മഞ്ജുവിനെ പരിഹസിച്ച ശ്രീകുമാർ മേനോന് കിട്ടിയത് മുട്ടൻ പണി, ഒടുവിൽ നിലപാട് മാറ്റം. സുഹൃത്ത് ഗീതു മോഹന്‍ദാസിന്റെ ചിത്രത്തെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ പോസ്റ്റിനെതിരെ പരിഹാസവുമായി സംവിധായകന് ശ്രീകുമാര്‍മേനോന്‍. മൂത്തോന്റെ ടീസര്‍ റിലീസ് പ്രഖ്യാപിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്ത് ആശംസ അറിയിച്ച മഞ്ജുവിനെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു ശ്രീകുമാറിന്റെ മറുപടി.
മഞ്ജുവിന്റെ ഉറ്റ സുഹൃത്താണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റിലൂടെ പറഞ്ഞത്. ഈ മണിക്കൂറിലും സിനിമയെ പിന്തുണയ്ക്കുന്നു, വളരെ നല്ല കാര്യം’ ഇങ്ങനെയായിരുന്നു ശ്രീകുമാറിന്റെ ആദ്യ കമന്റ്.
എന്നാൽ ബഹുഭൂരിപക്ഷം ആളുകളും രംഗത്തെത്തിയത് കമന്റിനെ വിമര്‍ശിച്ചുകൊണ്ടാണ്. എന്നാൽ കാര്യം കൈവിട്ടെന്നു മനസിലാക്കിയാവണം മിനിട്ടുകൾക്കകം മയപ്പെടുത്തിയ നിലപാടുമായി അദ്ദേഹം വീണ്ടും എത്തി. ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട്… ശ്രീകുമാര്‍ മേനോന് കുറിച്ചു.
കൊട്ടിഘോഷിക്കപ്പെട്ട് പുറത്തെത്തിച്ച ഒടിയന് സിനിമക്ക് പ്രേക്ഷകരിൽ നിന്ന് മോശം പ്രതികരണമാണ് ലഭിച്ചത്. ശ്രീകുമാര്‍ മേനോൻറെ തള്ളിനു സോഷ്യൽ മീഡിയയിൽ ട്രോളുകളും വ്യാപകമായിരുന്നു. ചിത്രം വിവാദമായപ്പോള്‍ മഞ്ജു വാര്യര്‍ മൗനം വെടിയണമെന്നും ഒരാപത്തുണ്ടായപ്പോള്‍ അവര്‍ കൈവിട്ടിരിക്കുകയാണെന്നുമെല്ലാം ശ്രീകുമാര്‍മേനോന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിമർശനവുമായി ശ്രീകുമാര്‍മേനോന്‍ രംഗത്തെത്തിയത്.