സ്വന്തം സിനിമയുമായി ബന്ധപ്പെട്ടല്ലാതെ പൊതുവെ വിവാദങ്ങളിൽ ഇടം പിടിക്കാത്ത ആളാണ് അടൂർ ഗോപാലകൃഷ്ണൻ. വർഷങ്ങൾക്ക് മുമ്പ് വിധേയൻ എന്ന സിനിമയി ബന്ധപ്പെട്ട് രചയിതാവായ സക്കറിയയും അടൂരും തമ്മിൽ പരസ്പരം കൊമ്പ് കോർത്തിരുന്നു. അതിനു ശേഷം ഇരുവരും മറ്റൊരു വിവാദത്തിൽ ഒരുമിക്കുന്നത് വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ്.
ഇത്തവണ പക്ഷെ അടൂരും സക്കറിയയും ഉൾപ്പെടുന്ന സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖർ അണി നിരക്കുന്നത് എതിർ ചേരിയിലല്ല ഒരേ ചേരിയിലാണ്. അത് ഏതെങ്കിലും കലാസൃഷ്ടിയുടെ പെരിലല്ല മറിച്ച് നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കുകയും അത് ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ട നടനു പിന്തുണയുമായിട്ടാണ്. പൊതു സമൂഹത്തിന് ഇതിനോടകം അപ്രിയനായി തുടങ്ങിയ നടനു പിന്തുണയുമായി വാണിജ്യ സിനിമാ മേഖലയിലെ പലരുമെത്തിയെങ്കിലും മലയാളികൾ ബഹുമാനിക്കുന്ന സർഗപ്രതിഭകൾ മടിച്ചു നിന്നു.
ഈ ഹീനകൃത്യത്തിൽ ഏർപ്പെട്ടത് എത്ര വലിയവനായാലും നിയമപ്രകാരം വിചാരണനടത്തി ശിക്ഷിക്കപ്പെടണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുമ്പോളാണ് ഈ മഹാപ്രതിഭകൾ കുറ്റാരോപിതനായ വ്യക്തിക്ക് നല്ല സർട്ടിഫിക്കേറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. സാംസ്കാരിക കേരളം ഞെട്ടിയതായിരുന്നു ഇവരുടെ പ്രതികരണങ്ങൾ.
നടൻ സൂപ്പർതാരം മാത്രമല്ല മലയാള സിനിമയിലെ വലിയ ഒരു ബ്രാന്റ് കൂടെയാണ്. അതിനാൽ തന്നെ അദ്ദേഹം അറസ്റ്റിലായതോടെ പലർക്കും കോടികളുടെ നഷ്ടമാണ് സംഭവിക്കുക. പലരുടേയും അവസരങ്ങൾ നഷ്ടമാകുകയും ചെയ്യും. പൊതു സമൂഹത്തെ സംബന്ധിച്ചടുത്തോളം ചിലരുടെ നഷ്ടങ്ങളേക്കാൾ എത്ര വലിയവനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്നതാണ് ആവശ്യം.
അടൂരിനും സക്കറിയക്കും എതിരെ ശക്തമയ വിമർശനമാണ് ഓൺലൈനിലും പൊതു സമൂഹത്തിലും ഉയർന്നിരിക്കുന്നത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ ഇതു പോലെ ഒരു താരത്തെ പോലീസ് സേന അറസ്റ്റ് ചെയ്യില്ലെന്നാണ് പൊതു സമൂഹത്തിന്റെ ഇപ്പോഴത്തെ കാഴ്ചപ്പാട് എന്നിട്ടും കോടതി വിധി വരുന്നതു വരെ ക്ഷമിക്കാതെ അദ്ദേഹത്തെ അനുകൂലിച്ചോ ന്യായീകരിച്ചോ അഭിപ്രായം പറയുന്നത് വഴി പല പ്രമുഖരും സ്വയം അവഹേളിതരാകുന്ന കാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്.
YOU MAY ALSO LIKE: