മലയാളം ഇ മാഗസിൻ.കോം

സ്വയം ഭോ-ഗം ചെയ്യുന്നതുകൊണ്ട്‌ പുരുഷനും സ്ത്രീയ്ക്കും ഇങ്ങനെ ചില ഗുണങ്ങൾ ലഭിക്കുമെന്ന്, പക്ഷെ

സ്വ യം ഭോ-ഗമെന്നത്‌ കൗമാര പ്രായം മുതൽ കേൾക്കുന്ന വാക്കുകളാണ്. ശരീരത്തിനത് ഗുണമാണോ, ദോഷമാണോ എന്നത് പലരേയും അലട്ടുന്നൊരു കാര്യം കൂടിയാണ്. മാനസികരോഗമായും ര-തി വൈകൃതമായും മുൻപ് സ്വ യം ഭോ-ഗത്തെ കണ്ടിരുന്നുവെങ്കിലും ഇന്ന് സർവ്വസാധാരണവും, തികച്ചും നൈസർഗ്ഗികവും, ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ശാസ്ത്രം ഇതിനെ കണക്കാക്കുന്നുള്ളൂ.

സ്വ യം ഭോ-ഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരെയുള്ള മതപരമോ സാംസ്കാരികമോ ആയ എതിർപ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട്. പല മതവിശ്വാസ പ്രകാരവും സ്വ യം ഭോ- ഗം തെറ്റാണെന്ന് പഠിപ്പിക്കാറുണ്ട്. എന്നാല്‍ പലരും ലൈ ഗി ക താല്‍പര്യങ്ങള്‍ ഒരു പരിധി വരെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയായാണ് സ്വ യം ഭോ-ഗത്തെ കാണുന്നത്.

സ്വ യം ഭോ-ഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം എന്ന രോഗമുള്ളവര്‍ക്ക്‌ ഇതിനുള്ള പ്രതിവിധിയാണ്‌ സ്വയം ഭോ-ഗമെന്നു തെളിഞ്ഞിട്ടുണ്ട്‌. ഇത്‌ നാഡീവ്യൂഹങ്ങളെ സ്വാധീനിയ്‌ക്കുന്നതാണ്‌ കാരണം. ഇക്കാര്യത്തില്‍ സ്ത്രീ- പുരുഷ ഭേദമില്ലെങ്കിലും സ്വയം ഭോ-ഗത്തില്‍ ഏര്‍പ്പെടുന്നത് കൂടുതലും പുരുഷന്മാരാണ്. അതിനാല്‍ തന്നെ ഇതിന്റെ ഗുണ- ദോഷങ്ങള്‍ കൂടുതലായും കണപ്പെടുന്നത് പുരുഷൻമാരിലാണ്.

ഗുണങ്ങൾ
പുരുഷന്മാരില്‍ ഉ ദ്ധാ രണപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാൻ സ്വയം ഭോ-ഗം നല്ലതാണ്‌. സ്‌ട്രെസ്‌ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സ്വയം ഭോ-ഗം സഹായിക്കുന്നു, ഇത് മൂലം സ്‌ട്രെസ് കുറയുന്നു. സ്വയം ഭോ-ഗം രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് നല്ലതാണിത്. ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. സ്വയം ഭോ-ഗ സമയത്ത്‌ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു.

ലൈ ഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സ്വയം ഭോ-ഗം സഹായിക്കുന്നു. മൂത്രാശയ കാന്‍സറിനെ തടയാന്‍ സ്വയം ഭോ-ഗത്താല്‍ സാധിക്കുന്നു. ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ സ്വയം ഭോ-ഗം കാരണമാകുന്നു, ഇത്‌ സന്തോഷവും നല്ല ഉറക്കം ലഭിയ്‌ക്കാനും കാരണമാകും. സ്‌ത്രീകളില്‍ യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍ പരിഹരിയ്‌ക്കാനും സ്വയം ഭോ-ഗം സഹായിക്കുന്നു, കൂടാതെ ഗര്‍ഭാശയമുഖത്തെ ബാക്ടീരിയകളെ പുറന്തള്ളാനും സഹായിക്കുന്നു.

ദോഷങ്ങൾ
സ്വയം ഭോ-ഗം അമിതമായാൽ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കൂടുതല്‍ സെകസ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കുന്ന വഴി ശരീരത്തിന് ക്ഷീണവും തളർച്ചയും കൂടുന്നു. സ്വയം ഭോ-ഗം ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാലിതിൽ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതും കൊണ്ട് പലരിലും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

ഇത്തരം ശീലത്തിന് അടിമപ്പെടുന്ന ചിലര്‍ക്കെങ്കിലും സാധാരണ രീതിയിലുള്ള ലൈ ഗി ക ജീവിതം സാധ്യമാകാതെ വരുന്നുതായും കാണുന്നു. ഏതൊരു പ്രവൃത്തിയേയും പോലെ സ്വയം ഭോ-ഗ ത്തിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. അമിതമായി അടിമപ്പെട്ടു പോകാതെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter