മലയാളം ഇ മാഗസിൻ.കോം

\’ബലിച്ചോറിന് പകരം ബിരിയാണി\’: യുവ കവിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ എന്തും വിവാദമാണ്. ഒരു വരി എഴുതിയാൽ പോലും അതിൽ എന്തെങ്കിലും തരത്തിലുള്ള വിവാദങ്ങളും അസഹിഷ്ണുതയും കണ്ടെത്തുകയാണ് സൈബർ ലോകം.

യുവ കവി അജിത് കുമാർ ആർ ആണ് സൈബർ \’സദാചാര വാദികളുടെ\’ പുതിയ ഇര. ബലിക്കാക്കയെ കുറിച്ചു അജിത് കുമാർ എഴുതിയ \”ബലിച്ചോറു മടുത്തു ബിരിയാണിയാണേൽ വരാമെന്നു ബലിക്കാക്ക\” എന്ന കുറിപ്പാണ് ഇവരെ ചൊടിപ്പിച്ചത്. \’കടലാസ്\’ എന്ന ഫെയ്സ്ബുക് പെജിൽ ഇട്ട‌ പോസ്റ്റ് കൂട്ട ആക്രമണങ്ങളും നിരന്തരമായ അസഭ്യവർഷങ്ങളും കാരണം അവർക്ക്‌ നീക്കം ചെയ്യെണ്ടതായി വന്നുവെന്ന് അജിത്കുമാർ പറയുന്നു. ഒടുവിൽ പേജ്‌ അഡ്മിന് ഒരു ക്ഷമാപണ കുറിപ്പ് പോലും ഇടേണ്ടിയും വന്നു. കഴിഞ്ഞ ദിവസം \”അടുത്ത‌ ജന്മത്തിൽ എനിക്കൊരു ചിതലാകണം മതഗ്രന്ദങ്ങൾ ഒരൊന്നായി തിന്നു തീർക്കണം\” എന്നും അജിത് എഴുതിയിരുന്നു.

എഴുത്തുകാർക്കു എഴുതാൻ ഇത്തരം മൗലീക വാദികളുടെ മുൻകൂർ സമ്മതംവാങ്ങെണ്ട അവസ്ഥയാണ് ഉള്ളതെന്ന് അജിത്‌ കുമാർ നിരാശയോടെ പറയുന്നു. ഡിസി ബൂക്സ് പ്രസിധീകരിച്ച ഒറ്റത്തുള്ളിപ്പെയ്ത്ത് എന്ന കൃതിയുടെ കർത്താവാണ് അജിത്.

അജിത്കുമാറിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇതാ

Avatar

Staff Reporter