മലയാളം ഇ മാഗസിൻ.കോം

വിവാഹ മോചനങ്ങൾ വർദ്ധിക്കാൻ കാരണം അവിഹിതം കണ്ടെത്തുന്ന ‘ചാര ആപ്പ്‌’? നിങ്ങളുടെ ഫോണിലും ഉണ്ടോ?

വിശ്വസ്തരല്ലാത്ത പങ്കാളികളെ കണ്ടെത്താനുള്ള ആപ്പുകളും ഉപകരണങ്ങളും മറ്റും ഇപ്പോൾ ലഭ്യമാണ്. വലിയ വിലയില്ല എന്നതും പലരെയും ഇത്തരം സംവിധാനങ്ങൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. അതിന്റെ ഫലമായി വിവാഹമോചന നിരക്ക് ഉയരുന്നെന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. ആഗോള രഹസ്യനിരീക്ഷണ ഉപകരണ വിപണിയുടെ മൂല്യം ഇപ്പോൾത്തന്നെ 960 കോടി ഡോളറായിക്കഴിഞ്ഞു.

ഈ മേഖല അതിവേഗം കുതിക്കുകയാണെന്നും ദ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഫോട്ടോ ഫ്രെയിമിലും ക്ലോക്കുകളിലും ടിഷ്യു ബോക്‌സുകളിലും മറ്റും പിടിപ്പിക്കാവുന്ന സൂക്ഷ്മ ക്യാമറകൾ മുതൽ വസ്ത്രങ്ങളിലും ബെഡുകളിലും മറ്റും നിന്നു ലഭിക്കുന്ന ജൈവാവശിഷ്ടം പരിശോധിക്കാനുള്ള ഡിഎൻഎ കിറ്റുകൾ വരെ വിപണിയിൽ ലഭ്യമാണ്.

YOU MAY ALSO LIKE THIS VIDEO, 15.5 കോടി വർഷം മുൻപ് മറഞ്ഞ ഭൂഖണ്ഡത്തെ കുറിച്ച് വെളിപ്പെടുത്തി ​ഗവേഷകർ

മുൻപ് പങ്കാളിയെ നിരീക്ഷിക്കാൻ സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായമാണ് പലരും തേടിയിരുന്നത്. അതിനു വലിയ പ്രതിഫലവും നൽകേണ്ടിയിരുന്നു. എന്നാലിപ്പോൾ ആയിരം രൂപ മുതൽ വിലയിൽ നിരീക്ഷണ ഉപകരണങ്ങൾ ലഭിക്കും. മിക്ക രാജ്യങ്ങളിലും ഇത്തരം ഉപകരണങ്ങൾ മറ്റൊരാൾക്കെതിരെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നിരീക്ഷണത്തിൽ നിന്നുള്ള സംരക്ഷണം മിക്ക രാജ്യങ്ങളുടെയും ഭരണഘടന നൽകുന്നുമുണ്ട്. പക്ഷേ അതിനുള്ള ഉപകരണങ്ങൾ വിൽക്കുന്നത് ഇപ്പോൾ നിയമവിരുദ്ധമല്ല. അവയ്ക്കു വൻതോതിൽ പരസ്യവും നൽകുന്നുണ്ട്.

അതേസമയം, ഇത്തരം ഉപകരണങ്ങളുടെ നിബന്ധനകളും ഉപാധികളും വായിച്ചു നോക്കുന്നവർക്ക് ഇവ ഉപയോഗിക്കുന്നത് തെറ്റാണെന്നു പറഞ്ഞിരിക്കുന്നതായും കാണാം; മദ്യത്തിന്റെയും സിഗററ്റിന്റെയും പോലെ. പക്ഷേ, അസൂയ മൂത്തും സംശയരോഗത്തിന്റെ മൂർധന്യത്തിലും നിൽക്കുന്നവർ അതൊന്നും വകവയ്ക്കില്ല. ഇത്തരം രഹസ്യോപകരണങ്ങളുടെ വിപണി നിയമവിരുദ്ധമാണെന്ന അഭിപ്രായമുള്ള നിയമജ്ഞരും ഉണ്ട്. വ്യക്തികളുടെ ആശങ്കകളെ ചൂഷണം ചെയ്ത് പണമുണ്ടാക്കാനായാണ് ഇവ വിൽക്കുന്നവർ ശ്രമിക്കുന്നതെന്നാണ് വാദം.

YOU MAY ALSO LIKE THIS VIDEO, ജാതിയും മതവും മദ്യവും പൊലീസും കോടതിയും അമ്പലവും പള്ളിയും ഒന്നു‍മില്ലാത്ത ലോകത്തെ തന്നെ ഏക സ്ഥലം, ഇത്‌ ഇന്ത്യയിലെ അത്ഭുത നഗരം

പങ്കാളിയെ രഹസ്യമായി നിരീക്ഷിക്കാനുള്ള ആപ്പുകളും വർധിച്ചു. മുൻപൊരിക്കലും സാധ്യമല്ലാതിരുന്ന രീതിയിൽ അവ നിരീക്ഷണം എളുപ്പമാക്കി. പങ്കാളി ഒന്നു പുറംതിരിഞ്ഞു നിൽക്കുന്ന സമയത്തിനുള്ളിൽ ഡൗൺലോഡ് ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന ആപ്പുകളും ലഭ്യമാണ്. ആരുടെ ഫോണിലാണോ ഇത് ഇൻസ്റ്റാൾ ചെയ്തത്, അവർക്ക് അതു കണ്ടെത്താൻ സാധ്യമല്ലെന്നതും ഫോണിന്റെ ഉടമ നടത്തുന്ന കോളുകളും സന്ദേശങ്ങളും സമൂഹ മാധ്യമ ആപ്പുകളുമൊക്കെ നിരീക്ഷിക്കാമെന്നതും ഇത്തരം ആപ്പുകൾക്കും ആവശ്യക്കാർ വർധിപ്പിക്കാൻ ഇടവരുത്തി.

ഫോണിന്റെ ഗ്യാലറിയിലുള്ള ചിത്രങ്ങളും വിഡിയോകളും കാണാം, പാസ്വേഡുകൾ അടക്കം ഇര ടൈപ്പു ചെയ്യുന്ന ഓരോ അക്ഷരവും അറിയാം എന്നതൊക്കെയാണ് ഇത്തരം ആപ്പുകളെ പ്രിയപ്പെട്ടതാക്കുന്നത്. ഇത്തരം ചില ആപ്പുകൾക്ക് വിഡിയോയും ഓഡിയോയും ലൈവ് സ്ട്രീം ചെയ്തുനൽകാൻ പോലും കെൽപ്പുണ്ട്. പങ്കാളിയെ നിരീക്ഷിക്കാനുള്ള സോഫ്റ്റ്‌വെയറിന് പ്രതിമാസം 36 ഡോളർ വരിസംഖ്യ അടയ്ക്കണം. പങ്കാളിക്ക് ഇത് ഇൻസ്റ്റാൾ ചെയ്തതു കണ്ടെത്താൻ സാധിക്കില്ലെന്നു 100 ശതമാനം ഉറപ്പാണെന്നും പരസ്യം പറയുന്നു.

കോവിഡ് സമയത്ത് ഓൺലൈനിൽ സജീവമായ കുട്ടികളെ നിരീക്ഷിക്കാൻ മാതാപിതാക്കളെ സഹായിക്കാനായി ഒരുപറ്റം ആപ്പുകൾ ഇറങ്ങിയതിന്റെ മറപിടിച്ചാണ് ഇത്് കളം പിടിച്ചത്. വണ്ടിക്കുള്ളിൽ പിടിപ്പിക്കാവുന്ന, കണ്ടെത്താൻ എളുപ്പമല്ലാത്ത ചെറിയ ജിപിഎസ് ട്രാക്കറുകളും ലഭ്യമാണ്. വഞ്ചിക്കുന്ന പങ്കാളിയെ കണ്ടെത്താനാണ് ഇതെന്ന് കമ്പനി പറയുന്നു. തത്സമയ ട്രാക്കിംഗ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

YOU MAY ALSO LIKE THIS VIDEO, ജീവിത ശൈലി കൊണ്ട്‌ നമുക്ക്‌ മാരക ശ്വാസകോശ രോഗങ്ങൾ വരുന്നത്‌ എങ്ങനെയെന്ന്‌ അറിയാമോ?

പങ്കാളിയുടെ അവിഹിത ബന്ധം തെളിയിക്കാൻ സാധിക്കുന്ന, കോടതിക്കു പോലും തള്ളിക്കളയാനാകാത്ത തരം തെളിവു നൽകാമെന്ന് അവർ പറയുന്നു. ‘സ്‌മോക് അലാം’ എന്ന പേരിൽ അറിയപ്പെടുന്ന ക്യാമറ വിന്യസിച്ചു കഴിഞ്ഞാൽ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ലൈവായി ലാപ്‌ടോപ്പിൽ എത്തും. ‘ചാരിത്ര്യം കാത്തുസൂക്ഷിക്കാതെ’ ജീവിക്കുന്നവരെ കണ്ടെത്താനുള്ള ഫിഡിലിറ്റി ടെസ്റ്റിങ് കിറ്റുകൾ ആമസോണും ഇബേയും അടക്കം എട്ടു വെബ്‌സൈറ്റുകൾ ചില രാജ്യങ്ങളിൽ വിൽക്കുന്നു.

പങ്കാളി ചതിക്കുന്നുണ്ടോ എന്നു ‘ശാസ്ത്രീയമായി’ അറിയാമെന്ന പരസ്യവാചകത്തോടെയാണ് ഇവയിൽ പലതും വിൽക്കുന്നത്. സോഫകളിലും ബെഡ്ഷീറ്റുകളിലും വസ്ത്രങ്ങളിലും നിന്നു ലഭിക്കുന്ന കറകളും മറ്റുമാണ് പരിശോധിക്കുക. അടിവസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്നേക്കാവുന്ന പുരുഷബീജം കണ്ടെത്താനും ശ്രമിക്കും.

YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത്‌ മികച്ച മാസ വരുമാനം, Sudhi Curry Powder Unit

Avatar

Staff Reporter