മലയാളം ഇ മാഗസിൻ.കോം

ഒറ്റനോട്ടത്തിൽ മനസിലാവുക പോലുമില്ല. മലയാളത്തിന്റെ പ്രിയ നടിയുടെ രൂപം കണ്ട്‌ അമ്പരന്ന് ആരാധകർ

വെള്ളിത്തിരയിലെ പ്രിയ താരങ്ങൾ എല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ നമ്മുടെ പ്രീയപ്പെട്ടവരായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌. അവരുടെ ഓരോ നീക്കവും അവർ തന്നെ അപ്പപ്പോൾ നമ്മെ അറിയിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ അപമാനിതയായ യുവനടി പോലും അവർക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാം വഴിയാണ്‌ പങ്കു വച്ചത്‌. കാരണം ആരാധകരോട്‌ സംവധിക്കാൻ അതിനേക്കാൾ നല്ലൊരു മാധ്യമം ഇല്ലെന്ന്‌ അവർ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു.

താരങ്ങളുടെ വിശേഷങ്ങൾക്കൊപ്പം പുതിയ പുതിയ ചിത്രങ്ങളും സിനിമാക്കാര്യങ്ങളുമൊക്കെ താരങ്ങൾ പങ്കു വയ്ക്കാറുണ്ട്‌. കൂടാതെ മേക്കോവറുകളുടെ കാലമാണല്ലോ ഇത്‌. ആദ്യ ചിത്രങ്ങളിൽ കണ്ടതിൽ നിന്നും ലുക്കിലും കെട്ടിലും മട്ടിലുമെല്ലാം അടിമുടി മാറ്റങ്ങളുമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുക പതിവായിരിക്കുന്നു. എന്തൊരു മാറ്റം എന്ന്‌ അവരുടെ ആരാധകരും അത്ഭുതം കൂറിയിട്ടുണ്ടാവും. അത്തരമൊരു മേക്കോവറാണ്‌ ഈ ചിത്രത്തിൽ കാണുന്നത്‌

നല്ലോണം മെലിഞ്ഞ്‌, മോഡേൺ ലുക്കിലും ട്രെഡീഷണൽ ലുക്കിലും ഉള്ള ചിത്രങ്ങളുമായി താരം ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ്‌. എന്നാൽ ഒറ്റനോട്ടത്തിൽ ആർക്കും കണ്ടാൽ എളുപ്പം മനസ്സിലാവാൻ സാധ്യത കുറവാണ്‌. അത്രത്തോളം മാറിയിരിക്കുകയാണ്‌ ഈ പ്രിയനടി.

ആരെന്ന് ഇപ്പോൾ മനസിലായോ? നടി ശ്രിന്ദയാണ്‌ മേക്കോവറുമായി സോഷ്യൽ മീഡിയയിൽ എത്തിയത്‌. 1983യിലെ സുശീലയിൽ നിന്നും ശ്രിന്ദ ഒട്ടേറെ മാറിയിരിക്കുന്നു. 2020ന്റെ തുടക്കത്തിൽ തിയേറ്ററിലെത്തിയ ‘ട്രാൻസ്‌’ എന്ന സിനിമയിലാണ്‌ ശ്രിന്ദ ഏറ്റവും അടുത്തായി വേഷമിട്ടത്‌. തന്നെ തേടി വന്ന വേഷങ്ങൾ എല്ലാം മികച്ചതാക്കാനുള്ള ശ്രിന്ദയുടെ കഴിവ്‌ എടുത്തു പറയേണ്ടതാണ്‌. എന്തായാലും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ഇതിനോടകം വൈറലായിരിക്കുകയാണ്‌.

Avatar

Staff Reporter