19
November, 2017
Sunday
07:57 PM
banner
banner
banner

ആളുകളെ പറ്റിച്ച് സുഹൃത്തിനെ രക്ഷിക്കുവാൻ ശ്രീനിവാസന്റെ ആ പഴയ കരിയോയിൽ പ്രയോഗം

നടൻ ശ്രീനിവാസന്റെ വീടിനു നേരെ കരിയോയിൽ പ്രയോഗം നടത്തിയത് വാർത്തകളിൽ നിറയുകയാണ്‌. ആ കരിയോയിൽ പ്രയോഗത്തെ അനുകൂലിച്ചും എതിർത്തും പലരും രംഗത്തെത്തിയിട്ടുണ്ട്. ആരാണെന്നോ എന്തിനാണെന്നൊ ഇനിയും വ്യക്തമായിട്ടില്ല. നടിയ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അസ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസുമായി ബന്ധപ്പെട്ട് അകത്ത് കിടക്കുന്ന ദിലീപിനു അനുകൂലമായി സംസാരിച്ചതിൽ പ്രതിഷേധിച്ചാണ്‌ ഈ കരിയോയിൽ പ്രയോഗം എന്നാണ്‌ ഒരു വിഭാഗം കരുതുന്നത്. അതല്ല അയാൾ ശശി എന്ന ശ്രീനിവാസൻ ചിത്രം പണം കൊടുത്ത് തീയേറ്ററിൽ പോയി കണ്ട ഏതെങ്കിലും പ്രേക്ഷകന്റെ പ്രതിഷേധമാകും എന്ന് ചിലർ പരിഹസിക്കുന്നു.

അതേ സമയം ആളുകളെ പറ്റിച്ച് സുഹൃത്തിനെ രക്ഷിക്കുവാൻ കരിയോയിൽ പ്രയോഗത്തിന്റെ ഐഡിയ നടൻ ശ്രീനിവാസൻ മുമ്പ് പ്രയോഗിച്ചിട്ടുണ്ട് എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലാണ്‌ ശ്രീനിവാസൻ ഈ ഐഡിയ പ്രയോഗിച്ചിരിക്കുന്നത്. മോഹൻ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രം ഗൂർഖയായി ജോലി ചെയ്യുന്ന കോളനിക്കാരെ പറ്റിക്കാണ്‌ സ്വന്തം ശരീരത്തിൽ കരിയോയിൽ പുരട്ടി കള്ളന്റെ വേഷത്തിൽ ശ്രീനിവാസൻ എത്തുന്നത്. ഗൂർഖ കള്ളനെ ഓടിക്കുന്നതും അത് വഴി ആളുകളിൽ വിശ്വാസം വളർത്തി അവിടെ ജോലി സുരക്ഷിതമാക്കാമെന്നുമുള്ള ഐഡി പറഞ്ഞു കൊടുക്കുന്നതും ശ്രീനിവാസനാണ്‌. 1986-ൽ ഇറങ്ങിയ ആ ചിത്രം ഹിറ്റായിരുന്നു.

വർഷങ്ങൾക്കിപ്പുറം ശ്രീനിവാസന്റെ വീടിനു നേർക്ക് കരിയോയിൽ പ്രയോഗം നടന്ന സംഭവം ഉണ്ടായപ്പോഴും ആളുകൾ മനസ്സിൽ ഓടിയെത്തുന്നത് ശ്രീനിവാസൻ തിരക്കഥയെഴുതിയാ ആ ചിത്രത്തിൽ അദ്ദേഹം തന്നെ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആ കുരുട്ടു ബുദ്ധിയാണ്‌.

ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ അനുകൂലിച്ചു സംസാരിച്ചു എന്ന ആരോപണം അന്തരീക്ഷത്തിൽ നിലനില്ക്കുന്നതിനിടയിലാണ്‌ ഈ സംഭവം.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിൽ കിടക്കുന്ന സൂപ്പർ സ്റ്റാർ ദിലീപിനെ അനുകൂലിച്ച് നടന്മാരും ജനപ്രതിനിധികളും രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്‌. ഇന്നസെന്റ് എം.പി, എം.എൽ.എ മാരായ പി. സി. ജോർജ്ജ്, ഗണേശ് കുമാർ, മുകേഷ് തുടങ്ങിയവർ ആണ്‌ പരസ്യമായി ദിലീപിനു വേണ്ടി വാദിച്ചത്. ഭരണം കയ്യാളുന്ന ഇടത് മുന്നണിയിൽ പെട്ട ഗണേശ് കുമാർ ദിലീപിനായി അദ്ദേഹത്തിന്റെ ആനുകൂല്യം പറ്റിയ സിനിമാ മേഖലയിൽ ഉള്ളവർ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്യുകയും ഉണ്ടായി. ഇതിനെതിരെ പൊതു സമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധവും ഉയരുന്നു.

എസ്‌ കുമാർ

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments