രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുകയാണെന്ന് റിപ്പോർട്ട്. ഈ മാസത്തോടെ കൊവിഡ് വ്യാപനം കുറയുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. കഴിഞ്ഞയാഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വൈറസ് മൂലമുണ്ടാകുന്ന മരണങ്ങളും കുറഞ്ഞു.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിനു താഴെ എത്തി. നിലവിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.95 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.82 ശതമാനവുമാണ്.
അതേ സമയം കൊവിഡ് രോഗമുക്തി നേടിയ പകുതിയിലേറെപ്പേരിലും രണ്ട് വർഷത്തിന് ശേഷവും ചുരുങ്ങിയത് ഒരു രോഗലക്ഷണമെങ്കിലും പ്രകടമാകുന്നുവെന്ന് പഠനം. അന്താരാഷ്ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റ് ആണ് പഠനം പ്രസിദ്ധീകരിച്ചത്.
കൊവിഡ് ബാധിച്ചവരിൽ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഗുരുതരമാവുമെങ്കിലും പിന്നീട് ഇത് ദുർബലമാകുകയും രോഗിയുടെ ആരോഗ്യ-മാനസിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. രോഗം ബാധിച്ചവരിൽ ചിലരിൽ 2 വർഷത്തിന് ശേഷവും ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ടെന്നാണ് ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ നടത്തിയ പഠനം പറയുന്നത്.
രോഗമുക്തി നേടിയവരുടെ ആന്തരികാവയവങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും രോഗത്തിന്റെ ആഘാതം ദീർഘകാലം നിലനിൽക്കുന്നുവെന്നും പഠനം പറയുന്നു. കോവിഡ് ബാധയ്ക്ക് ശേഷം അഞ്ച് മാസം മുതല്‍ ഒരു വര്‍ഷം വരെ രോഗലക്ഷണങ്ങള്‍, മാനസികാരോഗ്യം, വ്യായാമ ശേഷി എന്നിവ വീണ്ടെടുക്കാനായി പ്രത്യേക പരിചരണവും ശ്രദ്ധയും വേണമെന്നും പഠനത്തിൽ പറയുന്നു.
YOU MAY ALSO LIKE THIS VIDEO, ഫ്രൂട്ട് മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ് പാലാരിവട്ടത്തെ ആ അത്ഭുത ടെറസ് കൃഷി…