മലയാളം ഇ മാഗസിൻ.കോം

എന്ത്‌ ചെയ്തിട്ടും അമിതവണ്ണവും ശരീര ഭാരവും കുറയുന്നില്ലേ? എങ്കിൽ ഇനി സോഷ്യൽ മീഡിയയിൽ അൽപം സമയം ചെലവഴിച്ചാൽ മതി

ആരും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്‌ അമിതവണ്ണവും ശരീരഭാരവുമൊക്കെ. എന്തു ചെയ്തിട്ടും ശരീരഭാരം കുറയ്ക്കാൻ സാധിക്കാത്തവർ നിരവധിയാണ്‌. അങ്ങനെയുള്ളവർക്ക്‌ മുന്നിലാണ്‌ പുതിയൊരു വാർത്ത വന്നിരിക്കുന്നത്‌. ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാകാത്തവരായി ആരും തന്നെയുണ്ടാകില്ല. അമിതവണ്ണം അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കാൻ ഇനി സോഷ്യൽ സോഷ്യൽ മീഡിയ സഹായിക്കുമെന്ന്. ഭാരം കുറയ്ക്കാന്‍ ഓണ്‍ലൈനിലെ കമ്മ്യൂണിറ്റികളുമായുള്ള ആശയവിനിമയം കൊണ്ടു സാധ്യമാകുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയുടെ പഠനം വ്യക്തമാക്കുന്നത്.

ഒരു ഗോള്‍ സെറ്റ് ചെയ്ത് അത് പങ്കു വയ്ക്കുമ്പോള്‍ നിശ്ചയദാര്‍ഢ്യം കൂടുമെന്നും ഭാരം കുറയ്ക്കുന്നതിനായുള്ള തീരുമാനത്തില്‍ നിന്നും വ്യതിചലിക്കില്ല എന്നുമാണ് പഠനം പറയുന്നത്. ഇതില്‍ പരസ്പരം സംസാരിക്കുന്നവര്‍ അജ്ഞാതരാണ് എന്നതും പോസിറ്റീവായ സംഗതിയാണ്. നാലു വര്‍ഷം നീണ്ട പഠനമായിരുന്നു ഇതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ശസ്ത്രക്രിയ വഴിയും അല്ലാതെയും ഭാരം കുറയ്ക്കാന്‍ ശ്രമിച്ചിരുന്ന ആളുകളുടെ രണ്ടു ഗ്രൂപ്പുകള്‍ ആയിട്ടായിരുന്നു പഠനം. ജേണല്‍ ഓഫ് ഇന്‍ററാക്ടീവ് മാര്‍ക്കറ്റിംഗിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഈ പറയുന്ന 6 കാര്യങ്ങൾ 10 ദിവസം മുടങ്ങാതെ ചെയ്താൽ അമിത വണ്ണവും ശരീരഭാരവും ഇല്ലാതെയാക്കാം.

വ്യായാമത്തിലൂടെ ദിവസം തുടങ്ങുക
ദിവസവും രാവിലെ കുറഞ്ഞത് 20 മിനിട്ടെങ്കിലും വ്യായമം ചെയ്യണം. അതും അതിരാവിലെ ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ അതിരാവിലെ ചെയ്യുന്ന വ്യായാമത്തിന്റെ ഊര്‍ജ്ജം ദിവസം മുഴുവന്‍ ലഭിക്കും.

ദിവസവും ശരീരഭാരവും വണ്ണവും നോക്കണ്ട
ഭാരം കുറയ്‌ക്കാനുള്ള ഉദ്യമത്തില്‍ ഏര്‍പ്പെടുന്നവര്‍ ദിവസവും ശരീര ഭാരം കുറഞ്ഞ, വയറിന്റെ വണ്ണം കുറഞ്ഞോ എന്ന പരിശോധനയിലായിരിക്കും. എന്നാല്‍ ഭാരവും വണ്ണവും കുറയാത്തത് കാണുമ്പോള്‍ മാനസികസമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഇത് ഭാരം കൂടാന്‍ കാരണമാകും.

ഭക്ഷണശീലം ആരോഗ്യകരമാക്കാം
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇറച്ചിവിഭവങ്ങള്‍ കുറച്ച് മല്‍സ്യം കൂടുതല്‍ കഴിക്കുക. വണ്ണം കുറയ്‌ക്കാന്‍വേണ്ടി ഭക്ഷണം ഒഴിവാക്കരുത്. ആവശ്യത്തിന് ഭക്ഷണം കഴിക്കണം. പക്ഷേ അനാരോഗ്യകരമാകരുതെന്ന് മാത്രം. നട്ടുകളും, പഴങ്ങളും ധാരാളം കഴിക്കണം. ദിവസവും ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. ജങ്ക് ഫുഡ്, ബേക്കറി ഭക്ഷണം എന്നിവ ഒരു കാരണവശാലും കഴിക്കരുത്.

ദിവസവും ഓരോ ആപ്പിള്‍ കഴിക്കുക
ദിവസവും ഓരോ ആപ്പിള്‍ വീതം കഴിക്കുക. ഭക്ഷണത്തിന്റെ ഇടനേരങ്ങളില്‍ വേണം ആപ്പിള്‍ കഴിക്കാന്‍. ആപ്പിള്‍ കഴിച്ചുകൊണ്ടു ഇഷ്‌ടപ്പെട്ട ഹോബികള്‍ ചെയ്യുക. വായിക്കുമ്പോളും മറ്റും ആപ്പിള്‍ കഴിക്കുന്നതും നല്ലതാണ്.

ഭക്ഷണം വീട്ടില്‍നിന്നാക്കുക
പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി, മൂന്നു നേരവും വീട്ടിലെ ഭക്ഷണം തന്നെ കഴിക്കാന്‍ ശ്രമിക്കുക. ഹോട്ടല്‍ഭക്ഷണത്തില്‍ ധാരാളം കൊഴുപ്പും മായവുമൊക്കെ ഉണ്ടാകും. വീട്ടില്‍ ഉണ്ടാക്കുന്ന മായമില്ലാത്ത ഭക്ഷണം ശീലമാക്കുന്നത് വണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. എന്നാല്‍ വീട്ടിലെ ഭക്ഷണമാണെങ്കിലും ആവശ്യത്തില്‍ അധികം കഴിക്കരുത്.

ഭക്ഷണം പതുക്കെ കഴിക്കുക
വാരിവലിച്ച് കഴിക്കുന്നത് ഒഴിവാക്കു. ഭക്ഷണം പതുക്കെ സമയമെടുത്ത് ചവച്ചരച്ച് കഴിക്കുക. ആസ്വദിച്ചുവേണം ഭക്ഷണം കഴിക്കാന്‍. ഇത് ദഹനപ്രക്രിയ അനായാസമാക്കുകയും, പരമാവധി പോഷണം ആഗിരണം ചെയ്യപ്പെടാനും സഹായിക്കും.

ഇത്രയും കാര്യങ്ങള്‍ മുടങ്ങാതെ ചെയ്‌താല്‍ പത്തുദിവസം കൊണ്ട് ശരീരഭാരം കുറയ്‌ക്കാനാകും.

Avatar

Staff Reporter