മലയാളം ഇ മാഗസിൻ.കോം

ജോലി കഴിഞ്ഞെത്തിയ അമ്മ കുളിക്കാൻ കയറിയ തക്കം നോക്കി മകൻ ചെയ്തത്‌! കേരളത്തിലെ കൗമാരക്കാരുടെ പോക്ക്‌ ഇതെങ്ങോട്ട്‌?

കേരളത്തിലെ കൗമാരക്കാരുടെയും യുവാക്കളുടെയും പോക്ക്‌ ഇതെങ്ങോട്ടാണെന്ന് പോലീസിനു പോലും മനസിലാവുന്നില്ല. ചില സംശയങ്ങൾ ചെന്നെത്തുന്നത്‌ അത്ര ശുഭമല്ലാത്ത കാര്യങ്ങളിലേക്കാണെന്നതിനു ഇതാ ഒരു തെളിവ്‌.

\"\"

ജോലി കഴിഞ്ഞെത്തിയ അയർക്കുന്നം സ്വദേശിയായ ഒരു വീട്ടമ്മ താൻ അണിഞ്ഞിരുന്ന സ്വർണ്ണ വളയും മോതിരവും വീട്ടിനുള്ളില്‍ ഊരിവെച്ച്‌ പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞെത്തിയപ്പോള്‍ ആഭരണങ്ങള്‍ കാണാനില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

\"\"

വീടിന്റെ മുന്‍ വരാന്തയില്‍ ഈ സമയം മകന്‍ ആല്‍ബിന്‍ ഇരിക്കുന്നുണ്ടായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് മകന്‍ ചെന്നൈയില്‍ പഠിക്കാന്‍ പോയെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പൊലീസ്, ആല്‍ബിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു രഹസ്യാന്വേഷണം നടത്തുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തും തുടര്‍ന്ന് എറണാകുളത്തും ഇയാളുടെ ഫോണ്‍ കോള്‍ കണ്ടെത്തി. തുടര്‍ന്നു സൈബര്‍ സെല്‍ സഹായത്തോടെ പാലക്കാട്ടെ ലോഡ്ജില്‍ മുറിയെടുത്ത് വിശ്രമിക്കുകയായിരുന്ന അയര്‍ക്കുന്നം സ്വദേശി ആല്‍ബിനെ( 21) പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഒരു വള വിറ്റ് 50000 രൂപ ഇയാള്‍ കൈക്കലാക്കിയിരുന്നു. വീട്ടുകാര്‍ നിര്‍ദേശിച്ചതനുസരിച്ചു കേസ് ഒഴിവാക്കി.

\"\"

കുളിക്കാന്‍ കയറിയ സമയത്താണ് ആഭരണങ്ങള്‍ കാണാതാകുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകന്‍ തന്നെയാണ് മോഷണം നടത്തിയത് എന്ന് തെളിഞ്ഞത്. ചെന്നൈയില്‍ പഠിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് മുങ്ങിയ ആല്‍ബിനെ പാലക്കാട്ട് ഒരു ലോഡ്ജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

\"\"

അതേ സമയം പുറത്തു വരുന്ന മറ്റു റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലെ കൗമാരക്കാർക്കിടയിൽ മണി ചെയിൻ ബിസിനസ്‌ വ്യാപകമാവുന്നു. മണി ചെയിൻ ഇടപാടുകാരായ വിദ്യാര്‍ഥികള്‍ പണം കണ്ടെത്തുന്നത് മാതാപിതാക്കള്‍ നല്‍കുന്ന ഉപഹാരങ്ങള്‍ വിറ്റു കിട്ടുന്ന പണത്തില്‍ തുടങ്ങി വീട്ടിലെ സ്വര്‍ണം വരെ മോഷ്ടിച്ചാണെന്നതും ഞെട്ടിക്കുന്ന റിപ്പോർട്ടാണ്‌. വീട്ടുകാര്‍ കണ്ടെത്തി തട്ടിപ്പുകാരോട്‌ പണം തിരികെ ചോദിച്ചാല്‍ പിന്നെ അവർ ഫോണെടുക്കില്ല. മക്കളെകൂടി സ്റ്റേഷന്‍ കയറ്റുന്നതില്‍ മടിക്കുന്ന രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നില്ലെന്നതും തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

Avatar

Staff Reporter