മലയാളം ഇ മാഗസിൻ.കോം

സോഷ്യൽമീഡിയയിൽ ലൈവ്‌ സെക്സ്‌ നടത്തിയ യുവാവ്‌ പോലീസ്‌ പിടിയിൽ: പെട്ടെന്നുള്ള നടപടിക്ക്‌ കാരണം ഒരു അപ്രതീക്ഷിത \’ട്വിസ്റ്റ്‌\’

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ ആ ലൈവ്‌ സെക്സ്‌ രംഗങ്ങൾ പകർത്തിയ യുവാവ്‌ പിടിയിലായി. വീട്ടമ്മയോടൊപ്പമുള്ള അശ്ലീലരംഗം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രാജാക്കാട് വെള്ളച്ചാലില്‍ ലിനു (23) വിനെയാണ് ഇന്നലെ വൈകുന്നേരം തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൂപ്പാറ ഭാഗത്തുനിന്നും അടിമാലി പോലീസ് പിടികൂടിയത്.

വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ യുവതി വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

\"\"

പോലീസ് പറയുന്നതിങ്ങനെ: നെടുങ്കണ്ടത്ത് ഹോട്ടല്‍ പണിക്കാരനായ യുവാവ് അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരുകുട്ടിയുടെ മാതാവുകൂടിയായ സ്ത്രീയെ ഫെയ്‌സ് ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് അടിമാലിയില്‍ വാടക വീട്ടിലെത്തി ബന്ധപ്പെടാറുണ്ടായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിനില്‍ക്കുന്നതിനിടെയാണ് ആറു മാസം മുമ്പ് യുവാവുമായി ഇവര്‍ അടുക്കുന്നത്.

ഏതാനും ദിവസംമുന്പ് ആരുമില്ലാത്ത തക്കംനോക്കി രാജാക്കാട്ടിലെ വീട്ടില്‍ ഇരുവരും ഒത്തുചേര്‍ന്ന സമയത്തും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിനിടെ പല സ്ഥലങ്ങളിലേക്കും യാത്രയും ചെയ്തു. കഴിഞ്ഞ ചതയദിനത്തില്‍ വാടക വീട്ടിലെത്തിയപ്പോഴാണ് ദൃശ്യം പകര്‍ത്തിയത്. അടുത്ത ദിവസംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനെതുടര്‍ന്ന് ഇരയായ യുവതി അടിമാലി സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിനിടെ അപ്രതീക്ഷിതമായി ഇരയായ യുവതിയുടെ ഇരട്ട സഹോദരിയും പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. ഇതോടെയാണ് പ്രശ്‌നം ഗുരുതരമാമെന്ന് പൊലീസിന് പിടികിട്ടി. ആരെയാണ് പീഡനത്തിന് ഇരായാക്കിയതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധമായിരുന്നു കാര്യങ്ങള്‍. അപമാനം ഭയന്ന് ആത്മഹത്യയുടെ വക്കിലാണ് താനെന്ന് ഇരട്ട സഹോദരി പൊലീസിനെ അറിയിച്ചു. അടിമാലി സിഐ പി.കെ. സാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇതിനിടെ ഫേസ്ബുക്കിനും വാട്സ് ആപ്പിനും പൊലീസ് കത്തെഴുതുകയും ചെയ്തു.

Avatar

Staff Reporter