മലയാളം ഇ മാഗസിൻ.കോം

ശ്രീദേവിയുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടം ബാഹുബലി അല്ല, അത്‌ ആ സൂപ്പർഹിറ്റ്‌ ഹോളിവുഡ്‌ സിനിമയാണ്!

  1. Hi ശ്രീദേവിയുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടം ബാഹുബലി അല്ല, അത്‌ ആ സൂപ്പർഹിറ്റ്‌ ഹോളിവുഡ്‌ സിനിമയാണ്! പക്ഷെ അതിനുള്ള ശ്രീദേവിയുടെ മറുപടിയാണ് സൂപ്പർ!

\"\"

പുലി എന്ന തമിഴ്‌ സിനിമയിൽ അഭിനയിക്കുന്നതിന്റെ കരാർ ഒപ്പിട്ട ശേഷമാണ് ബാഹുബലിയിൽ അഭിനയിക്കാൻ ശ്രീദേവിയെ രാജമൗലി ക്ഷമിക്കുന്നത്‌. എന്നാൽ പുലിയിൽ അഭിനയിക്കാനായിരുന്നു ശ്രീദേവിയുടെ തീരുമാനം. എന്നാൽ പുലി വൻ പരാജയമായി മാറുകയായിരുന്നു. അതേ സമയം ബാഹുബലിയിലെ ശിവകാമി എന്ന വേഷം രമ്യാ കൃഷ്ണൻ ചെയ്യുകയും ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർ ഹിറ്റ്‌ സിനിമയായി ബാഹുബലി മാറുകയും ചെയ്തത്‌ ചരിത്രം.

\"\"

അതൊന്നുമല്ല പക്ഷെ വലിയ കാര്യം. ഹോളിവുഡിലെ സാക്ഷാല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ചിത്രത്തിലേക്കുള്ള ക്ഷണം നിരസിച്ച് ശ്രീദേവി അമ്പരപ്പിച്ചിട്ടുണ്ട്. 1993 ലായിരുന്നു സംഭവം. ജുറാസിക് പാര്‍ക്കെന്ന അദ്ഭുത ചിത്രത്തിലേക്കുള്ള ക്ഷണമാണു നിരസിച്ചത്. ഹോളിവുഡിലെ ചെറിയ വേഷത്തെക്കാള്‍ ബോളിവുഡിലെ നായിക വേഷങ്ങള്‍ മതിയെന്നായിരുന്നു ഒട്ടും കൂസാതെയുള്ള മറുപടി. ശ്രീദേവിയുടെ ക്ഷണം നിരസിക്കല്‍ മൂലം ബോളിവുഡില്‍നിന്നു ഹോളിവുഡിലെത്തുന്ന ആദ്യ നടിയെന്ന നേട്ടം കുറിക്കപ്പെടാതെ പോയി.

\"\"

ഐശ്വര്യ റായിയാണ് ഈ നേട്ടം സ്വന്തമാക്കിയ നടി. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ഹിറ്റായിരുന്നു ജുറാസിക് പാര്‍ക്ക്. എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ അഭിനയിക്കാനുള്ള ക്ഷണവും ശ്രീദേവി നിരസിച്ചിരുന്നു. ബാഹുബലിയില്‍ അഭിനയിക്കാന്‍ വിളിച്ചെങ്കിലും കടുത്ത നിബന്ധനകള്‍ മൂലം ഒഴിവാക്കിയെന്ന് ഒരു വിരുന്നു സത്കാരത്തിനിടെയാണു രാജമൗലി വെളിപ്പെടുത്തിയത്.

\"\"

ശിവഗാമിയുടെ റോളിലേക്കായിരുന്നു ശ്രീദേവിയെ ക്ഷണിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു നില മുഴുവന്‍ തനിക്കായി വേണം, മുംബെയില്‍നിന്നു ഹൈദരാബാദിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ നല്‍കണം തുടങ്ങിയ ശ്രീദേവിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നു രാജമൗലി പറഞ്ഞു. അതേസമയം തന്നെക്കുറിച്ചുള്ള രാജമൗലിയുടെ അപഖ്യാതികളാണു ശിവഗാമിയുടെ വേഷത്തില്‍നിന്നു പിന്മാറാന്‍ കാരണമെന്നു ശ്രീദേവി പിന്നീടു വ്യക്തമാക്കി.

Gayathri Devi

Gayathri Devi | Executive Editor