപ്പോഴും വൈകാരികമായി പ്രതികരിച്ചിട്ടുമുണ്ട്. എന്നാൽ അത് ബാധിക്കുന്നതു കുട്ടികളെ ആണ്. ഇപ്പോൾ ക്ഷമിക്കാനും മറക്കാനും പഠിച്ചു. ജീവിതത്തിൽ എല്ലാവര്ക്കും അവരുടേതായ സ്പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം.

4 വര്ഷം കാത്തിരുന്ന ശേഷമായിരുന്നു വിവാഹമോചനം. അതുകൊണ്ടു തന്നെ തിരിച്ചറിവോടെ അത് കൈകാര്യം ചെയ്യാൻ സാധിച്ചു. ഇപ്പൊ നമ്മൾ സന്തുഷ്ട്ടരാണ്. മകനും അതെ വളരെ സന്തോഷവാൻ ആണ്. അവനെ നമ്മൾ പിടിച്ചു വച്ചിട്ടില്ല അത് കൊണ്ട് എല്ലാവരും സന്തോഷമായിരിക്കുന്നു.

അർഹാൻ എന്റെ ഭാഗം തന്നെ ആണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളിൽ ചേർത്തുപിടിച്ച ശക്തി ആണ് ആർഹാൻ. മകന് ജന്മം നൽകിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യം കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല.

എന്നിലെ സ്ത്രീ പൂര്ണതയിലേക്ക് എത്തിയത് അമ്മയായശേഷം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവനു ആർടിസ്റ്റ് ആകാൻ ആണ് ആഗ്രഹം. ചിത്രകാരൻ. കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അവിടെ കരുത്ത് നൽകിയത് മകന്റെ സമീപ്യമാണെന്നും ശ്രിന്ദ പറഞ്ഞു.

RELATED ARTICLES  ആഷിഖ്‌ അബു ചിത്രത്തിൽ നിന്നും കാളിദാസ്‌ ജയറാം പുറത്ത്‌, പകരം അഭിനയിക്കുന്നത്‌ മറ്റൊരു യുവതാരം, കാരണം...
[yuzo_related]

Comments


Related Articles & Comments