മലയാളം ഇ മാഗസിൻ.കോം

ഹാർട്ട്‌ അറ്റാക്കിന്റെ ലക്ഷണമായി ദിവസങ്ങൾക്ക്‌ മുൻപേ ശരീരം കാണിച്ചു തരുന്ന ചില അപായ സൂചനകൾ

ഈ അടുത്ത കാലത്തായി ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൃത്യമായി വ്യായാമവും ഭക്ഷണവുമൊക്കെ പിന്തുടർന്നിട്ടും ഹൃദയാഘാതം വരുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. ഹൃദയാഘാതമുണ്ടാകുന്നതിന് മുൻപ് ചില സമയങ്ങളിൽ ശരീരം കൃത്യമായ ലക്ഷണങ്ങൾ കാണിച്ച് തരാറുണ്ട്. ഇത്തരം ലക്ഷണങ്ങളെ മനസിലാക്കി കൃത്യമായി ചികിത്സ ലഭ്യമാക്കേണ്ടത് വളരെ പ്രധാനമാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ തീർച്ചയായും മുൻകരുതൽ എടുക്കേണ്ടത് വളരെ പ്രധാനമാണ്. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, എന്നിവയൊക്കെ കാരണം രക്തകുഴലുകളിൽ തടസങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം രോഗങ്ങളുള്ളവർ തീർച്ചയായും കൃത്യമായ ഇടവേളകളിൽ ഇതൊക്കെ പരിശോധിച്ച് എല്ലാം നിയന്ത്രണവിധേയമാക്കാണ്ടേത് വളരെ പ്രധാനമാണ്.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ ആണ്. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഇറുകിയതുപോലെയോ സമ്മർദ്ദമായോ ഞെരുക്കുന്നതായോ തോന്നാം.

ഹൃദയാഘാത ലക്ഷണങ്ങൾ നെഞ്ചിനു പുറമേ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കാം. ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാം.

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദന ഇല്ലാതെ പോലും ഈ ലക്ഷണം പ്രകടമാകാം. നടക്കുമ്പോഴോ ഉറക്കത്തിലോ ഉള്ള ശ്വാസതടസ്സം ഹൃദയവുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്‌.

ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികൾക്ക് ഓക്കാനം അനുഭവപ്പെടാം. അല്ലെങ്കിൽ ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും അനുഭവപ്പെടാം. ഈ ലക്ഷണങ്ങൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

അമിത വിയർപ്പാണ് മറ്റൊരു ലക്ഷണം. പുരുഷന്മാരിലാണ് ഈ ലക്ഷണം കൂടുതലായി കാണപ്പെടുന്നത്. പ്രത്യക്ഷമായ കാരണങ്ങളൊന്നുമില്ലാതെ നിങ്ങൾ പെട്ടെന്ന് വിയർക്കുകയാണെങ്കിൽ, അത് അവഗണിക്കാതിരിക്കേണ്ടത് പ്രധാനമാണ്.

അമിത ക്ഷീണമോ, തളർച്ചയോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം.

YOU MAY ALSO LIKE THIS VIDEO, തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?

ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങൾ ചിലപ്പോൾ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം. ഈ മനഃശാസ്ത്രപരമായ ലക്ഷണങ്ങളും തള്ളിക്കളയരുത്.

പുരുഷൻമാരെ അപേക്ഷിച്ചു സ്ത്രീകളിൽ ഹൃദ്രോഗങ്ങൾ കുറവാണ്. എന്നാൽ പുരുഷന്മാരെ മാത്രം ബാധിക്കുന്ന അസുഖമാണോ ഹൃദ്രോഗം? അല്ലേയല്ല. ഹൃദയാഘാതവും മറ്റ് കാർഡിയോ വാസ്കുലാർ രോഗങ്ങളും സ്ത്രീകളിലും കണ്ടുവരുന്നുണ്ട്. സ്ത്രികളെ ബാധിക്കുന്ന ഹൃദയ സംബന്ധമായ രോഗങ്ങൾ മിക്കതും മരണത്തിലേക്ക് നയിക്കുന്നുണ്ട്. കേരളത്തിൽ, കൊറോണറി ആർട്ടറി ഡിസീസ് (സി എ ഡി) മരണങ്ങളിൽ 40% സ്ത്രീകളിൽ 65 വയസ്സിന് മുമ്പാണ് സംഭവിക്കുന്നത്, പുരുഷന്മാരിൽ ഇത് 60% ആണ് എന്നുമാത്രം.

ഹൃദ്രോഗത്തിനു കാരണമായി പറയുന്ന പുകവലി, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾനില , പ്രമേഹം, അമിതവണ്ണം, ജോലിയിലെ സമ്മർദ്ദം എന്നിവ പുരുഷന്മാരിലായിരുന്നതിനാലാണ് സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന ചിന്തയുണ്ടാകാൻ കാരണമായത്. എന്നാൽ മാറിയ കാലഘട്ടത്തിൽ പുരുഷമാരോടൊപ്പംതന്നെ സ്ത്രീകളും ജീവിതശൈലീരോഗങ്ങൾക്കു അടിമപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചികിത്സക്കായി കൂടുതൽ സ്ത്രീകൾ എത്തുന്നത് അതിനു തെളിവിലേക്കാണ് വിരൽചൂണ്ടുന്നത്.

YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്‌ നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?

Avatar

Staff Reporter