മലയാളം ഇ മാഗസിൻ.കോം

ക്ഷേത്രങ്ങളിൽ പോകുന്നവർ സ്ഥിരമായി ചെയ്യുന്ന ഈ തെറ്റ്‌ ആവർത്തിച്ചാൽ ഗുണത്തേക്കാൾ ഏറെ ദോഷമാകും സംഭവിക്കുക

വിശ്വാസികളാണെങ്കിലും ക്ഷേത്രങ്ങളിൽ പോകുമ്പോൾ സ്ഥിരമായി വരുത്തുന്ന ചില തെറ്റുകളുണ്ട്‌. അറിവില്ലായ്മകൊണ്ട്‌ സംഭവിക്കുന്ന അത്തരം തെറ്റുകൾ ആവർത്തിക്കുമ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷമാകും ഉണ്ടാവുക. അത്തരത്തിൽ ഇനി ക്ഷേത്രത്തിൽ പോകുമ്പോഴും വീട്ടിൽ പൂജാമുറിയൊരുക്കുമ്പോഴും ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ താഴെ പറയുന്നു.

1 നവഗ്രഹങ്ങളെ ഇടത്തുനിന്ന്‌ വലത്തോട്ട്‌ പ്രദക്ഷിണം വയ്ക്കരുത്‌. വലത്തുനിന്ന്‌ ഇടത്തോട്ടാണ്‌ വയ്ക്കേണ്ടത്‌. 2 ദേവീദേവന്മാരെ പുറത്തെഴുന്നള്ളിക്കുമ്പോൾ മുന്നിൽ ചാടിവീണ്‌ സാഷ്ടാംഗം നമസ്കരിക്കരുത്‌. കൂപ്പുകൈയോടെ ദർശിക്കുന്നതാണ്‌ ഉത്തമം. 3 കാച്ചിയ പാൽ അഭിഷേകത്തിന്‌ ഉപയോഗിക്കരുത്‌. 4 പുഴുക്കലരി നിവേദ്യത്തിന്‌ ഉപയോഗിക്കരുത്‌.

5 വീട്ടിലായാലും ക്ഷേത്രത്തിലായാലും തെക്കുനോക്കി ദീപം കത്തിക്കരുത്‌. 6 മാല കോർത്ത പൂവ്‌ വേർപെടുത്തി വീണ്ടും പൂജയ്ക്ക്‌ ഉപയോഗിക്കരുത്‌. 7 ചൂണ്ടുവിരൽ കൊണ്ട്‌ ചന്ദനം തൊടരുത്‌. ശിലകൾക്കോ പടങ്ങൾക്കോ ആണെങ്കിലും ചന്ദനവും കുങ്കുമവും ചാർത്താൻ വലതുകൈയിലെ മോതിരവിരലാണുത്തമം.

8 പൂട്ട്‌, താക്കോൽ, കത്തി എന്നിവ ഒരാൾ മറ്റൊരാൾക്ക്‌ കൈ മാറുമ്പോൾ മേശമേലോ നിലത്തോ വച്ചുകൊടുത്ത്‌ എടുക്കുവാൻ പറയണം. 9 രുദ്രാക്ഷം, സ്ഫടികം, തുളസി എന്നീ മാലകൾ ധരിച്ച്‌ പുലയുള്ള വീടുകളിലോ അതായത്‌ മരണം, ജനനം നടന്ന വീടുകളിലോ ശൗചാലയത്തിലോ പോകരുത്‌. 10 പൂജിക്കുമ്പോൾ പൂക്കൾ വച്ചിട്ടുള്ള താമ്പാളം മടിയിൽ വച്ച്‌ അർച്ചന ചെയ്യരുത്‌. ഇടതുകൈയിൽ പൂക്കൾ വച്ച്‌ അതിൽ നിന്ന്‌ വലതുകൈകൊണ്ട്‌ ഓരോന്നായി എടുത്ത്‌ പൂജിക്കുന്നതും ഉത്തമമല്ല. പൂക്കൾ താമ്പാളത്തിലും വലതുകൈ അരികിലും വച്ചാൽ മതി.

11 മരിച്ചവരുടെ പടങ്ങൾ പൂജാമുറിയിൽ തൂക്കിയിട്ട്‌ ദൈവത്തിന്‌ തൊട്ടരികിൽ സ്ഥാനം നൽകരുത്‌. 12 ശ്രീകോവിലിനും കൊടിമരത്തിനും ഇടയിലുള്ള സ്ഥലത്ത്‌ സാഷ്ടാംഗം നമസ്കരിക്കരുത്‌. 13 വിഷ്‌ണുക്ഷേത്രങ്ങളിൽ ഭഗവാനെ ആദ്യം വണങ്ങരുത്‌. 14 ശിവക്ഷേത്രദർശനത്തിന്‌ പോകുമ്പോൾ ദേവനെ തൊഴും മുമ്പ്‌ ദേവിയെ തൊഴരുത്‌. 15 അഭിഷേകം ചെയ്ത പാലും ചന്ദനനീരും ഒന്നിച്ചു സേവിക്കരുത്‌ .

Staff Reporter