18
November, 2017
Saturday
05:28 PM
banner
banner
banner

ശ്രീശാന്തിന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളുടെ പൂർണ്ണ പിന്തുണ

കോഴ വിവാദത്തെ തുടർന്ന് ബി സി സി ഐ ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക്‌ ഏർപ്പെടുത്തുകയും എന്നാൽ ശ്രീശാന്ത്‌ കുറ്റക്കാരനല്ല എന്ന് പട്യാല കോടതി വിധിയെഴുതുകയും ചെയ്തുവെങ്കിലും ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ്‌ അസാധ്യമായി തുടരുകയായിരുന്നു. എന്നാൽ കേരള ഹൈക്കോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്‌ നീക്കുകയും ശ്രീശാന്തിനെ ക്രിക്കറ്റ്‌ കളിക്കാൻ അനുവദിക്കുകയും ചെയ്യണമെന്ന് വിധിക്കുകയും ചെയ്തു. എന്നാൽ അതിനെതിരെ അപ്പീൽ പോകാൻ തയാറെടുക്കുകയാണ് ബിസിസിഐ.

ഇപ്പോഴിതാ ശ്രീശാന്തിന്‌ പിന്തുണയുമായി ഇന്ത്യയുടെ ഏറ്റവും മികച്ച മുൻ ക്യാപ്റ്റന്മാരിൽ ഒരാളായ മുഹമ്മദ്‌ അഷറുദ്ദീനെ പൂർണ്ണ പിന്തുണ. ‘ഒടുവിൽ ഇതാ വിധിവന്നിരിക്കുന്നു. ശ്രീയ്ക്ക്‌ അവന്റെ വിലപ്പെട്ട നാല്‌ വർഷങ്ങൾ നഷ്ടമായി. ഫിറ്റ്‌നസും പ്രകടന മികവും ഉണ്ടെങ്കിൽ അവനിനിയും തിരിച്ച്‌ വരാം’ അഷറുദ്ദീൻ വ്യക്തമാക്കി. ‘അവനൊരു ആക്രമകാരിയായ ബൗളറായിരുന്നു. അവന്‌ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ സാധിക്കും. അവനെ പേലെ സീം ഉളള വളരെ കുറച്ച്‌ പേസ്‌ ബൗളർമാരെ ലോകത്തുളളു’ എന്നും അസ്‌ഹറുദ്ദീൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിനെതിരായ വിലക്ക്‌ കേരള ഹൈക്കോടതി നീക്കിയത്‌. വിധി പ്രസ്താവിച്ച കോടതി  പറഞ്ഞത്‌, ഒത്തുകളി കേസ് കോടതി തള്ളിയതിനാല്‍ വിലക്ക് നിലനില്‍ക്കില്ല. ശ്രീശാന്തിനെ പോലെയൊരു കളിക്കാരനെ അധികകാലം മാറ്റിനിര്‍ത്താന്‍ കഴിയില്ല. ശ്രീശാന്തിനു വിലക്ക് ഏര്‍പ്പെടുത്തിയതുവഴി സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായി. കുറ്റവിമുക്തനാക്കിയ കോടതി വിധി ബി.സി.സി.ഐ വിലയ്ക്കെടുക്കണമായിരുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ബി.സി.സി.ഐയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി എന്നും കോടതി വിലയിരുത്തി.

RELATED ARTICLES  ദിലീപിനെ അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്തത്‌ വെറുതെയല്ല!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments