മലയാളം ഇ മാഗസിൻ.കോം

ശ്രീയയുടെ വിവാദ വെളിപ്പെടുത്തലിൽ നട്ടം തിരിഞ്ഞ്‌ ബഷീർ ബഷി, ഒടുവിൽ ആദ്യ ഭാര്യയുടെ പ്രതികരണവും പുറത്ത്‌

കേരളത്തിന്റെ മസിൽ ഗേൾ എന്ന വിശേഷണത്തിന്‌ തീർത്തും അർഹയായ അവതാരകയും മോഡലും ബോഡി ബിൽഡറുമായ ശ്രീയ അയ്യർ നടത്തിയ വെളിപ്പെടുത്തലുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക്‌ വഴി വച്ചിരിക്കുകയാണ്‌. ഒരു യാഥാസ്ഥിതിക അയ്യർ കുടുംബത്തിൽ ജനിച്ച താൻ മലയാളികൾ അംഗീകരിച്ച അവതാരകയായും ഇപ്പോൾ ബോഡിബിൽഡറുമായത്‌ നിരവധി പ്രതിസന്ധികൾ അതിജീവിച്ചുകൊണ്ടാണെന്ന്‌ ശ്രീയ ഒരു ഷോയിൽ പറഞ്ഞിരുന്നു. മാത്രമല്ല ബിഗ്ബോസിൽ ഉണ്ടായിരുന്ന ഒരു മത്സരാർത്ഥിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം മാനസികമായും ശാരീരികമായും കഷ്ടപ്പെട്ടതിനെക്കുറിച്ചും ആയിരുന്നു ശ്രിയ തുറന്നടിച്ചത്‌. എന്നാൽ ആ മത്സരാർഥിയുടെ പേര്‌ ശ്രിയ വീഡിയോയിൽ ഉടനീളം പറഞ്ഞിരുന്നില്ല. എന്നാൽ ഇതിന്‌ പിന്നാലെ ഇപ്പോൾ ബഷീർ ബഷി രംഗത്തുവന്നിരിക്കുകയാണ്‌.

ശ്രിയയെ തന്റെ വീട്ടിലേക്ക്‌ ആണ്‌ കൂട്ടിക്കൊണ്ടു വന്നത്‌ എന്നത്‌ അടക്കമുള്ള കാര്യങ്ങൾ ബഷീർ ബഷി വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബന്ധമാണ്‌ താനും ശ്രിയയും തമ്മിൽ ഉണ്ടായിരുന്നത്‌ എന്നും ബഷീർ ബഷി പറഞ്ഞിരുന്നു. ഒരു സഹായം അഭ്യർത്ഥിച്ച ആളെ താൻ സഹായിച്ചു എന്ന തെറ്റ്‌ മാത്രമേ താനും ചെയ്തുള്ളൂവെന്നും ഇന്ന്‌ വീഡിയോയിലൂടെ ബഷീർ ബഷി തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ ബഷീർ ബഷിക്കു എല്ലാ പിന്തുണയും ആയി എത്തിയിരിക്കുകയാണ്‌ ഭാര്യ സുഹാന. ഇക്കാര്യത്തിൽ സുഹാനയുടെ പ്രതികരണം ഇങ്ങനെയാണ്‌. ഫേസ്ബുക്കിലൂടെയാണ്‌ താനും ബഷീറും ശ്രിയയുമായി പരിചയപ്പെട്ടത്‌. പിന്നീട്‌ ഒരിക്കൽ തങ്ങളെ വിളിച്ച്‌ ഒരു സഹായം വേണം എന്ന്‌ അഭ്യർത്ഥിച്ചു. റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷമാണ്‌ അവർ സഹായം വേണം എന്ന്‌ പറഞ്ഞത്‌ അതുകൊണ്ട്‌ തങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട്‌ വന്നു.

വീട്ടിൽ വന്നപ്പോൾ പല തരത്തിലും കഥകൾ ഞങ്ങളോട്‌ പറഞ്ഞു, എല്ലാം ഞങ്ങൾ വിശ്വസിക്കുകയും ചെയ്തു. കയ്യിലും കഴുത്തിലും എല്ലാം അടിച്ച പാടുകൾ ഉണ്ടായിരുന്നു. വീട്ടുകാർ അടിച്ചതാണെന്നും പൈസക്ക്‌ വേണ്ടി ആണ്‌ വീട്ടുകാർ തന്നെ കൊണ്ട്‌ നടക്കുന്നതെന്നും ശ്രീ അയ്യർ അന്ന്‌ പറഞ്ഞിരുന്നു.ശ്രിയ കരഞ്ഞപ്പോൾ താനും ബഷീറും എല്ലാം വിശ്വസിച്ചു എന്ന സുഹാന പറയുന്നു. അവളുടെ അഭിനയത്തിൽ വീണു പോവുക ആയിരുന്നുവെന്ന്‌ സുഹാന വ്യക്തമാക്കി. കുറെ ദിവസം അവളെ കാണാതായപ്പോൾ അവളുടെ വീട്ടുകാർ കേസ്‌ കൊടുത്തു.പിന്നീട്‌ വലിയ പ്രശ്നമായപ്പോൾ ഹായ്‌ കോടതിയിൽ ഇവൾ തന്നെ ഒരു കംപ്ലയിന്റ്‌ നൽകി.എന്നാൽ പിന്നീടും വീട്ടുകാർ അടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ്‌ തലയിൽ തട്ടമിട്ട മതം മാറി എന്നും ചാനെൽ പരിപാടികളിൽ പോയി എന്ന്‌ പറഞ്ഞത്‌.

അന്ന്‌ ബഷീറിനെയും കൂടെ കൂട്ടി കാരണം വീട്ടുകാരെ വിശ്വസിപ്പിക്കാൻ വേണ്ടി മാത്രമാണ്‌ ഞങ്ങളെക്കൊണ്ട്‌ സമ്മതിക്കുകയും ചെയ്തിരുന്നു. പിന്നീട്‌ ഞാനും ബഷീറും ട്രാപ്പിൽ ആവുക ആയിരുന്നു എന്ന്‌ സുഹാന വ്യക്തമാക്കുന്നു. ബഷീർ ഇക്ക പറഞ്ഞതെല്ലാം സത്യമാണ്‌. നിങ്ങൾ അത്‌ വിശ്വസിച്ചേ മതിയാകൂ. എല്ലാ കാര്യങ്ങളും എനിക്ക്‌ അറിയാവുന്ന സത്യം തന്നെ. ഇതുവരെയും തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽപോലും ബഷീർ ഒരു കാര്യം പോലും തന്നോട്‌ മറച്ചു വെച്ചിട്ടില്ല എന്നു സുഹാന പറയുന്നു. ശ്രിയ പ്രൊപ്പോസ്‌ ചെയ്ത കാര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്നോട്‌ ബഷീർ പറഞ്ഞിരുന്നു.അന്ന്‌ ബഷീർ ഇക്ക തന്നോട്‌ സത്യം ചെയ്ത്‌ പറഞ്ഞതാണ്‌, ശ്രിയയുമായി യാതൊരു ബന്ധവും ഇല്ല എന്നുള്ളത്‌.

അതുകൊണ്ട്‌ എനിക്ക്‌ പൂർണമായും വിശ്വാസവുമാണ്‌. ബഷീർ ഇക്ക ഇതുവരെ യാതൊരു വിധത്തിലുള്ള തെറ്റും തന്നോട്‌ ചെയ്തിട്ടില്ല. എൻറെ എല്ലാ സന്തോഷത്തിലും എന്നോടൊപ്പം കൂടെ നിന്നിട്ടുണ്ട്‌. മാഷുറയെ വിവാഹം കഴിക്കണം എന്നുള്ള ആഗ്രഹം പോലും തന്നോട്‌ ആണ്‌ ആദ്യം ബഷീർ ഇക്ക പറഞ്ഞത്‌.താൻ അതിനു സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഞങ്ങളുടെ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോകുകയാണ്‌. അതിനിടയിൽ അത്‌ തകർക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. ആരും ഇതിൽ ഒന്നും വീണു പോകരുതെന്നും സുഹാന പറഞ്ഞതായി ഒരു ഓൺലൈൻ മാധ്യമമാണ്‌ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌.

എന്നാൽ ഈ കാര്യങ്ങൾ സുഹാന തന്നെ പറഞ്ഞതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല എന്നും ആ ഓൺലൈൻ മാധ്യമം തന്നെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. മിനിസ്ക്രീനിലൂടെ ശ്രദ്ധേയയായ താരമാണ്‌ ശ്രീയ അയ്യർ. പട്ടിണിയും ദാരിദ്ര്യവും കടന്നുപോയ കുട്ടിക്കാലം. കോളേജിൽ എത്തിയപ്പോൾ സ്വന്തമായി വരുമാനം ഉണ്ടാക്കണമെന്ന്‌ ആഗ്രഹത്തോടെ അവൾ ഒരു ടിവി ഹോസ്റ്റ്‌ ആയി. എല്ലാവർക്കും പറ്റുന്നതുപോലെ ഇരുപത്തിയൊന്നാം വയസ്സിൽ ശ്രീയയും ഒന്ന്‌ കുടുങ്ങി ഒരു പ്രണയത്തിൽ. അന്യമതക്കാരനെ ആയതുകൊണ്ട്‌ നീ ഇതെല്ലാം തുറന്നു പറയണം എന്ന്‌ ആവശ്യം ശ്രീയ അംഗീകരിച്ചു. നാട്ടിലും വീട്ടിലും കഥകൾ അറിഞ്ഞ തോടുകൂടി ആർക്കും വേണ്ടാത്തവളായി.

ബഷീർ ബഷിയോടൊപ്പം ലിവിംഗ്‌ ടുഗതർ ആരംഭിച്ചു എന്ന വാർത്തകളാണ്‌ പിന്നീട്‌ വരുന്നത്‌. എന്നാൽ ബഷീറും ഭാര്യ സുഹാനയും ഈ വാർത്തകളെല്ലാം എതിർക്കുകയാണ്‌. ബിഗ്‌ ബോസ്‌ സീസൺ ടു യിലൂടെ ആരാധകർക്ക്‌ ഏറെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ്‌ ബഷീർ ബഷീർ. ബഷീറിന്റെ രണ്ട്‌ വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്തായാലും ശ്രീയയുടെ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ വലിയ വിവാദമായിട്ടുണ്ട്‌. ഇതിന്റെ സത്യാവസ്ഥ എന്താണ്‌ എന്നറിയാൻ ഇരുവരെയും ഇഷ്ടപ്പെടുന്നവരും കാത്തിരിക്കുകയാണ്‌.

Avatar

Staff Reporter