22
November, 2017
Wednesday
06:09 PM
banner
banner
banner

സോഷ്യൽ മീഡിയയിലെ അപകടകാരികളായ സദാചാരകാവൽക്കാർ

സദാചാരംകപടതയാകുമ്പോൾ
നാട്ടിലെ സകലരുടെയും സദാചാരമൂല്യങ്ങളുടെ കാവലാളുകൾ ആണെന്ന നിലയിൽ എന്തിനും ഏതിനും എടുത്ത്‌ ചാടി പ്രവർത്തിക്കുന്ന ഒരു കൂട്ടരെ എല്ലാ നാട്ടിലും കാണുന്നു. ഇത്തരത്തിലുള്ളവരുടെ പ്രാധാന ഇരകൾ പ്രവാസികളുടെ ഭാര്യമാരും കോളേജ്‌, സ്കൂൾ വിദ്യാർത്ഥീ-വിദ്യാർത്ഥിനികളുമാണ്‌. സദാചാര പോലീസുകൾ ഉണ്ടാക്കിയിട്ടുള്ള പൊല്ലാപ്പുകൾ ധാരാളമുണ്ട്‌. ഇതിനൊക്കെ പുറമെ ഇപ്പോൾസോഷ്യൽ മീഡിയകളിലും പലരും അനാവശ്യ സദാചാര വാദികൾ ആകുന്നില്ലേ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

മലയാളികൾ പൊതുവെ അമിത സദാചാര ബോധമുള്ളവർ എന്ന്‌ കണക്കാക്കപ്പെടുന്നു. അതുകൊണ്ടായിരിക്കാം സമൂഹം എത്ര പുരോഗമിച്ചാലും ചില കാര്യങ്ങളിൽ മലയാളിയുടെ മനസും സ്വഭാവവും പുരോഗമനം സ്വീകരിക്കുന്നില്ല. സ്വന്തം സ്വഭാവം എത്ര അധഃപതിച്ചതാണെങ്കിലും മറ്റുള്ളവരുടെ സ്വഭാവത്തെയും ജീവിതരീതിയെയും സസൂഷ്മം വീക്ഷിക്കുന്നതിനും വിമർശിക്കുന്നതിനുമുള്ള മലയാളിയുടെ കഴിവ്‌ അപാരമാണ്‌.സ്വന്തം ഉമ്മറത്തിരുന്നു അയൽപക്കത്തെ വീട്ടിൽ വരുന്നവരുടെയും പോകുന്നവരുടെയും കണക്കെടുക്കുകയും കഥകൾ മെനയുകയും ചെയ്യുന്നത്‌ ചിലരുടെ വിനോദമാണ്‌. എന്നാൽ ഇത്തരം മെനഞ്ഞെടുത്ത കഥകൾ പലപ്പോഴും ഒരു കുടുംബം തന്നെ തകർക്കാൻ മതിയായെന്നു വന്നേക്കാം.

നാട്ടിലെ സകലരുടെയും സദാചാരമൂല്യങ്ങളുടെ കാവലാളുകൾ ആണെന്ന നിലയിൽ എന്തിനും ഏതിനും എടുത്ത്‌ ചാടി പ്രവർത്തിക്കുന്ന ഒരു കൂട്ടരെ എല്ലാ നാട്ടിലും കാണുന്നു. ഇത്തരത്തിലുള്ളവരുടെ പ്രാധാന ഇരകൾ പ്രവാസികളുടെ ഭാര്യമാരും കോളേജ്‌, സ്കൂൾ വിദ്യാർത്ഥീ-വിദ്യാർത്ഥിനികളുമാണ്‌. സദാചാര പോലീസുകൾ ഉണ്ടാക്കിയിട്ടുള്ള പൊല്ലാപ്പുകൾ ധാരാളമുണ്ട്‌. ഇതിനൊക്കെ പുറമെ ഇപ്പോൾ സോഷ്യൽ മീഡിയകളിലും പലരും അനാവശ്യ സദാചാര വാദികൾ ആകുന്നില്ലേ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

എന്താണ്‌ സദാചാരം?
ഇന്നത്തെ സദാചാരവാദികൾ അവകാശപ്പെടുന്ന രീതിയായിരുന്നില്ല പുരാതന കേരളത്തിന്റെ സംസ്കാരം. അവിഹിത ബന്ധങ്ങളും ഗർഭവും കേരളത്തിൽ സാധാരണമായിരുന്നു. ഇന്ന്‌ സദാചാരമായി കരുതപെടുന്നവ പലതും ക്രിസ്ത്യൻ മിഷണറിമാരുടേയും സമൂഹ്യപരിഷ്കർത്താക്കളുടേയും ശ്രമഫലമായി സമൂഹത്തിലുണ്ടായ മാറ്റങ്ങളാണ്‌. മൊറാലിറ്റി അഥവാ സദാചാരം എഴുതി വയ്ക്കപ്പെട്ട ഒരു നിയമവ്യവസ്ഥയല്ല. അത്‌ ഓരോ വ്യക്തികളും അംഗീകരിക്കുന്ന, പിന്തുടരുന്ന സദാചാരമൂല്യങ്ങൾ അവരുടെ മതവിശ്വാസങ്ങളെയും ജീവിക്കുന്ന ചുറ്റുപാടിനെയും അനുസരിച്ച്‌ വ്യത്യസ്തമാകുന്നു.

സമൂഹത്തിൽ മറ്റുള്ളവർക്ക്‌ അലോസരമാകുന്ന തരത്തിലുള്ള അസഭ്യ സംഭാഷണങ്ങളും അശ്ലീലപ്രവർത്തനങ്ങളും സദാചാരവിരുദ്ധമായി കണക്കാക്കി നിയമനടപടികൾ സ്വീകരിക്കുവാൻ ഇന്ത്യയിൽ പൊലീസിന്‌ അനുവാദം ഉണ്ട്‌. എന്നാൽ ഈ അസഭ്യത്തിനും അശ്ലീലത്തിനും വ്യക്തമായ നിർവചനം കൊടുക്കുവാൻ കഴിയുകയില്ല. ചില സമൂഹത്തിൽ അശ്ലീലമായി കരുതുന്നത്‌ മറ്റൊരു സമൂഹത്തിൽ അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരിക്കും. എങ്കിലും അശ്ലീലങ്ങളായി കാണാക്കപ്പെടുന്ന പുസ്തകങ്ങളുടെയും, സിനിമകളുടെയും വിതരണം, പൊതു സ്ഥലങ്ങളിൽ അശ്ലീല പോസ്റ്ററുകൾ പതിപ്പിക്കുക, വേശ്യാലയ നടത്തിപ്പ്‌ എന്നിവ നിയന്ത്രിക്കുവാൻ നിയമ വ്യവസ്ഥിതി പൊലീസിന്‌ അനുവാദം കൊടുത്തിരിക്കുന്നു.

നാട്ടുകാർ സദാചാര പോലീസ്‌ ആകുമ്പോൾ
സദാചാര വാദികൾ അധികവും ഏതെങ്കി ലും മതത്തിന്റെയോ പാർട്ടിയുടെയോ പേരിൽ പ്രവർത്തിക്കുന്നവരായിരിക്കും. സമൂഹം അവർ എഴുതുന്ന നിയമാവലികൾക്കുള്ളിൽ ആയിരിക്കണമെന്ന്‌ അവർ ആഗ്രഹിക്കുന്നു. സ്ത്രീകൾക്ക്‌ യാതൊരുവിധത്തിലുള്ള സ്വാതന്ത്ര്യവും നൽകരുതെന്ന്‌ ഇവർ ശഠിക്കുന്നു. വസ്ത്രധാരണം എങ്ങനെ ആയിരിക്കണം എന്നത്‌ മുതൽ സ്ത്രീ എപ്പോൾ ഇവിടെ പോകണമെന്ന്‌ പോലും ഈ സദാചാരപോലീസുകൾ നിശ്ചയിക്കുന്നു. ഒരു സ്ത്രീ ഏതെങ്കിലും ഒരു പുരുഷനോട്‌ സംസാരിച്ചാൽ, അവരൊന്നിച്ച്‌ യാത്ര ചെയ്താൽ എന്ന്‌ വേണ്ട ഒന്നിച്ചൊരു ടേബിളിനു ചുറ്റുമിരുന്നു ഭക്ഷണം കഴിച്ചാൽ പോലും ഇവരുടെ കപടസദാചാരബോധം ഉണരും. ഒരു സീറ്റിലിരുന്ന്‌ ഒരു സ്ത്രീയും പുരുഷനും യാത്ര ചെയ്താൽ ആളുകൾ അവരെ തുറിച്ച്‌ നോക്കുന്നു. നേരം വൈകിയ ശേഷം സ്ത്രീയെ റോഡിൽ കണ്ടാൽ പോലീസുകാർ ഉൾപ്പെടുന്ന സമൂഹം സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നു. ഇത്തരത്തിൽ ഒരുവന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേയ്ക്കും മറ്റൊരാൾ കൈകടത്താനും വിമർശിക്കുവാനും ശ്രമിക്കുമ്പോഴാണ്‌ ഈ സദാചാരബോധം ദോഷം ചെയ്യുന്നത്‌.

സോഷ്യൽ മീഡിയയിലെ സദാചാരപ്രവർത്തകർ (Next Page)

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments