മലയാളം ഇ മാഗസിൻ.കോം

നിങ്ങൾ ഉറങ്ങുന്നത്‌ ഈ പൊസിഷനുകളിലാണോ? എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരും ഐശ്വര്യമുള്ളവരും ആയിരിക്കും, അല്ലെങ്കിൽ!?

ഉറക്കത്തിന് നമ്മുടെ ആരോഗ്യവുമായി ബന്ധമുണ്ട്. ജോലിയൊക്കെ കഴിഞ്ഞ് വന്ന് എങ്ങനെയെങ്കിലും കിടന്ന് ഉറങ്ങിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. ഉറക്കത്തിലെ ചില ശീലങ്ങള്‍ നല്ലതല്ല. അതായത് ഉറങ്ങാന്‍ കിടക്കുന്ന ചില പൊസിഷനുകള്‍.

കിടക്കുമ്പോള്‍ കാല്‍പാദം കിഴക്ക് ദിശക്ക് അഭിമുഖമാണെങ്കില്‍ അഭിവൃതിയും സല്‍കീര്‍ത്തിയും ലഭിക്കുമെന്നാണ് വാസ്തു വിദ്ഗ്ദര്‍ പറയുന്നത്. പാദങ്ങള്‍ കിഴക്കോട്ടാണെങ്കില്‍ നല്ല മനശാന്തി ലഭിക്കുന്നുവെന്നും പറയുന്നു.

പാദങ്ങള്‍ വടക്ക് ദിക്കിലേക്ക് അഭിമുഖമാണെങ്കില്‍ ഐശ്വര്യമാണ് ഫലം. എന്നാല്‍ വടക്ക് ദിക്കിലേക്ക് തലവെച്ച് ഒരിക്കലും കിടന്നുകൂടാ. ഓരോരുത്തരും കിടപ്പുമുറികള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധി്കകണം

വിവാഹം കഴിക്കാത്തവര്‍ വീടിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള കിടപ്പ് മുറികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വിവാഹം കഴിഞ്ഞവര്‍ തെക്ക്ഭാഗത്ത് കിടപ്പുമുറികള്‍ തിരഞ്ഞെടുക്കണം. രണ്ടുനില വീടാണെങ്കില്‍ മുകള്‍ നിലയിലെ തെക്ക് പടിഞ്ഞാറ് ദിക്കിലെ മുറിയിലാമ് ഗൃഹനാഥന്‍ കിടക്കേണ്ടത് എന്നും വാസ്തു വിദ്ഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ഉറങ്ങുമ്പോള്‍ എങ്ങനെയാണ്‌ കിടക്കുന്നതെന്ന് ആരും ശ്രദ്ധിക്കാറില്ലെങ്കിലും, അറിയാതെ സംഭവിക്കുന്ന ഈ കാര്യം നിങ്ങളുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കാല്‍മുട്ടുകള്‍ ചുരുക്കി ശരീരത്തോട് ചേര്‍ത്ത് കിടക്കുന്ന പൊസിഷനാണ് ഫീറ്റല്‍. പല ആളുകളും ഇത്തരത്തില്‍ കിടക്കാറുണ്ട്. ചിലര്‍ക്ക് ഇത് അത്ര ഇഷ്ടമല്ലെങ്കിലും പലര്‍ക്കും ഈ പൊസിഷന്‍ ആണ് കംഫര്‍ട്ടബിള്‍. ഇത്തരക്കാര്‍ പുറമേക്ക് വളരെ ഗൗരവക്കാരായിരിക്കും. എന്നാല്‍ അകമേ ഇവര്‍ വളരെ സെന്‍സിറ്റീവ് ആയ വ്യക്തിയും നാണംകുണുങ്ങിയുമായിരിക്കും എന്നാണ് പഠനം.

അല്‍പം രസകരമായ പൊസിഷനാണ്‌ ദ ലോഗ്. ഒരുവശത്തേക്ക് ചെരിഞ്ഞ് കിടന്ന് കാലുകള്‍ നീട്ടിവച്ച് കൈകള്‍ കാലുകളില്‍ അമര്‍ത്തി വച്ച് കിടക്കുന്ന രീതിയാണിത്. ഇത്തരക്കാര്‍ പ്രസന്നമായ പ്രകൃതത്തോടെയുള്ളവരും ഊര്‍ജസ്വലരുമായിരിക്കും. മറ്റുലഌവരെ അന്ധമായി വിശ്വസിക്കും. അത് പലപ്പോഴും ഇവര്‍ക്ക് പണിയും കൊടുക്കും.

കൈകള്‍ ഇരുവശവും ചേര്‍ത്തുവച്ച് മലര്‍ന്നു കിടന്നുറങ്ങുന്ന രീതിയാണ് സോള്‍ജ്യര്‍. കൂടുതല്‍ പേരും ഈ രീതിയിലാണ് കിടന്നുറങ്ങുന്നതെന്നാണ് പറയപ്പെടുന്നത്. ഇത്തരക്കാര്‍ വ്യക്തമായ താല്‍പര്യങ്ങള്‍ ഉള്ളവരും ശബ്ദം ഉയര്‍ത്താന്‍ ഇഷ്ടപ്പെടാത്തവരും ആയിരിക്കും. തനിക്കു ചുറ്റുമുള്ളവരില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നവരാണ് ഇത്തരക്കാര്‍.

വശം ചരിഞ്ഞു കിടന്ന് ഇരുകൈകളും ശരീരത്തിന് അഭിമുഖമായി ചേര്‍ത്തു കിടക്കുന്ന രീതിയാണ്‌ യാര്‍നര്‍. ഭൂരിഭാഗം ആളുകളും കിടക്കുന്ന രീതി. എല്ലാവര്‍ക്കും ഇഷ്ടവും കംഫര്‍ട്ടബിളും ഇങ്ങനെ കിടക്കാനാണ്. എല്ലാവരോടും വളരെ തുറന്ന സമീപനമുള്ളവരായിരിക്കും. എന്നാല്‍, പലപ്പോഴും ആളുകളെ വളരെ സംശയാലുക്കളായി കാണുന്നവരായിരിക്കും. ആളുകളില്‍ കുറ്റം കാണുന്നവരുമായിരിക്കും.

രണ്ടു കൈകളും തലയ്ക്ക് മുകളിലേക്കുയര്‍ത്തി വച്ച് മലര്‍ന്നു കിടന്നുറങ്ങുന്നവര്‍ നല്ല സുഹൃത്തുക്കളും ഒരിത്തിരി നാണംകുണുങ്ങികളും ആയിരിക്കും.

കൈകള്‍ മുകളിലേക്കോ തലയിണയ്‌ക്കൊപ്പമോ വച്ച് കമിഴ്ന്നു കിടന്നുറങ്ങുന്ന പൊസിഷനാണ്‌ ഫ്രീഫാള്‍. ഇത്തരക്കാര്‍ വളരെ സോഷ്യല്‍ മനോഭാവം ഉള്ളവരും രഹസ്യമായ അരക്ഷിതാവസ്ഥ ഉള്ളവരും ആയിരിക്കും.

Avatar

Staff Reporter