16
January, 2019
Wednesday
02:28 PM
banner
banner
banner

അത്‌ മോഹൻലാൽ ഫാൻസ്‌ അല്ല, തന്റെ സിനിമക്കെതിരെ തിരിഞ്ഞത്‌ ആരെന്ന് വെളിപ്പെടുത്തി ശ്രീകുമാർ മേനോൻ!

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മോഹൻലാലിന്റെ പ്രതീക്ഷ നിറഞ്ഞ ചിത്രം ഒടിയൻ തീയറ്ററുകളിൽ എത്തിയിരിക്കുന്നു. ചിത്രത്തിന് സമ്മിശ്രമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടായിരിക്കുന്നത്‌. അതിനെക്കുറിച്ച്‌ പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതികരിച്ചിരിക്കുന്നത്‌ ഇങ്ങനെ.

തീയറ്ററുകളില്‍ ആദ്യദിനം തന്നെ ജനസാഗരം തീര്‍ത്ത സിനിമയായിരുന്നു ഒടിയന്‍. ആദ്യഷോ കഴിഞ്ഞപ്പോള്‍ തന്നെ ഒടിയനായി സാമൂഹിക മാധ്യമങ്ങള്‍ ഉണര്‍ന്നു. തീര്‍ത്തും നെഗറ്റീവ് കമന്റ്സും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഏറെയും ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോനെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. അതില്‍ പിന്നീട് ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെയുണ്ടായ ആരോപണങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നു.

റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ അനാവശ്യ ഹൈപ്പുകള്‍ നല്‍കി എന്ന് തനിക്കു തോന്നുന്നില്ലായെന്നും മാത്രമല്ല അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍ അത് സിനിമയ്ക്കു പ്രേഷകരോടുള്ള പ്രത്യക്ഷമായ ആശയവിനിമയത്തിന്റെ ഭാഗമാണെന്ന് ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ കമന്റ്സ് ഇടുന്ന ഒാരോരുത്തര്‍ക്കും അങ്ങനെ ചെയ്യാന്‍ അവകാശമുണ്ടെന്നും അവരെ കുറ്റം പറയുവാന്‍ സാധിക്കയില്ല എന്നും കൂട്ടിച്ചേര്‍ത്തു.

ഇതിന്റെപേരില്‍ താന്‍ ക്രൂശിക്കപ്പെടുമെന്ന് തനിക്ക് നേരത്തേ അറിയാമായിരുന്നെന്നും പക്ഷേ, സംവിധായകന്‍ എന്ന നിലയില്‍ അതിനെ താന്‍ നേരിടും എന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാവും ഒടിയന്‍ എന്നു താന്‍ റിലീസിനു മുന്നേ പറഞ്ഞത് ഹൈപ്പിനേക്കാളുപരിയായി പ്രേഷകര്‍ക്ക് സിനിമയുടെ ഒരു വ്യതിരിക്തമായ കഥാശൈലിയെ അറിയിക്കുവാന്‍ വേണ്ടിയാണെന്നും ശ്രീകുമാര്‍. സിനിമ കാണാന്‍ പോയ ചില പ്രേക്ഷകര്‍ക്ക് നിരാശ ഉണ്ടായതിന്റെ കാരണം അവര്‍ പ്രതീക്ഷിച്ച അത്രയും സിനിമയില്‍ എത്തിയിട്ടില്ല എന്നതുതന്നെയാണ് എന്നതില്‍ തനിക്ക് പൂര്‍ണ്ണമായ കുറ്റാരോപണം ആരും നടത്തേണ്ടതില്ലായെന്ന് ശ്രീകുമാര്‍ പറഞ്ഞു.

പക്ഷേ,സംവിധായകന്‍ എന്ന നിലയില്‍ ആര്‍ക്കു വേണമെങ്കിലും വിശദീകരണം നല്‍കേണ്ടത് തന്റെ കടമയാണെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. ഹൈപ്പുകള്‍ നല്‍കിയത് താന്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയും ഹൈപ്പുകളുടെ പേരില്‍ നിറഞ്ഞാടുന്നത് എല്ലാരും കണ്ടതാണല്ലോ എന്നും പറഞ്ഞു.

എന്നാല്‍ ഈ സിനിമയിലെ അഭിനേതാക്കള്‍ക്ക് സിനിമ ക്രൂശിക്കപ്പെടുകയാണെങ്കില്‍ അവരെ അതിലേക്ക് കൂട്ടിച്ചേര്‍ക്കരുത് എന്ന് ശ്രീകുമാര്‍ മേനോന്‍ പ്രേഷകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഒരു സിനിമ നല്‍കുന്ന പ്രേഷകനു നല്‍കുന്ന അനുഭവം പലതരത്തിലാകും. അത് സിനിമയോട് അവര്‍ക്കുള്ള സമീപനം പോലെയിരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ ശക്തമായി തുറന്നടിക്കുന്നു.

മോഹൻലാൽ ഫാൻസ്‌ മാത്രമല്ല തന്റെ ഫേസ്ബുക്ക്‌ പേജിൽ വിമർശനം പോസ്റ്റിടുന്നതെന്നും ശ്രീകുമാർ മേനോൻ വെളിപ്പെടുത്തുന്നു. ഒരാൾ നന്നാവുന്നത്‌ കാണുമ്പോഴുള്ള അസൂയകൊണ്ട്‌ വളരെ പ്ലാൻഡായി ആക്രമിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇത്‌ ബാധിക്കുന്നത്‌ മലയാളം സിനിമ ഇൻഡസ്ട്രിയെ തന്നെയാണ്. പണ്ട്‌ കൂവാൻ ആളിനെ വാടകയ്ക്കെടുക്കുന്നതുപോലെ ഇപ്പോൾ സൈബർ ആക്രമണത്തിന് ആളിനെ വാടകയ്ക്കെടുക്കുന്നു എന്നും സംവിധായകൻ ആരോപിക്കുന്നു.

RELATED ARTICLES  മഞ്ജുവിനെ പരിഹസിച്ച ശ്രീകുമാർ മേനോന്‌ കിട്ടിയത്‌ മുട്ടൻ പണി, ഒടുവിൽ നിലപാട്‌ മാറ്റം

ദിലീപിനെ പോലെ ഒരാൾ വിചാരിച്ചാൽ മോഹൻലാലിനെപോലെ മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഇത്രയധികം ആരാധകരും അംഗീകാരവും നേടിയ ഒരു നടനെ തകർക്കാൻ സാധിക്കില്ലെന്നും ശ്രീകുമാർ മേനോൻ പറയുന്നു. വ്യക്തിപരമായി നിങ്ങൾക്കെല്ലാം അറിയുന്നതുപോലെ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ട്‌ സിനിമ പരാജയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടോ എന്ന് പറയാനാകില്ലെന്നും അറിയില്ലെന്നും അദ്ദേഹം പറയുന്നു.

ഇതിന്റെ പേരിൽ സിനിമാ നിർത്തി വീട്ടിൽ ഇരിക്കില്ലെന്നും അടുത്ത ദിവസങ്ങളിൽ പരസ്യ ചിത്രങ്ങളിലേക്ക്‌ കടക്കുകയാണ് രണ്ടാമൂഴത്തിന്റെ വർക്കുകളിലേക്കും കടക്കുകയാണെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു വയ്ക്കുന്നു.

· · ·
[yuzo_related]

CommentsRelated Articles & Comments