മലയാളം ഇ മാഗസിൻ.കോം

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന നിസ്സഹായരായ ആയിരങ്ങൾക്ക്‌ മുൻപിൽ നുണ പ്രചരണങ്ങളും!

പ്രകൃതിയുടെ സംഹാര താണ്ടവത്തിന്റെ നേർക്കാഴ്ചകളാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്യ ലബ്ദിക്ക് ശേഷം ആദ്യമായാകും കേരളം ഇത്രയും ഭീകരമായ ഒരു പ്രളത്തിന്റെ അവസ്ഥയിലൂടെ കടന്നു പോകുന്നത്.

\"\"

മുപ്പതിലധികം ഡാമുകൾ തുറന്നിട്ടിരിക്കുന്നു. ദശലക്ഷക്കണക്കിനു ലിറ്റർ വെള്ളമാണ് ഇതിലൂടെ ഒഴുകിവരുന്നത്. നദികളുടേയും തോടുകളുടേയും കരകൾ ഇടിച്ചും പാലങ്ങളും മറ്റും തകർത്തും കൊണ്ടാണ് അത് മുന്നോട്ട് പോകുന്നത്. അനുദിനം കാര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം.

നിസ്സഹായരായ ആയിരക്കണക്കിനു മനുഷ്യർ. സ്വപ്നത്തിൽ പോലും കാണാത്ത ഒരു അവസ്ഥയാണിത്. പ്രവാസികളെ ആശങ്കപ്പെടുത്തിക്കൊണ്ട് നിരവധി തെറ്റായ മെസ്സേജുകളാണ് വാട്സാപ്പ് വഴിയും മറ്റും പ്രചരിക്കുന്നത്. ഇത്തരം മെസ്സേജുകൾ അയക്കുന്ന പരനാറികൾ ചെയ്യുന്നത് ചെറിയ ദ്രോഹമൊന്നും അല്ല. അർദ്ധ രാത്രിയിൽ ഡാം തുറന്ന് വിടും അതോടെ ആ പ്രദേശം വെള്ളത്തിനടിയിലാകും, മറ്റു ചിലയിറ്റത്ത് ഉരുൾ പൊട്ടൽ ഉണ്ടായി ആൾക്കാർക്ക് അപകടം പറ്റി.

\"\"

എന്തൊക്കെ നുണകളാണ് പ്രചരിപ്പിക്കുന്നത്? പ്രവാസികളിൽ പലർക്കും നട്ടിലെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. അവിടെ പലയിടത്തും രണ്ടോ മൂന്നോ ദിവസമായി വൈദ്യുതി ബന്ധം ഇല്ല. മാധ്യമങ്ങളെ ആശ്രയിച്ചൊക്കെയാണ് അവർ വിവരങ്ങൾ അറിയുന്നത്.

ഉറ്റവരും ഉടയവരും നാട്ടിൽ വെള്ളപ്പൊക്ക ദുരിതത്തിൽ കഴിയുമ്പോൾ ഇങ്ങ് അകലെ സ്വസ്ഥതയില്ലാത്ത മനസ്സോടെ ജോലി ചെയ്യേണ്ടിവരുന്നവരുടെ അവസ്ഥ പറഞ്ഞറിയിക്കാനാകില്ല. വാട്സാപ്പിലൂടെയും മറ്റും വ്യാജവാർത്ത ചമച്ച് അത് പ്രചരിപ്പിക്കുന്ന മനോരോഗികൾക്ക് ആളുകളെ മാനസിക സമ്മർദ്ദത്തിലാക്കുന്നതിലാകാം ആനന്ദം. എന്നാൽ അത് അനുഭവിക്കുന്നവർക്കേ അതിന്റെ പ്രയാസം അറിയൂ.

ചൊവ്വാഴ്ച രാത്രി ഗൾഫിൽ നിന്നും നാട്ടിലേക്ക് യാത്ര പുറപ്പെട്ട് ബാംഗ്ലൂരിൽ ഫ്ലൈറ്റ് ഇറങ്ങിയ ഒരാൾക്ക് വ്യാഴാച രാവില്ലെയും വീടെത്തുവാൻ സാധിച്ചിട്ടില്ല. അയാൾ പോകുന്ന വഴിയിൽ ഒരു ഉരുൾപൊട്ടൽ ഉണ്ടായി എന്ന് ഫോർവേഡ് മെസ്സ്ജ് വന്നു. മൊബൈൽ വഴി ബന്ധപ്പെടാൻ സാധിക്കുന്നുമില്ലായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ അത് വ്യാജപ്രചരണം ആയിരുന്നു എന്ന് വ്യക്തമായി.

\"\"

മക്കളെ നാട്ടിൽ പഠിപ്പിക്കുവാൻ അയച്ച് മണലാരണ്യത്തിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിനു മാതാപിതാക്കൾ ഉണ്ട്. അതുപോലെ ക്യാൻസറിന്റെയും മറ്റും രോഗങ്ങളുടേയും പിടിയിലകപ്പെട്ട ഉറ്റവരായ അവശരായ രോഗികൾ. അവർ ഒക്കെ എത്രമാത്രം മാനസിക പ്രയാസം അനുഭവിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന കുട്ടികളും നാട്ടിലെ വിവരങ്ങളിൽ ആശങ്കയിലാണ്. ഇതൊന്നും പരിഗണിക്കാതെയാണ് വ്യാജ വാർത്തകളുമായി ചിലർ ഇറങ്ങുന്നത്.

അതുപോലെ മറ്റൊരു കാര്യമാണ് സഹായ ഫണ്ട് പിരിക്കുന്നവർ. വിവിധ കോണുകളിൽ നിന്നും കേരളത്തിനു സഹായങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ ദുരിതാശ്വാസത്തിന്റെ പേരുപറഞ്ഞ് പിരിവിനായി കള്ളനാണയങ്ങൾ രംഗത്തെത്തുവാൻ സാധ്യത ഉണ്ട്. ഇത് ജനങ്ങളും സർക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്. സർക്കാർ ദുരിതാശ്വാസ നിധിപോലെ വിശ്വാസ്യയോഗ്യമായ സ്ഥാപനങ്ങൾ വഴി മാത്രം സംഭാവനകൾ നൽകുന്നതാകും ഉചിതം.

സുനാമി ഫണ്ട് മുക്കിയില്ലെ അവരെ അവഗണിച്ചില്ലെ എന്നെല്ലാം ചിലകോണുകളിൽ നിന്നും ചോദ്യം ഉയ്ർത്തി അവർ കടന്നുവരും. അവരുടെ ലക്ഷ്യം പണം പിടുങ്ങലാണ്. നികൃഷ്ട ജന്മങ്ങലെ സംബന്ധിച്ച് ഏതു സാഹചര്യട്ടിലും പണം തട്ടിയെടുക്കലിനു തയ്യാറായ മനസ്സാണ്. അതിനാൽ സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടില്ലേക്കോ അതല്ലെങ്കിൽ അവരവരുടെ പ്രദേശത്ത് ബുദ്ധിമുട്റ്റ് അനുഭവിക്കുന്നവർക്കോ മാത്രം പണം നൽകുക.

\"\"

മഴ ഒതുങ്ങിയാലും കേരളത്തിന്റെ പ്രതിസന്ധി പെട്ടെന്ന് മാറില്ല. പകർച്ചവ്യാധികൾക്കുള്ള സാധ്യത ഉണ്ട്, തകർന്ന വീടുകൾ പുനർ നിർമ്മിക്കേണ്ടതുണ്ട്, കൃഷിയെ തിരിച്ചു പിടിക്കേണ്ടതുണ്ട്. പലരുടേയും ആധാരങ്ങളും, സർട്ടിഫിക്കേറ്റുകളും, ലൈസൻസുകളും, റേഷൻ കാർഡ് ഉൾപ്പെടെ ഉള്ള പ്രമാണങ്ങളും നശിച്ചിരിക്കുന്നു. രേഖകൾ നഷ്ടമായാൽ അത് വീണ്ടും ലഭ്യമാക്കുവാനായി ജനങ്ങ്ൾ വീവിധ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥയെ പറ്റിയും ചിന്തിക്കേണ്ടിയിരിക്കുന്നു.

നാട്ടിലുള്ളവരേക്കാൾ പ്രവാസികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഇരട്ടിയാണ്. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേകം പരിഗണന നൽകേണ്ടിയിരിക്കുന്നു. ഓണം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടയിരിക്കുന്നത്. പലയിടത്തും നെൽകൃഷിയുൾപ്പെടെ ഉള്ളവ നശിച്ചു. കടകളും വാഹനങ്ങളും ഉൾപ്പെടെ വരുമാന ശ്രോതസ്സുകൾക്ക് നാശം സംഭവിച്ചു. ജനങ്ങൾക്ക് തൊഴിലുകൾ ഇല്ലാതായിരിക്കുന്നു. ലോണുകളുടെ തിരിച്ചടവുകൾ പലർക്കും സാധ്യമല്ലാത്ത അവസ്ഥയിലാണ്.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor