മലയാളം ഇ മാഗസിൻ.കോം

2 സെന്റ്‌ സ്ഥലത്ത്‌ ചെറിയ ബഡ്ജറ്റിൽ 1000 സ്ക്വ. ഫീറ്റിൽ ഈ സുന്ദരൻ വീട്‌ നിർമ്മിക്കാം, ഇതാ ഡിസൈൻ

സ്വന്തമായി വെറും 2 സെന്റ്‌ സ്ഥലമേ ഉള്ളോ? വിഷമിക്കണ്ട, തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന A S Creators എന്ന സ്ഥാപനത്തിലെ ഡിസൈനര്‍ അരുണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീടുകണ്ടാല്‍, രണ്ടു സെന്റില്‍ എങ്ങനെ വീടു വെക്കുമെന്ന് കരുതി നെടുവീർപ്പെടുന്നവരുടെ മനസില്‍ തീര്‍ച്ചയായും ആശ്വാസ മഴ പെയ്യും.

ഏതൊരാളുടെയും മനസ്സ് കീഴടക്കുന്ന തരത്തില്‍ ആധുനികതയുടെ തരംഗമായ കണ്ടമ്പററി സ്റ്റെലില്‍ തന്നെയാണ് അരുണ്‍ 983 സ്‌ക്വയര്‍ ഫീറ്റുള്ള ഈ രണ്ടു സെന്റ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിന്‍ ജീവിക്കാനാവശ്യമായ എല്ലാ വിധ സൗകര്യങ്ങളും ഈ വിശാലമായ കൊച്ചു വീട്ടില്‍ അരുണ്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മൂന്നു ബെഡ് റൂമുകളാണ് ഈ വീട്ടിലുള്ളത്. ഇതില്‍ മാസ്റ്റര്‍ ബെഡ് റൂമിന് ബാത്ത് അറ്റാച്ച്ഡ് സൗകര്യം ഒരുക്കിയിരിക്കുന്നു. മറ്റു രണ്ട് ബെഡ് റൂമുകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ പൊതുവായി മറ്റൊരു ബാത്ത്‌റൂമും ഒരുക്കിയിട്ടുണ്ട്.

528 സ്‌ക്വയര്‍ ഫീറ്റുള്ള താഴത്തെ നിലയില്‍ ഒരു ബെഡ് റൂമും ബാത്ത് റൂമും കൂടാതെ സിറ്റൗട്ട്, ലിവിങ് ഹാള്‍, പൂജാ സ്‌പേസ്, അടുക്കള എന്നിവയും 455 സ്‌ക്വയര്‍ ഫീറ്റുള്ള മുകളിലത്തെ നിലയില്‍ രണ്ട് ബെഡ് റൂമുകളും ബാല്‍ക്കണിയും സജ്ജീകരിച്ചിരിക്കുന്നു.

പ്ളോട്ട്‌ – 2 സെന്റ്‌
ഏരിയ – 983 സ്ക്വയർ ഫീറ്റ്‌
താഴത്തെ നില – 528 സ്ക്വ. ഫീറ്റ്‌
മുകളിലത്തെ നില – 455 സ്ക്വ. ഫീറ്റ്‌

സൗകര്യങ്ങൾ
താഴത്തെ നിലയിൽ – സിറ്റ്‌ ഔട്ട്‌, ഹാൾ, പൂജാ മുറി, ബെഡ്‌ റൂം-1, അടുക്കള
മുകളിലത്തെ നിലയിൽ – സ്റ്റെയർ റൂം, ബെഡ്‌ റൂം-2, മാസ്റ്റർ ബെഡ്‌ റൂം (അറ്റാച്ച്ഡ്‌), ബാൽകണി

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ARUN M, A S Creators & Developers
Mob: +91 9562288233, Whatsapp: +91 9496408234

Avatar

Staff Reporter